Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്‍ ഭീകരരൂപി... മുഖത്ത് നോക്കാന്‍ അറപ്പ്; മറ്റാരെയെങ്കിലും പറഞ്ഞു നോക്കണം മിസ്റ്റര്‍...

രാഷ്ട്രീയ എതിരാളികളെ വിമര്‍ശിയ്ക്കുക എന്നത് പുതിയ കാര്യമൊന്നും അല്ല. അത് രാഷ്ട്രീയമായിത്തന്നെ നടത്തുന്നതാണ് മര്യാദ. എന്നാല്‍ വ്യക്തി ഹത്യയിലേയും 'രൂഹഹത്യയിലേയ്ക്കും' അത് നീണ്ടാല്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് അത് അംഗീകരിയ്ക്കാന്‍ പറ്റുമോ?

മുന്‍ കേന്ദ്ര മന്ത്രിയും എംപിയും ആയ കൊടിക്കുന്നില്‍ സുരേഷ് പിണറായി വിജയനെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകള്‍ അത്രയും മോശമായിരുന്നു. പിണറായി ഒരു ഭീകര രൂപിയാണെന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്. കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിക്കുന്നില്‍. റിപ്പോര്‍ട്ടര്‍ ടിവിയിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്.

ഭീകര രൂപി

ഭീകര രൂപി

പിണറായി വിജയന്‍ ഒരു ഭീകര രൂപിയാണെന്നാണ് മുന്‍ കേന്ദ്ര മന്ത്രിയും എംപിയും ആയ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. കോണ്‍ഗ്രസ് പൊതുയോഗം കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖത്ത് നോക്കാന്‍ അറപ്പ്

മുഖത്ത് നോക്കാന്‍ അറപ്പ്

പിണറായി വിജയന്റെ മുഖത്ത് നോക്കാന്‍ തന്നെ അറപ്പ് തോന്നും എന്നതാണ് മറ്റൊരു പ്രയോഗം.

പിണറായി മുഖ്യമന്ത്രി ആയാല്‍

പിണറായി മുഖ്യമന്ത്രി ആയാല്‍

മുഖത്ത് നോക്കാന്‍ തന്നെ അറപ്പുള്ള പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ കേരളം നശിയ്ക്കുമെന്നാണ് കൊടിക്കുന്നിലിന്റെ കണ്ടെത്തല്‍.

മുഖം നോക്കിയാണോ കാര്യങ്ങള്‍

മുഖം നോക്കിയാണോ കാര്യങ്ങള്‍

മുഖ സൗന്ദര്യം നോക്കിയാണോ രാഷ്ട്രീയ നേതാക്കളുടെ കഴിവ് വിലയിരുത്തേണ്ടത് എന്ന വലിയ ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഒരു വ്യക്തിയുടെ രാഷ്ട്രീയത്തെ വിമര്‍ശിയ്ക്കുന്നതിന് പകരം ആകാരത്തേയും മുഖ സൗന്ദര്യത്തേയും വിമര്‍ശിയ്ക്കുന്നത് ശരിയാണോ?

വസൂരിക്കലയും ക്രുദ്ധ നോട്ടവും

വസൂരിക്കലയും ക്രുദ്ധ നോട്ടവും

ഏറെക്കാലം കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതാണ് പിണറായി വിജയന്റെ ശരീര ഭാഷയും ക്രുദ്ധ ഭാവവും. വസൂരിക്കലയും ഗൗരവമാര്‍ന്ന മുഖവും ഒരു രാഷ്ട്രീയക്കാരന്റെ പ്രവര്‍ത്തനങ്ങളെ നിര്‍ണയിക്കുമോ?

പിണറായിയുടെ ചിത്രങ്ങള്‍

പിണറായിയുടെ ചിത്രങ്ങള്‍

ഇക്കാര്യത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. പിണറായി വിജയന്‍ ചിരിച്ച് നില്‍ക്കുന്ന ഒരു ചിത്രം പോലും ഇവിടത്തെ പല മുഖ്യധാരാ മാധ്യമങ്ങളും ഏറെ നാള്‍ പ്രസിദ്ധീകരിയ്ക്കുക പോലും ചെയ്തിരുന്നില്ല.

കണ്ണാടി നോക്കിയാല്‍

കണ്ണാടി നോക്കിയാല്‍

പിണറായി വിജയന്റെ മുഖത്തിന്റെ ഭീകരത പറയുന്നവര്‍, മറ്റ് രാഷ്ട്രീയ നേതാക്കളുടെ മുഖങ്ങള്‍ കൂടി നന്നായി പരിശോധിച്ചാല്‍ എന്തായിരിയ്ക്കും അവസ്ഥ. പരിഹാസ്യവും മണ്ടത്തരങ്ങളും തൊലിക്കട്ടിയും മാത്രം പ്രതിഫലിപ്പിയ്ക്കുന്ന മുഖങ്ങള്‍ മുഖ്യമന്ത്രിക്കസേരയ്ക്ക് അനുയോജ്യമാകുമോ?

 സ്വയം കണ്ണാടി നോക്കണം

സ്വയം കണ്ണാടി നോക്കണം

ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ചുരുങ്ങിയ പക്ഷം സ്വയം കണ്ണാടിയെടുത്ത് നോക്കുകയെങ്കിലും വേണം എന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടാല്‍ കുറ്റം പറയാന്‍ പറ്റില്ല.

മറ്റാരെയെങ്കിലും കുറിച്ചായിരുന്നെങ്കില്‍

മറ്റാരെയെങ്കിലും കുറിച്ചായിരുന്നെങ്കില്‍

കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞതുപോലെ ഒരു പരാമര്‍ശം ഇടതുപക്ഷത്തെ ഏതെങ്കിലും നേതാക്കളുടെ ഭാഗത്ത് നിന്ന് വലതുപക്ഷത്തെ ഏതെങ്കിലും നേതാവിനെ കുറിച്ചായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നും പരിശോധിയ്ക്കേണ്ടതാണ്. പിണറായി വിജയന്‍റെ കുലംകുത്തി പ്രയോഗവും പരനാറി പ്രയോഗവും കേരളം അത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+