യുവരാജ്, കോലി... പ്രഭാസ് വരെ; 2016ല്‍ താലികെട്ടുന്ന സെലിബ്രിറ്റികള്‍!
സെലിബ്രിറ്റികളുടെ വിവാഹം ആരാധകര്‍ക്ക് ഒരു വാര്‍ത്ത തന്നെയാണ്. അതിനി ക്രിക്കറ്റ് താരമായാലും സിനിമാ താരമായാലും അങ്ങനെ തന്നെ. ബാഹുബലി ഫെയിം പ്രഭാസ് 2016 ല്‍ വിവാഹിതനാകുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ടോളിവുഡില്‍ നിന്നും കേട്ടത്. തൊട്ടടുത്ത ദിവസം മറ്റൊരു തെന്നിന്ത്യന്‍ താരമായ അസിന് വിവാഹിതയായി.
ക്രിക്കറ്റിലാകട്ടെ ഇന്ന് അല്ലെങ്കില്‍ നാളെ എന്ന കണക്കിന് വിവാഹത്തിന് ഒരുങ്ങുകയാണ് താരങ്ങള്‍. 2016 ല്‍ വിവാഹത്തിന് ഒരുങ്ങുന്ന കളിക്കാരില്‍ പ്രമുഖന് യുവരാജ് സിംഗ് തന്നെ. ബ്രിട്ടീഷ് മോഡലും നടിയുമായ ഹസല്‍ കീച്ചാണ് യുവിയുടെ പങ്കാളി. വിരാട് കോലി - അനുഷ്ക ശര്‍മ വിവാഹവും ഈ വര്‍ഷം പ്രതീക്ഷിക്കപ്പെടുന്നു. കാണൂ 2016ല്‍ താലികെട്ടിനൊരുങ്ങുന്ന സെലിബ്രിറ്റികളെ

യുവരാജ് - ഹസല്‍ കീച്ച്
ഫെബ്രുവരിയിലാണ് യുവരാജ് - ഹസല്‍ കീച്ച് വിവാഹം. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഡേറ്റിങിലാണ് യുവരാജും കീച്ചും. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

വിരാട് കോലി - അനുഷ്ക ശര്‍മ
സെലിബ്രിറ്റികളുടെ കൂട്ടത്തിലെ ഏറ്റവും ഫേമസ് ആന്‍ഡ് ഹോട്ട് ജോഡിയാണ് വിരാടും അനുഷ്കയും. വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റിലെ റോക്ക് സ്റ്റാര്‍. അനുഷ്ക ബോളിവുഡിലെ തിരക്കുള്ള നടി. വര്‍ഷങ്ങളായുള്ള ഈ അടുപ്പം ഈ വര്‍ഷം വിവാഹത്തിലെത്തുമാണ് ആരാധകരുടെ പ്രതീക്ഷ.

പ്രഭാസിന് വിവാഹം
ബാഹുബലി നായകന് പ്രഭാസിന് വിവാഹമെന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. 2016 ല്‍ വിവാഹിതനാകാം എന്ന് പ്രഭാസ് തന്നോട് സമ്മതിച്ചതായി അമ്മാവന് തന്നെയാണ് തുറന്നുപറഞ്ഞത്.

ദീപിക - രണ്‍ബീര്‍
പ്രണയത്തിലാണ് എന്ന് പോലും ദീപിക പദുക്കോണും രണ്‍ബിര്‍ സിംഗും സമ്മതിച്ചിട്ടില്ല. പക്ഷേ ഇവര്‍ ഈ വര്‍ഷം വിവാഹിതരാകുമെന്ന് പാപ്പരാസികള്‍ ഉറപ്പുപറയുന്നു

ബിപാഷ ബസു
ബോളിവുഡ് സിനിമാ താരം ബിപാഷ ബസുവിനും ഈ വര്‍ഷം മാംഗല്യമുണ്ടാകുമെന്നാണ് വാര്‍ത്തകള്‍. കരണ്‍ സിംഗ് ഗ്രോവറുമായി ഡേറ്റിങിലാണത്രെ താരം

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications