എയർബാഗ് രക്ഷയാകില്ല... ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ, ഇതാ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
ഇന്നു വിപണിയിലെത്തുന്ന മിക്ക കാറുകൾക്കും നിർമ്മാതാക്കൾ എയർബാഗുകൾ ഘടിപ്പിക്കുന്നുണ്ട്.കാറിൽ എയർബാഗുണ്ടെങ്കിൽ ഭേദപ്പെട്ട സുരക്ഷ ഒരുങ്ങുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ എയർബാഗുള്ള കാറുകളിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് പൊതുജനങ്ങളുമായി പങ്കുവച്ച നിർദേശങ്ങളിലെ പ്രധാന പോയിന്റുകൾ ഇവയാണ്.

ഡാഷ്‌ബോർഡിൽ കാൽ കയറ്റിവെയ്ക്കരുത്
ഡ്രൈവറിനൊപ്പം മുൻനിരയിൽ ഇരിക്കുന്ന യാത്രക്കാർ ഡാഷ്‌ബോർഡിൽ കാൽ കയറ്റിവെയ്ക്കുന്ന പതിവ് കാണാറുണ്ട്. ഇരട്ട മുൻ എയർബാഗാണ് കാറില്ലെങ്കിൽ ഈ ശീലം ഗുരുതര അപകടം വരുത്തിവെയ്ക്കും.
ചെറിയ സ്‌ഫോടനത്തോടെയാണ് എയർബാഗുകൾ പുറത്തുവരാറ്. ഡാഷ്‌ബോർഡിൽ കാൽ വെച്ചിരിക്കുന്ന സമയത്താണ് എയർബാഗുകൾ പുറത്തുവരുന്നതെങ്കിൽ കാലുകൾക്ക് സാരമായ പരുക്കേൽക്കും.
ഇനി ഇരട്ട മുൻ എയർബാഗ് ഇല്ലെങ്കിൽ തന്നെ ഈ ശീലം ഒഴിവാക്കുന്നതാണ് ഉത്തമം. ഡാഷ്‌ബോർഡിൽ കാല് കയറ്റിവെച്ചാണ് യാത്രയെങ്കിൽ അപകടത്തിൽ പരുക്കേൽക്കാനുള്ള സാധ്യത കൂടും

സ്റ്റീയറിംഗ് വീലിനോട് ചേർന്നിരിക്കരുത്
സ്റ്റീയറിംഗ് വീലിലാണ് ഡ്രൈവർ സൈഡ് എയർബാഗ് ഒരുങ്ങുന്നത്. അതുകൊണ്ടു മുന്നോട്ടാഞ്ഞ് സ്റ്റീയറിംഗ് വീലിനോട് ചേർന്നുള്ള ഇരുത്തം കൂടുതൽ അപകടം സൃഷ്ടിക്കും. എയർബാഗിൽ നിന്നുള്ള സ്‌ഫോടനത്തിൽ ഓടിക്കുന്നയാളുടെ മുഖത്തിന് പരുക്കേൽക്കാം
മാത്രമല്ല, എയർബാഗ് പൂർണമായും വികസിക്കുന്നതിന് മുമ്പെ ഡ്രൈവറുടെ മുഖം സ്റ്റീയറിംഗ് വീലിൽ ചെന്നിടിക്കും. അതായത് ഫലവത്തായ സുരക്ഷ ഡ്രൈവർക്ക് കിട്ടില്ല. സ്റ്റീയറിംഗ് വീലിൽ നിന്നും നിശ്ചിതമായ അകലം കാറോടിക്കുന്നയാൾ പാലിച്ചിരിക്കണം.

സീറ്റ് ബെൽറ്റ് ധരിക്കാൻ മറക്കരുത്
എയർബാഗുള്ള കാറിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ അപകട തീവ്രത കൂടും. സീറ്റ് ബെൽറ്റോടു കൂടിയാണ് മിക്ക എയർബാഗുകളെയും കമ്പനികൾ പരീക്ഷിക്കാറ്. ചില കാറുകളിൽ സീറ്റ് ബെൽറ്റ് ധരിച്ചെങ്കിൽ മാത്രമെ എയർബാഗുകൾ പുറത്തുവരികയുള്ളു.
ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ മുന്നോട്ടു തെറിച്ചുവീഴാതിരിക്കാൻ സീറ്റ് ബെൽറ്റുകൾ സഹായിക്കും. എയർബാഗുകൾക്ക് പൂർണമായും വികസിക്കാനുള്ള സാവകാശം കൂടിയാണ് സീറ്റ് ബെൽറ്റുകൾ ഈ നടപടിയിലൂടെ നൽകുന്നത്.

സീറ്റ് കവറിടരുത്
ഇന്നു വിപണിയിൽ എത്തുന്ന പുതിയ ഇടത്തരം കാറുകൾക്ക് സൈഡ് എയർബാഗുകൾ നിർമ്മാതാക്കൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു കാറിൽ സൈഡ് എയർബാഗുകളുണ്ടെങ്കിൽ പുറമെ നിന്നും വാങ്ങിയ സീറ്റ് കവറിടാത്തതാണ് ഉത്തമം.
മിക്ക കാറുകളിലും സീറ്റിനകത്താണ് സൈഡ് എയർബാഗുകൾ ഒരുങ്ങുന്നത്. എയർബാഗുകൾക്ക് പുറത്തുവരാൻ പറ്റുന്നവിധത്തിലായിരിക്കും സീറ്റ് കവറുകളെ കമ്പനി രൂപകൽപന ചെയ്യാറ്. എന്നാൽ പുറമെ നിന്നും വാങ്ങുന്ന സീറ്റ് കവറുകൾ എയർബാഗിന്റെ പ്രവർത്തനത്തിന് തടസ്സം നിൽക്കും.

ഡാഷ്‌ബോർഡിൽ അലങ്കാര വസ്തുക്കൾ അരുത്
ഡാഷ്‌ബോർഡിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാൻ മിക്കവർക്കും താത്പര്യമാണ്. എന്നാൽ അപകടങ്ങളിൽ എയർബാഗ് പുറത്തുവരുമ്പോൾ ഇത്തരം വസ്തുക്കൾ ഗുരുതരമായ പരുക്കുകൾ സൃഷ്ടിക്കും. സെക്കൻഡിന്റെ നൂറിലൊന്ന് സമയം മതി സ്‌ഫോടനം നടന്ന് എയർബാഗുകൾ പുറത്തുവരാൻ. ഈ അവസരത്തിൽ ഡാഷ്‌ബോർഡിൽ നിന്നും തെറിക്കുന്ന അലങ്കാര വസ്തുക്കൾ മുൻനിര യാത്രക്കാരുടെ ജീവന് ഭീഷണിയുണർത്തും. ഫോട്ടോ ഫ്രെയിം പോലുള്ള അരികുള്ള വസ്തുക്കൾ കാറിൽ സ്ഥാപിക്കാതിരിക്കാൻ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications