Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റവരയില്‍ ഓസ്‌ട്രേലിയയുടെ ചരിത്രവുമായി സേതുനാഥ്

ഓസ്‌ട്രേലിയയുടെ ചരിത്രം ഒറ്റവരയില്‍ ആരെങ്കിലും വരച്ചു തീര്‍ത്തിട്ടുണ്ടോ. സംശയമാണ്. എന്തായാലും ഒരു മലയാളി, പോട്ടെ ഓസ്‌ട്രേലിയക്കാരനല്ലാത്ത ഒരാള്‍ അത് ചെയ്തിട്ടില്ല. ഓസ്‌ട്രേലിയയുടെ ആദികാലം മുതല്‍ ഇന്നുവരെയുള്ള ചരിത്രം അമ്പത് മീറ്റര്‍ നീളമുള്ള ഒരൊറ്റ ക്യാന്‍വാസില്‍ ഒതുക്കുകയാണ് സേതുനാഥ് പ്രഭാകര്‍ എന്ന ആര്‍ട്ടിസ്റ്റ്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മെല്‍ബണിലാണ് ഒറ്റവരയിലെ ഓസ്‌ട്രേലിയന്‍ ചരിത്രം സേതുനാഥ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്.

ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അമ്പത് പ്രമുഖ വ്യക്തികളുടെ പോര്‍ട്രൈറ്റാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. അതും അമ്പത് മീറ്റര്‍ നീളമുള്ള ഒരൊറ്റ ക്യാന്‍വാസില്‍. അക്രിലിക് കൂട്ടിലാണ് വര. ഏതാണ്ട് ഒന്നര വര്‍ഷമാണ് സേതുനാഥ് ഈ പ്രൊജക്ടിന് വേണ്ടി ചെലവഴിച്ചത്. ഓസ്‌ട്രേലിയയുടെ ചരിത്രം മുഴുവന്‍ പരിശോധിച്ചു. ആരുടെ ചരിത്രം പറഞ്ഞാല്‍ അത് ഓസ്‌ട്രേലിയയുടെ ചരിത്രമാകും എന്നായിരുന്നു തിരച്ചില്‍.

sedunath

ഇന്റര്‍നെറ്റ്, ലൈബ്രറികള്‍, ചരിത്രം പഠിപ്പിക്കുന്നവരും അറിയുന്നവരുമായ ആളുകള്‍... വിവിധ തലങ്ങളില്‍പ്പെട്ട ഓസ്‌ട്രേലിയക്കാരുമായി സംവദിച്ച ശേഷമാണ് സേതുനാഥ് ഈ ചിത്രപ്രദര്‍ശനം യാഥാര്‍ഥ്യമാക്കുന്നത്. ഓസ്‌ട്രേലിയയുടെ ചിത്രകലാ ചരിത്രത്തില്‍ ആദ്യത്തേത് എന്ന് വിളിക്കപ്പെടും ഈ പ്രദര്‍ശനം. മെല്‍ബണിലാണ് ആദ്യ പ്രദര്‍ശനം. പിന്നീട് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശനം നടക്കും.

പാലായ്ക്കടുത്ത് കിടങ്ങൂര്‍ സ്വദേശിയായ സേതുനാഥ് പ്രഭാകര്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. ചിത്രകലയ്ക്ക് പുറമെ എഴുത്തുകാരന്‍, ഗായകന്‍, മാര്‍ഷ്യല്‍ ആര്‍ടിസ്റ്റ് എന്ന നിലകളിലും ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കിടയില്‍ പരിചിതനാണ്. ബറോഡ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നും ചിത്രകലയില്‍ ബിരുദധാരിയാണ്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ, ബറോഡ, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ സേതുനാഥ് ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. മെര്‍ബണില്‍ നാല് ചിത്രപ്രദര്‍ശനങ്ങളില്‍ പങ്കാളിയായി. ഓസ്‌ട്രേലിയയില്‍ സ്റ്റാന്‍ഡിംഗ് അറ്റ് ക്രോസ്‌റോഡ് അവാര്‍ഡിനും ഗുജറാത്ത് സര്‍ക്കാരിന്റെ ഹേമപ്രഭ പുരസ്‌കാരത്തിനും അര്‍ഹനായി. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് താമസം. ഭാര്യ സരിത സേതുനാഥ്, മകള്‍ ജാനകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+