കേരളത്തില്‍ എല്‍ഡിഎഫ്; ബിജെപി നിലം തൊടില്ല
തിരുവനന്തപുരം: ഇത്തവണത്തെ പൊതു തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കുക എല്‍ഡിഎഫ് ആകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ പരാജയത്തില്‍ നിന്നുള്ള തിരിച്ചുവരവാകും ഇടതുപക്ഷത്തിന് ഇത്തവണ ഉണ്ടാകുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ 2004 ലെ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നതുപോലത്തെ ദയനീയ പരാജയം യുഡിഎഫിന് ഇത്തവണ നേരിടേണ്ടി വരില്ല എന്നും പ്രതീക്ഷിക്കുന്നു. കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പ് വിജയം എന്ന സ്വപ്‌നം ഇത്തവണയും ബിജെപിക്ക് സാധ്യമാകില്ലെന്ന് തന്നെ കരുതേണ്ടി വരും.

2004 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സീറ്റുകള്‍ എല്‍ഡിഎഫ് തൂത്തുവാരിയ കാഴ്ചയായിരുന്നു. 20 ല്‍ 19 എണ്ണവും എല്‍ഡിഎഫ് സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായി ഒരു സീറ്റ് പോലും ലഭിക്കാതെ കോണ്‍ഗ്രസ് പുറത്തായി. ദേശീയ നേതൃത്വം പോലും ഉറപ്പിച്ചിരുന്ന വിഎം സുധീരന്‍ പോലും തോറ്റു. മഞ്ചേരിയില്‍ സിപിഎമ്മിന്റെ ടികെ ഹംസ ലീഗിനെ തോല്‍പിച്ച് ചെങ്കൊടി പാറിച്ചു.
എന്നാല്‍ 2009 ല്‍ എത്തിയപ്പോള്‍ തിരിച്ചടി ലഭിച്ചത് എല്‍ഡിഎഫിനാണ്. നാല് സീറ്റുകളില്‍ മാത്രമാണ് വിജയം നേടാനായത്. ജയിച്ച നാല് സ്ഥാനാര്‍ത്ഥികളും സിപിഎം കാരായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സിപിഐ അടക്കമുള്ള ഘടകക്ഷികള്‍ക്ക് ഒരു സീറ്റില്‍ പോലും വിജയം നേടാനായില്ല.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ ഒരു തൂത്തുവാരല്‍ ഉണ്ടാകാനിടയില്ല. അഭിപ്രായ സര്‍വ്വേകളെല്ലാം സൂചിപ്പിക്കുന്നത് അങ്ങനെയാണ്. പക്ഷേ സിപിഎം നയിക്കുന്ന ഇടത് മുന്നണിക്കായിരിക്കും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക.
10 മുതല്‍ 14 സീറ്റുകള്‍ വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫിന് ആറ് മുതല്‍ 10 സീറ്റുകള്‍ വരെ ലഭിച്ചേക്കും. രാജ്യമാകെ നരേന്ദ്ര മോദി തരംഗം ഉണ്ടെങ്കിലും കേരളത്തില്‍ അതിന്റെ പ്രതിഫലനും ഉണ്ടാകാനിടയില്ല. ബിജെപിക്ക് ഇത്തവണയും സീറ്റ് ലഭിച്ചേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തല്‍. പക്ഷേ ചില മണ്ഡലങ്ങള്‍ ശക്തമായ പ്രകടനം കാഴ്ചവക്കാന്‍ ബിജെപി സാധിക്കും.
ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച ആം ആദ്മി പാര്‍ട്ടിയും കേരളത്തില്‍ വലിയ ചലനം സൃഷ്ടിച്ചേക്കില്ല. എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ഒരു പക്ഷേ ഇടതുപക്ഷത്തിന്റെ വോട്ട് ചോര്‍ച്ചക്ക് കാരണമാകുമെന്നും വിലയിരുത്തലുണ്ട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും സോളാര്‍ കേസും ടിപി ചന്ദ്രശേഖരന്‍ വധവുമൊക്കെ തന്നെ ആയിരിക്കും ഇത്തവണത്തെ പ്രധാന പ്രചാരണ വിഷയങ്ങള്‍.












Click it and Unblock the Notifications