ആനക്കൊമ്പല്ല പ്രകൃതി സ്നേഹം... ഡി കാപ്രിയോയെ കണ്ട് പഠിയ്ക്കൂ ലാലേട്ടാ
പ്രകൃതി സ്നേഹത്തിന്റെ കാര്യത്തില്‍ മത്സരിയ്ക്കുന്നവരാണ് നമ്മുടെ പല താരങ്ങളും. പല പ്രകൃതി സ്നേഹ പരിപാടികളുടേയും ബ്രാന്‍ഡ് അംബാഡര്മാരായും ഇവര്‍ വിലസാറുണ്ട്.
അതിനപ്പുറത്തേയ്ക്കുള്ള പ്രകൃതി സ്നേഹമൊന്നും പലപ്പോഴും കാണാറില്ലെന്നതാണ് സത്യം. എന്നാല്‍ ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ലിയാനാര്‍ഡോ ഡി കാപ്രിയോ നടത്തിയ പ്രസംഗം ഒന്ന് കേള്‍ക്കേണ്ടത് തന്നെ ആയിരുന്നു.
നാട്ടിലിപ്പോള്‍ മോഹന്‍ലാലിന്റെ ആനക്കൊമ്പ് വിവാദമാണല്ലോ കത്തി നില്‍ക്കുന്നത്. എന്നാല്‍ ഡി കാപ്രിയോ പറയുന്നത് ഒന്ന് കേട്ടുനോക്കാം.

പ്രകൃതി സ്നേഹം
പ്രകൃതി സ്നേഹം തുളുമ്പുന്നതായിരുന്നു ഡി കാപ്രിയോയുടെ പ്രസംഗം. ഒരു പക്ഷേ പ്രകൃതി സ്നേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന പ്രസംഗം. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര സമൂഹത്തില്‍ അത് ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ദ റനവന്റ്
സാധാരണ പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ച് പറയുന്ന സിനിമയാണ് ദ റനവന്റ്. ഈ സിനിമയ്ക്കാണ് ഡി കാപ്രിയോയ്ക്ക് പുരസ്കാരം ലഭിച്ചത്.

മഞ്ഞിന് വേണ്ടി
ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2015. സിനിമയുടെ ചിത്രീകരണത്തിനായി മഞ്ഞിന് വേണ്ടി ഭൂമിയുടെ തെക്കേ അറ്റം വരെ തങ്ങള്‍ക്ക് പോകേണ്ടി വന്നു എന്നാണ് ഡി കാപ്രിയോ പറഞ്ഞത്.

കാലാവസ്ഥാ വ്യതിയാനം സത്യമാണ്
കാലാവസ്ഥാ വ്യതിയാനം സത്യമാണ്. അത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്. ലോകത്തിലെ എല്ലാ ജീവിവര്‍ഗ്ഗങ്ങളേയും ബാധിയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയാണത്.

ആരെ പിന്തുണയ്ക്കണം
ലോകത്തെ മലിനമാക്കുന്നവര്‍ക്ക് വേണ്ടി സംസാരിയ്ക്കാത്ത, മനുഷ്യത്വത്തിന് വേണ്ടി സംസാരിയ്ക്കുന്ന, തനത് വംശങ്ങള്‍ക്ക് വേണ്ടി സംസാരിയ്ക്കുന്ന, ഒരുപരിഗണനയും ലഭിയ്ക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി സംസാരിയ്ക്കുന്ന ലോക നേതാക്കളേയാണ് നാം പിന്തുണയ്ക്കേണ്ടതെന്ന് ഡി കാപ്രിയോ പറയുന്നു.

അത്യാര്ത്തിയുടെ രാഷ്ട്രീയം
നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയല്ല, അവരുടെ കുട്ടികള്‍ക്ക് കൂടി വേണ്ടി. രാഷ്ട്രീയ അത്യാര്‍ത്തി നിശബ്ദരാക്കിയ ജനങ്ങള്‍ക്ക് വേണ്ടി നാം ശശബ്ദമുയര്ത്തണം എന്നാണ് ഡി കാപ്രിയോ പറഞ്ഞത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications