17 കെട്ടിയ ആട് ആന്റണിയുടെ 'കദനകഥ'... കേട്ടാല്‍ ഞെട്ടും!!!
ആട് ആന്റണി എന്ന പേര് കേട്ടാല്‍ തന്നെ കേരള പോലീസ് വിറയ്ക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആടിനെ പിടികൂടാന്‍ പറ്റാതെ പോയ ഒരു കാലം.
കൂട്ടത്തില്‍ ഒരാളെ കൊലക്കത്തിയ്ക്ക് ഇരയാക്കി കടന്ന ആട് ആന്റണിയെ ഏത് വിധേനയും പിടികൂടുക എന്നത് കേരള പോലീസിന്റെ അഭിമാന പ്രശ്‌നമായിരുന്നു. പോലീസ് മണത്തെത്തുമ്പോഴേയ്ക്കും ആന്റണി അവിടെ നിന്ന് കടന്നുകളഞ്ഞിട്ടുണ്ടാകും.
ഒടുവില്‍ ആട് പിടിയിലായി. എഎസ്‌ഐ മണിയന്‍ പിള്ള വധക്കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്നും കോടതി വിധിച്ചു. ഇനി ശിക്ഷ എന്താണെന്ന് മാത്രം അറിഞ്ഞാല്‍ മതി.
കൊടും ക്രൂരന്‍, തന്ത്രശാലിയായ മോഷ്ടാവ്, 17 വിവാഹം കഴിച്ചിട്ടുള്ള വിവാഹത്തട്ടിപ്പ് വീരന്‍... ആടിന്റെ വിശേഷണങ്ങള്‍ ഏറെയാണ്. ആടിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചു. അതിലെ ചില ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍...

എണ്ണിയാല്‍ തീരില്ല
എണ്ണിയാല്‍ തീരാത്തത്ര മോഷണക്കേസുകള്‍ എന്ന് പറഞ്ഞാല്‍ ആട് ആന്റണിയുടെ കാര്യത്തില്‍ അത് ഒരു അതിശയോക്തിയാകില്ല. അത്രയ്ക്കുണ്ട് മോഷണം.

നാല് പതിറ്റാണ്ട്
ഒന്നും രണ്ടും വര്‍ഷമൊന്നും അല്ല ആട് ആന്റണിയുടെ മോഷണ പാരമ്പര്യം. ഏതാണ്ട് നാല്‍പത് വര്‍ഷം വരും.

ആരുമില്ലാതായപ്പോള്‍
അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു. ഇതേ തുടര്‍ന്നാണ് ആന്റണി മോഷണത്തിലേയ്ക്ക് കടക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കുട്ടിക്കാലം മുതലേ ആന്റണി ഒരു മോഷ്ടാവാണ്.

നല്ല ട്രെയ്‌നിങ്
കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ഒരിയ്ക്കല്‍ ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തു. അന്ന് പ്രായപൂര്‍ത്തിയായിട്ടില്ല. പിന്നെ ദുര്‍ഗുണ പരിഹാര പാഠശാലയിലായി കുറച്ച് കാലം. അവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴേയ്ക്കും 'നല്ല' മോഷ്ടാവായി.

ഗള്‍ഫില്‍ പോയി
ഇതിനിടയ്ക്ക് ആട് ആന്റണി ഗള്‍ഫിലും പോയി. സഹോദരനാണ് അനിയനെ നന്നാക്കാന്‍ ഗള്‍ഫില്‍ കൊണ്ടുപോയത്. അവിടെ മൂന്ന് മാസം മാത്രം നിന്ന് തിരിച്ച് പോന്നു.

ആരും അടുപ്പിയ്ക്കില്ല
നിരന്തരം മോഷണ കേസുകളില്‍ പെടുന്നതുകാരണം ബന്ധുക്കളും നാട്ടുകാരും ഒന്നും ആന്റണിയെ അടുപ്പിയ്ക്കില്ലായിരുന്നു. ഇതോടെ മോഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കി.

ചെന്നൈയില്‍ പോയി
മോഷണം നിര്‍ത്തി നന്നാവാന്‍ വേണ്ടി കുറച്ച് കാലം ചെന്നൈയിലും പോയിരുന്നു ആന്റണി . അവിടെ പോയി സ്വന്തമായി ബിസിനസ് ഒക്കെ തുടങ്ങിയെങ്കിലും മോഷണം ഉപേക്ഷിയ്ക്കാന്‍ കഴിഞ്ഞില്ലത്രെ.

17 ഭാര്യമാര്‍
ആകെ പതിനേഴ് പേരെ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് ആന്റണി പറയുന്നത്. അവരുടെ പേരുകളും പറഞ്ഞിട്ടുണ്ട്.

ആദ്യ ഭാര്യ
തൃശൂരിലെ ഒരു ഹോട്ടലിലെ റൂം ബോയിയുടെ സഹോദരിയെ ആണ് ആദ്യം വിവാഹം കഴിയ്ക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളും ഉണ്ട് ആന്റണിയ്ക്ക്.

എല്ലാവരും പിണങ്ങിപ്പോയി
17 കല്യാണം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം. സത്യം അറിയുമ്പോള്‍ പലരും പിണങ്ങിപ്പോയി. പരസ്ത്രീ ബന്ധം അറിഞ്ഞ് പിണങ്ങിപ്പോയവരും കുറവല്ലത്രെ.












Click it and Unblock the Notifications