ചെങ്കോലും കീരീടവുമില്ലാത്ത തന്പുരാന്‍

നാടു നീങ്ങിയപ്പോഴാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന്റെ ഉത്രാടപ്പെരുമ വീണ്ടും വാഴ്ത്തപ്പെടുന്നത്. എളിമയുടേയും പാണ്ഡിത്യത്തിന്റെയും പ്രതീകമായിരുന്നു ഉത്രാടം തിരുനാള്‍. ലാളിത്യ പൂര്‍ണമായിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

നവംബര്‍ 11 ന് ചാള്‍സ് രാജകുമാരനുമായി കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ചയാണ് അദ്ദേഹം പങ്കെടുത്ത അവസാന കൂടിക്കാഴ്ച. പൊതുപരിപാടികളില്‍ ഊര്‍ജസ്വലനായി പങ്കെടുക്കുമായിരുന്നു അദ്ദേഹം. രാജവാഴ്ചയില്‍ നിന്ന് ജനാധിപത്യത്തിലേയ്ക്ക് മാറിയെങ്കിലും തിരുവിതാംകൂര്‍ രാജവംശത്തിന്റെ യശ്ശസ് ഉത്രാടം തിരുനാളിലൂടെ വീണ്ടും ഉയര്‍ന്നു.

1922 മാര്‍ച്ച് 3 ന് കോട്ടയ്ക്കത്തെ രാജവിഥികളെ സ്വാഗതം ചെയ്ത് പഞ്ചസാര വണ്ടികള്‍ നീങ്ങി. മഹാറാണി സേതുപാര്‍വതീഭായി തിരുവയര്‍വാണിരിക്കുന്നു എന്നതായിരുന്നു ശുഭകരമായി വാര്‍ത്ത.ഉത്രാടം തിരുനാളില്‍ ജനിച്ച ആ ആണ്‍കുഞ്ഞ് ഉത്രാടം തിരുനാള്‍മാര്‍ത്താണ്ഡ വര്‍മ്മയെന്ന് അറിയപ്പെട്ടു. ഉത്രാടം തിരുനാളിന്റെ ജീവിതത്തിലേയ്ക്ക് ഒരു തിരിഞ്ഞ് നോട്ടം...

ജനനം

ജനനം

1922 മാര്‍ച്ച് 22 നായിരുന്നു ഉത്രാടം തിരുനാള്‍ ജനിച്ചത്. റാണി സേതു പാര്‍വതി ഭായിയുടേയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ്മ കൊച്ചുയോയിക്കല്‍ തമ്പുരാന്റെയും മകനായിട്ടായിരുന്നു ജനനം.

കോണിപ്പടിയില്‍ ജനനം

കോണിപ്പടിയില്‍ ജനനം

തിരുവിതാംകൂറിലെ റാണിമാര്‍ തിരുവയര്‍ ഉഴിയുന്നത് ശ്രീപത്മനാഭസ്വമിക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള തേവാരത്ത് കോയിക്കലാണ്. എന്നാല്‍ സുന്ദരവിലാസം കൊട്ടാരത്തില്‍ താമസിച്ചിരുന്ന റാണി തേവാരത്ത് കോയിക്കല്‍ എത്തുന്നതിന് മുന്‍പ് ഉത്രാടം തിരുനാളിന് ജന്മം നല്‍കി. കൊട്ടാരത്തിന്റെ ഒന്നാം നിലയില കോണിപ്പടിയില്‍ വച്ചാണ് ഉത്രാടം തിരുനാള്‍ ജനിച്ചത്.

രവിവര്‍മ്മ പാരമ്പര്യം

രവിവര്‍മ്മ പാരമ്പര്യം

രാജരവിവര്‍മ്മയുടെ പിന്മുറക്കാരന്‍ കൂടിയാണ് ഉത്രാടം തിരുനാള്‍. ഉത്രാടം തിരുനാളിന്റെ മുത്തശ്ശനാണ് രാജാരവി വര്‍മ്മ. കിളിമാനൂര്‍ രാജകൊട്ടാരത്തിലെ രവിവര്‍മ്മ കൊച്ചുകോയിക്കല്‍ തമ്പുരാനില്‍ നിന്നുമാണ് രവിവര്‍മ്മ പാരമ്പര്യം ഉത്രാടം തിരുനാളിനും ലഭിയ്ക്കുന്നത്.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ബാംഗ്ലൂരിലെ പ്ളൈമൗത്ത് കമ്പനിയില്‍ ജോലി ലഭിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി അദ്ദേഹം ഇംഗ്ളണ്ടില്‍ പോയി.

വിവാഹം

വിവാഹം

ലഫ്റ്റണന്റ് കേണല്‍ കൃഷ്ണന്‍ ഗോപിനാഥന്റെ മകള്‍ രാധാദേവിയെയാണ് ഉത്രാടം തിരുനാള്‍ വിവാഹം കഴിച്ചത്. അനന്തപദ്മനാഭന്‍, പാര്‍വ്വതീ ദേവി എന്നിവര്‍ മക്കളാണ്. 2005 ല്‍ രാധാദേവി അന്തരിച്ചു

ചിത്തിര തിരുനാളിന് ശേഷം

ചിത്തിര തിരുനാളിന് ശേഷം

ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നാട് നീങ്ങിയതിനെത്തുടര്‍ന്നാണ് അനുജനായ ഉത്രാടം തിരുനാള്‍ രാജകുടുംബത്തിന്റെ അധികാരസ്ഥാനം ഏറ്റെടുക്കുന്നത്.

രാജാധിപത്യത്തില്‍ നിന്ന്

രാജാധിപത്യത്തില്‍ നിന്ന്

രാജാധിപത്യത്തെയും ജനാധിപത്യത്തെയും കൂട്ടിയിണക്കിയ കണ്ണിയായിരുന്നു ഉത്രാടം തിരുനാള്‍

പ്രജാ സ്‌നേഹം

പ്രജാ സ്‌നേഹം

രാജഭരണം അവസാനിച്ചെങ്കിലും പ്രജാക്ഷേമ തത്പരനായിരുന്നു ഉത്രാടം തിരുനാഴും. ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ വെള്ള കുതിരയുടെ പുറത്ത് രാജാവ് നഗരം ചുറ്റുന്നത് സ്ഥിരം കാഴ്ചയായിരുന്നു. പുലര്‍ച്ചെ ഏഴ് മണിയ്ക്ക് മുന്‍പുള്ള രാജവിന്റെ ഈ നാടു ചുറ്റല്‍ എന്തിനായിരുന്നെന്നോ. നഗരത്തിലെ മാലിന്യങ്ങള്‍ ഏഴ് മണിയ്ക്ക് മുന്‍പ് നീക്കുന്നുണ്ടോ എവിടെയെങ്കിലും പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നുണ്ടോ എന്നറിയാനായിരുന്നു

പ്രവസികള്‍ക്ക് വേണ്ടി

പ്രവസികള്‍ക്ക് വേണ്ടി

ഗള്‍ഫ് രാജ്യങ്ങളില്‍ താമസിയ്ക്കുന്ന മലയാളികളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ഭരണാധികാരികളുമായി ഉത്രാടം തിരുനാള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

ഫോട്ടോഗ്രഫി

ഫോട്ടോഗ്രഫി

ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് സമ്മാനിച്ച ക്യാമറയില്‍ 200 ല്‍ അധികം ചിത്രങ്ങളാണ് ഉത്രാടം തിരുനാള്‍ പകര്‍ത്തിയത്. ഇത് കൂടാതെ എണ്ണായിരത്തിലധികം ചിത്രങ്ങള്‍ ഇദ്ദേഹം എടുത്തിട്ടുണ്ട്. സന്ദര്‍ശിയ്ക്കുന്ന രാജ്യങ്ങള്‍ ജീവിത രീതി ഇവയെല്ലാം ഉത്രാടം തിരുനാള്‍ ക്യാമറയിലാക്കി. ചാള്‍സ് രാജകുമാരന്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ (11 നംവബര്‍ 2013) അദ്ദേഹത്തിന്റെ ചിത്രവും ഉത്രാടം തിരുനാള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തി

കാറുകളോട് ഇഷ്ടം

കാറുകളോട് ഇഷ്ടം

കാറുകളോട് ഉത്രാടം തിരുനാളിനുള്ള താത്പര്യം പ്രസിദ്ധമാണ്.

മ്യൂസിയങ്ങള്‍

മ്യൂസിയങ്ങള്‍

രംഗവിലാസം കൊട്ടാരവും കുതിരമാളികയും രാജകീയ മ്യൂസിയങ്ങളാക്കാനുള്ള തീരുമാനം ഉത്രാടം തിരുനാളിന്റേതായിരുന്നു

തൃപ്പടിദാനം

തൃപ്പടിദാനം

തൃപ്പടിദാനമാണ് ഉത്രാടം തിരുനാളിന്റെ ആത്മകഥ

 നഷ്ടം

നഷ്ടം

തിരുവിതാംകൂര്‍ രാജവംശത്തിലെ അവസാനത്തെ ഇളയമഹാരാജാവായ ഉത്രാടം തിരനാളിന്റെ വിയോഗം കേരളത്തിന് നഷ്ടം തന്നെയാണ്

തമ്പുരാന്‍

തമ്പുരാന്‍

തിരുവിതാംകൂറുകാരുടെ മനസില്‍ കിരീടവും ചെങ്കോലുമില്ലാത്ത ഈ തമ്പുരാന്‍ ഇനിയും ജീവിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+