നീതി സൂര്യന്റെ ജീവിതത്തിലേക്ക്...
കേരളത്തിന്റെ സാമൂഹ്യ ബോധത്തെ എന്നും സ്വാധീനിച്ചിട്ടുള്ള അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു വിആര്‍ കൃഷ്ണയ്യര്‍. ഒരു പക്ഷേ രാജ്യത്തെ തന്നെ ഏറ്റവും വ്യത്യസ്തനായ ന്യായാധിപന്...
സജീവ രാഷ്ട്രീയത്തില്‍ നിന്ന് പരമോന്നത നീതിപീഠത്തിലെ ന്യായാധിപനായി അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. വിരമിച്ചതിന് ശേഷം അദ്ദേഹം പൊതു മണ്ഡലത്തില്‍ കൂടുതല്‍ സജീവമാവുകയായിരുന്നു. കേരളത്തേയും രാജ്യത്തേയും ബാധിക്കുന്ന ഓരോ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെട്ടു.
100 പിറന്നാളിന്റെ ആഘോഷങ്ങളുടെ ഓര്‍മകള്‍ മായുന്നതിന് മുമ്പാണ് അദ്ദേഹം യാത്രയായത്. വിആര്‍ കൃഷ്ണയ്യരുടെ ജീവിത വഴികളിലൂടെ...

വിആര്‍ കൃഷ്ണയ്യര്‍
1915 നവംബര്‍ 1 ന് പാലക്കാട് ജില്ലയിലെ വൈദ്യനാഥപുരത്ത് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് കൃഷ്ണയ്യരുടെ ജനനം.

കൊയിലാണ്ടിയില്‍
ജനിച്ചത് പാലക്കാടാണെങ്കിലും വളര്‍ന്നത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു.

നിമസഭയിലേക്ക്
കേരള സംസ്ഥാനം രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ നിയമസഭയിലെത്തിയ ആളാണ് കൃഷ്ണയ്യര്‍. 1952 ല്‍ ആയിരുന്നു ഇത്.

മന്ത്രി
1957 ലെ ഇഎംഎസ് മന്ത്രിസഭയിലെ അംഗമായിരുന്നു കൃഷ്ണയ്യര്‍. നിയമം, ഊര്‍ജ്ജം, ജയില്‍, ജലസേചനം എന്നിവയായിരുന്നു വകുപ്പുകള്‍.

രാഷ്ട്രീയത്തില്‍ നിന്ന് ന്യായാധിപനിലേക്ക്
ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു അത്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഒരാള്‍ പരമോന്നത നീതിന്യായ കോടതിയെത്തുക എന്നത്.

നിര്‍ണായക വിധികള്‍
ഇന്ത്യാ ചരിത്രത്തിലെ കറുത്ത ഏടെന്ന് വിശേഷിപ്പിക്കുന്ന അടിയന്തരാവസ്ഥക്ക് കാരണമായ സുപ്രധാന കോടതി വിധി എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നുണ്ട്. അത് കൃഷ്ണയ്യരുടെ വകയായിരുന്നു.

പത്മവിഭൂഷണ്‍
1999 ല്‍ രാജ്യം കൃഷ്ണയ്യര്‍ക്ക് പത്മവിഭൂഷന് നല്കി ആദരിച്ചു.

രാഷ്ട്രീയം തട്ടാത്ത ന്യായാധിപന്
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യം പേറിയാണ് കൃഷ്ണയ്യര്‍ ന്യായാധിപന്റെ കുപ്പായമിട്ടതെങ്കിലും അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ അതിനെല്ലാം ഉപരിയായിരുന്നു.

ഇടതുമുഖം
കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നെങ്കിലും അദ്ദേഹം ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നില്ല. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങി നില്ക്കുന്ന വ്യക്തിത്വമായിരുന്നില്ല അദ്ദേഹത്തിന്റേത്.

മോദിക്ക് പ്രശംസ
ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോദിയെ ഏറെ വിമര്‍ശിച്ചിരുന്ന കൃഷ്ണയ്യര്‍ അവസാനകാലത്ത് നിലപാട് മാറ്റിയിരുന്നു. നരേന്ദ്ര മോദിയെ പ്രശംസിച്ച് അദ്ദേഹം പലതവണ രംഗത്ത് വന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications