ഇന്ത്യയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാര്‍
ആരാണ് ഇന്ത്യയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍? രാഹുല്‍ ഗാന്ധി എന്നും രണ്‍ബീര്‍ കപൂര്‍ എന്നും എന്നും വിരാട് കോലി എന്നും പറയുന്നവരാണ് കൂടുതല്‍. ഇതിനിടയിലേക്ക് നരേന്ദ്രമോഡി എന്നൊരു പേര് വലിച്ചിട്ടത് മല്ലിക ഷെരാവത്താണ്. ബോളിവുഡ് നടിയും മോഡലുമായ മല്ലിക ഷെരാവത്തിന്റെ അഭിപ്രായത്തില്‍ മോഡിയാണ് ഇന്ത്യയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍.
സെലിബ്രിറ്റികള്‍ വിവാഹിതരാകുന്നത് ഒട്ടനവധി ആരാധകരെ ദുഖത്തിലാഴ്ത്തിയാണ്. പ്രിയതാരങ്ങളുടെ വിവാഹവാര്‍ത്ത കേട്ട് ആത്മഹത്യ ചെയ്യുന്നത് വരെ എത്താറുണ്ട് പലപ്പോഴും ഈ താരപ്രേമം. സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുതല്‍ എം എസ് ധോണി വരെയുള്ള ക്രിക്കറ്റ് താരങ്ങളും അഭിഷേക് ബച്ചനെപ്പോലുള്ള ബോളിവുഡ് നടന്മാരും ഇങ്ങനെ ആരാധകരെ വിഷമിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ മോസ് എലിജിബിള്‍ ബാച്ചിലര്‍മാരുടെ ഈ പട്ടിക നോക്കൂ. നിങ്ങളുടെ അഭിപ്രായത്തില്‍ ഇതില്‍ ആരാണ് ഏറ്റവും അഭികാമ്യന്‍?

നരേന്ദ്രമോഡി
ഈ പ്രായത്തില്‍ ഇത്തരം ഒരു പട്ടം ഗുജറാത്ത് മുഖ്യമന്ത്രിക്ക് തീരെ ചേരില്ല എന്നതാണ് സത്യം. എന്നാല്‍ മല്ലിക ഷെരാവത്തിനെ പോലെ നിരവധി പേര്‍ കരുതുന്നത് മോഡിയാണ് മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ എന്നാണ്.

സിദ്ധാര്‍ഥ് മല്യ
മദ്യരാജാവ് വിജയ് മല്യയുടെ മകന്‍. ഐ പി എല്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിന്റെ ഉടമ. നിരവധി മോഡലുകളുടെയും നടിമാരുടെയും കൂടെ വിവാദചിത്രങ്ങളില്‍ പെട്ടിട്ടുണ്ട് സിദ്ധാര്‍ഥ് മല്യ

സല്‍മാന്‍ ഖാന്‍
20 വര്‍ഷത്തോളമായി ബോളിവുഡ് ചോദിക്കുന്ന ചോദ്യമാണിത്. എന്നാണി എലിജിബിള്‍ ബാച്ചിലര്‍ പെണ്ണുകെട്ടുക. ഐശ്വര്യാറായ്, കത്രീന കൈഫ് .. സല്ലുവിന്റെ ജീവിതത്തില്‍ പേരുകള്‍ ഒരുപാടുണ്ട്.

രണ്‍ബീര്‍ കപൂര്‍
വിവാഹിതനല്ലെങ്കിലും രണ്‍ബീര്‍ കപൂര്‍ എന്തായാലും ഒറ്റയ്ക്കല്ല. കത്രീന കൈഫിനൊപ്പം ഡേറ്റിംഗിലാണ് കക്ഷി ഇപ്പോള്‍. ആരാധകരുടെ പ്രിയപ്പെട്ട രണ്‍ബീര്‍ എന്നാണ് വിവാഹത്തിന് തലവെച്ചുകൊടുക്കുക എന്ന് മാത്രമേ ഇനി അറിയാനുള്ളൂ

രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും ഗാന്ധികുടുംബതത്തിലെ ഇളമുറക്കാരനുമാണ് രാഹുല്‍. രാഷ്ട്രീയത്തില്‍ ഇപ്പോഴും യുവനേതാവാണെങ്കിലും ആള്‍ക്ക് പ്രായം മധ്യവയസ്സിനോട് അടുക്കുന്നു.

രണ്‍ദീപ് ഹൂഡ
ഐ എ ഡി ബിയുടെ സര്‍വ്വേയില്‍ മോസ്റ്റ് സെക്‌സിയസ്റ്റ് മാന്‍ ആയിരുന്നു ഹൂഡ. സുഷ്മിത സെന്നിനൊപ്പം ഡേറ്റിംഗിലായിരുന്നു ഹൂഡ ഇപ്പോള്‍ സിംഗിളാണ്.

കരണ്‍ ജോഹര്‍
ബോളിവുഡിന്റെ ഫേവറിറ്റ് ഫിലിംമേക്കറാണ് കരണ്‍ ജോഹര്‍. കരണ്‍ ഫേവറിറ്റ് ബാച്ചിലറാണോ? സംശയം ന്യായമാണ്.

സഞ്ജയ് ലീല ബന്‍സാലി
50ലെത്തിയെങ്കിലും സഞ്ജയ് ലീല ബന്‍സാലി ഇപ്പോഴും ഹോട്ടാണ്. അവിവാഹിതനും.

വിരാട് കോലി
എം എസ് ധോണിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിക്കറ്റ് സെലിബ്രിറ്റിയാകുകയാണ് യുവതാരം വിരാട് കോലി. ക്രിക്കറ്റില്‍ നിന്നുള്ള മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ തല്‍ക്കാലം കോലി തന്നെ.

ആര്യ
പട്ടികയില്‍ ഒരു മലയാളിയെങ്കിലും വേണ്ടേ? ജനിച്ച നാട്ടില്‍ അത്ര പോരെങ്കിലും തമിഴിലെ ഭാഗ്യനായകനാണ് ആര്യ. ഇടക്കാലത്ത് നയന്‍താരയ്‌ക്കൊപ്പം പേര് പറഞ്ഞുകേട്ടെങ്കിലും ആര്യ ഇതുവരെ വിവാഹത്തിന് ഒപ്പുവെച്ചിട്ടില്ല.












Click it and Unblock the Notifications