കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നാനിയില്‍ സിപിഎം ഒരു പരീക്ഷണം നടത്തുന്നു

  • By Aswathi
Google Oneindia Malayalam News

ഇക്കുറി ഏതായാലും പൊന്നാനി വിട്ടു കൊടുക്കാന്‍ സി പി എമ്മിന് ഉദ്ദേശമില്ല. കഴിഞ്ഞ തവണ മഅദനിയുടെ പിന്തുണയോടെ അങ്കത്തിനിറങ്ങിയ സി പി എം ഇത്തവണ ആയുധമാക്കുന്നത് യു ഡി എഫിലെ തമ്മില്‍ പോരാണ്. കോണ്‍ഗ്രസ്സുകാരനായിരുന്ന വി അബ്ദുറഹ്മാനെ സ്വതന്ത്രസ്ഥാനാര്‍ത്ഥി/ാക്കുന്നതിന്റെ ഉദ്യേശലക്ഷ്യം മറ്റൊന്നല്ല.

യു ഡി എഫിലെ പ്രധാനകക്ഷികളായ കോണ്‍ഗ്രസും ലീഗും തമ്മില്‍ മലപ്പുറത്ത് വര്‍ഷങ്ങളായി ഉടക്കുണ്ട്. എട്ടവര്‍ഷം കെ പി സി സി അംഗമായിരുന്ന അബ്ദുറഹ്മാനിലൂടെ കോണ്‍ഗ്രസിലെ ലീഗ് വിരുദ്ധ വോട്ടുകള്‍ നേടാമെന്നാണ് സി പി എം കണക്കുകൂട്ടുന്നത്. അതിനൊപ്പം പാര്‍ട്ടിയ്ക്ക് പുറത്തെ നിഷ്പക്ഷ വോട്ടുകള്‍ കൂടായാകുമ്പോള്‍ വിജയം ഉറപ്പിക്കാം എന്ന് തന്നെയാണ് പ്രതീക്ഷ.

Ponnani

ഒരുപാട് കൂട്ടികിഴിക്കലുകള്‍ നടത്തിയാണ് സി പി എം ഒടുവലില്‍ അബ്ദുറഹ്മാനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഡോ. ഫസല്‍ ഗഫൂര്‍, പി ടി കുഞ്ഞു മുഹമ്മദ്, കെ ടി ജലീല്‍ എന്നിവരെയായിരുന്ന സി പി എം ആദ്യം പരിഗണിച്ചിരുന്നത്. പെട്ടനാണ് അബ്ദുറഹ്മാനിലേക്ക്് ശ്രദ്ധതിരിഞ്ഞത്. ലീഗ് കോണ്‍ഗ്രസിനോട് വഴിപെടുന്നെന്നാരോപിച്ച് ഒരുമാസം മുമ്പാണ് അബ്ദുറഹ്മാന്‍ പാര്‍ട്ടി വിട്ടത്. 2004ല്‍ ഡി സി സി പ്രസിഡന്റായിരുന്ന ടി കെ ഹംസയെ നിര്‍ത്തി മഞ്ചേരി പിടിച്ചതായിരുന്നു ഇതിന് സി പി എമ്മിന് പ്രചോദനമായത്.

ഒദ്യോഗിക പ്രഖ്യാപനമൊന്നും വന്നില്ലെങ്കിലും അബ്ദുറഹ്മാന് എതിരെ നില്‍ക്കുന്നത് ഇ ടി ബഷീര്‍ തന്നെയാകാനാണ് സാധ്യത. അതിനുള്ള പ്രചാരണപരിപാടിയും ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിക്കഴിഞ്ഞു. ജി എം ബനാത്ത്വാലയും ഇബ്രാഹിം സുലൈമാന്‍ സേട്ടും ഇ അഹമ്മദുമെല്ലാം വിജയ്ച്ചു കേറിയ പൊന്നാനയില്‍ ഇടി മുബഹമ്മദ് ബഷീറിന് വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നു തന്നെയാണ് ലീഗിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണ 385,801 വോട്ടുകള്‍ക്കാണ് ഇടി പൊന്നാനി നേടിയത്.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പൊന്നാനി ലോകസഭാ മണ്ഡലം.2004ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങള്‍ പൊന്നാനിക്കു കീഴിലായിരുന്നു. തുടര്‍ന്ന് മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ പെരിന്തല്‍മണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങള്‍ പൊന്നാനിയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു.

English summary
Lok Sabha Election 2014: CPM experiment in Ponnani constituency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X