Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് ഇത്തവണയും സിപിഎമ്മിനോ?

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി കേരള സംസ്ഥാനം തയ്യാറായി കഴിഞ്ഞു. പാര്‍ട്ടികളെ ഒരുക്കി നിര്‍ത്താന്‍ കേന്ദ്രത്തില്‍ നിന്ന് നേതാക്കള്‍ ഇങ്ങെത്തി പ്രചാരണപ്പരിപാടികള്‍ തുടങ്ങി. കാസര്‍കോട് നിയോജകമണ്ഡലം ഇത്തവണയും സിപിഎമ്മിന് തന്നെയാകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

2009ല്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ 45ശതമാനം വോട്ട് വിജയവും സിപിഎമ്മിനായിരുന്നു. 37 ശതമാനം വോട്ട് മാത്രമെ നാഷണല്‍ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞുള്ളൂ. ഇത്തവണ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലായിരിക്കും കാസര്‍കോട് നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്നത്. ബിജെപി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികള്‍ക്കെല്ലാം ഇവിടെ സ്വാധീനം കുറവാണ്. ഇത്തവണ ചരിത്രം തിരുത്തുമോ എന്നതും ചോദ്യ ചിഹ്നമാണ്.

Kasargode

കാസര്‍കോട് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ചരിത്രം പരിശോധിക്കുകയണെങ്കില്‍ ഇവിടെ സിപിഎമ്മിന് സുരക്ഷിതമാണ്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍േകാട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്യാശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം.

2004ലെ തിരഞ്ഞെടുപ്പ് വരെ തളിപ്പറമ്പ് നിയമസഭാ മണ്ഡലം കാസര്‍കോടിനു കീഴിലായിരുന്നു. തുടര്‍ന്ന് മണ്ഡല പുനര്‍നിര്‍ണയം വന്നപ്പോള്‍ തളിപ്പറമ്പ് കണ്ണൂര്‍ ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച കല്യാശ്ശേരി കാസര്‍കോടിനോട് കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തു.

സിപിഎമ്മിലെ പി കരുണാകരനാണ് പതിനാലാം ലോക്‌സഭയില്‍ കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2009ലും പി കരുണാകരനാണ് വിജയിച്ചത്. 1971ലും 77ലുമൊഴികെ 57 മുതല്‍ ഇങ്ങോട്ട് കാസര്‍കോട് സിപിഎമ്മിന്റെ കയ്യിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+