പ്രചാരണം ന്യൂജനറേഷന്‍; 'ഫേസ്ബുക്ക് വാള്‍' ഫുള്‍!
തിരഞ്ഞെടുപ്പ് പഴയ തിരഞ്ഞെടുപ്പാണെങ്കിലും പ്രചാരണം പഴയ പ്രചാരണമല്ല. വീടുകളില്‍ കയറിയിറങ്ങി കൈകൂപ്പി ചിരിച്ചും ചെക്കന്മാരുടെ മൂക്കിള തുടച്ചുകൊടുത്ത് സ്‌നേഹം പ്രകടിപ്പിച്ചും നടന്നാല്‍ വോട്ട് മാത്രമേ കിട്ടൂ, വെര്‍ച്വല്‍ ലോകത്തെ ഇമേജ് കൂടില്ല.
കവലകളിലും ബസ് സ്റ്റോപ്പുകളിലും ഒട്ടിച്ചുവെക്കാറുള്ള പോസ്റ്ററുകളും ഫ്‌ളക്‌സുകളും വെര്‍ച്വല്‍ ലോകത്തുമുണ്ട്. സോഷ്യല്‍ സൈറ്റായ ഫേസ്ബുക്കാണ് ഈ പ്രചാരണ ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്. കമ്മി, സംഘി, സുഡാപ്പി, കോങ്കി എന്നിങ്ങനെ പോകുന്നു വിവിധ പാര്‍ട്ടിക്കാര്‍ക്ക് ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍ സൈറ്റുകളിലെ പേരുകള്‍.
ഇനി വെര്‍ച്വല്‍ ലോകത്ത് രാഷ്ട്രീയക്കാരുടെ പ്രചാരണവേലകള്‍ കാണണ്ടേ. ഇത് വെറും സാമ്പിള്‍ മാത്രമാണ്.
(ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും)

ഗ്ലാമറിന് ഒരു വോട്ട്
സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ഏറെ വിവാദമായ ഒരു ചിത്രം. പ്രധാനമന്ത്രി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചോദിച്ചുകൊണ്ട് രണ്ട് അര്‍ദ്ധനഗ്ന സുന്ദരികളാണ് ചിത്രത്തില്‍.

മോദി വേവ്
ഫേസ്ബുക്കില്‍ മോദി വേവ് ഇല്ല എന്നാരും പറയില്ല. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന നേതാക്കളില്‍ ഒരാള്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി തന്നെ.

യുപിഎ അസഹനീയം
യു പി എ ഭരണകാലത്തെ അഴമതിക്കഥകള്‍ വിളിച്ചുപറയുന്ന എഫ് ബി ചിത്രം, പിന്നില്‍ ഇടതുപക്ഷമോ ബി ജെ പി അനുഭാവികളോ ആകാം.

സരിതയും അബ്ദുള്ളക്കുട്ടിയും
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയും താരമാണ്. എങ്ങനെ എന്നറിയാന്‍ ഈ ചിത്രം നോക്കൂ.

ആര്‍ എസ് പി പ്രേമാ നീ പെട്ടു പ്രേമാ
കൊല്ലം സീറ്റിന്റെ കാര്യത്തില്‍ സി പി എമ്മിനോട് കൂട്ടുവെട്ടിയ ആര്‍ എസ് പി ക്കെതിരായ പോസ്റ്റ് നോക്കൂ. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും പ്രേമചന്ദ്രന് ഫേസ്ബുക്കില്‍ നല്ല പിന്തുണയുണ്ട്.

ജനനായകന്‍ വീയെസ്
യഥാര്‍ഥ ഇതുപക്ഷം ഹൃദയപക്ഷമാകണമെങ്കില്‍ സഖാവ് വീ എസ് അച്യുതാനന്ദന്‍ തന്നെ വേണം നേതാവായി. ഫേസ്ബുക്കിലും അതങ്ങനെ തന്നെ.

ആപ്പും കെജ്രിവാളും
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനും ഫേസബുക്കില്‍ നിരവധി ആരാധകരുണ്ട്. ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന നേതാവാകുമോ കെജ്രിവാള്‍

ആപ്പിന് പിന്നില്‍ കോണ്‍ഗ്രസ്
ആം ആദ്മി പാര്‍ട്ടിക്ക് പിന്നില്‍ കളിക്കുന്നത് കോണ്‍ഗ്രസിന്റെ ബുദ്ധിയാണ് എന്നാരോപിക്കുന്നു ഈ ചിത്രം.

പിണറായി വിജയന്‍
കേരളത്തിലെ ശക്തരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ പിണറായി വിജയനും ഫേസ്ബുക്കില്‍ പിന്തുണ വേണ്ടുവോളമുണ്ട്.

സഖാവ് ടി പിയും രമയും
കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയാണ് ഫേസ്ബുക്കിലെ മറ്റൊരു താരം. സെക്രട്ടേറിയറ്റ് സമരവും സിപിഎമ്മിനെതിരായ നിലപാുകളുമാണ് രമയെ വലതു പാര്‍ട്ടികള്‍ക്ക് പ്രിയങ്കരിയാക്കുന്നത്.

അഹമ്മദ് വേണോ
സ്വന്തം മണ്ഡലത്തില്‍ കാലുകുത്താത്ത ഒരു ജനപ്രതിനിധി നമുക്ക് വേണോ. മലപ്പുറത്ത് നിന്നുള്ള ഒരു പോസ്റ്റര്‍ ഫേസ്ബുക്കില്‍.

വിലക്കയറ്റം
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ പ്രതികരണമാണ് എല്‍ ഡി എഫിനെ പിന്തുണയ്ക്കുന്ന കണക്കുകളുടെ ഈ ചിത്രം.

ഹൃദയപക്ഷം
എല്‍ ഡി എഫ് ഹൃദയപക്ഷമാണ് എന്നാണ് ഫേസ്ബുക്കിലെ ഇടത് അനുഭാവികള്‍ പറയുന്നത്. അതങ്ങനെയാകുമോ. കാത്തിരുന്ന് കാണാം.












Click it and Unblock the Notifications