Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയത്തിലെ കമിതാക്കളെ കാണൂ

പ്രണയം എന്ന മൂന്നക്ഷരത്തെ എങ്ങനെ നിര്‍വചിച്ചാലും മതിയാവില്ല. ജീവിതത്തിലൊരിയ്ക്കലെങ്കിലും പ്രണയത്തിന്റെ മധുരവും വേദനയും നുണയാത്തവര്‍ വിരളമാണ്. പ്രായത്തിനും വര്‍ഗത്തിനും നിറത്തിനും അതീതമാണ് പ്രണയമെന്ന് കാലം തെളിയിച്ചിട്ടുണ്ട്. പലതവണ.

ലോകം പ്രണയദിനം ആഘോഷിയ്ക്കുന്ന ഈ വേളയില്‍ ഓര്‍ക്കപ്പെടേണ്ട ചില പ്രണയങ്ങളുണ്ട്. സിനിമയില്‍ നിന്നോ കായികരംഗത്ത് നിന്നോ അല്ല രാഷ്ട്രീയ രംഗത്ത് നിന്ന് തന്നെ.ഇതാ രാഷ്ട്രീയത്തിലെ കമിതാക്കളെ പരിചയപ്പെടാം.

രാജീവ് ഗാന്ധി-സോണിയ ഗാന്ധി

രാജീവ് ഗാന്ധി-സോണിയ ഗാന്ധി

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിത്യഹരിത പ്രണയങ്ങളിലൊന്ന് എന്ന് തന്നെ രാജീവ് ഗാന്ധി-സോണിയ ഗാന്ധി പ്രണയത്തെ വിശേഷിപ്പിയ്ക്കാം. 1965 ലാണ് ഇവര്‍ കണ്ടുമുട്ടുന്നത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനടുവില്‍ 1968 ല്‍ വിവാഹം

സഞ്ജയ് ഗാന്ധി-മേനക ഗാന്ധി

സഞ്ജയ് ഗാന്ധി-മേനക ഗാന്ധി

സഞ്ജയ് ഗാന്ധിയും പ്രണയിച്ച് വിവാഹം കഴിച്ചയാളാണ്. മോഡലായിരുന്ന മേനകയെയാണ് ഇദ്ദേഹം പ്രണയിച്ചത്. 1974 സെപ്റ്റംബര്‍ 23 ന് ഇവര്‍ വിവാഹിതരായി. 1980 ല്‍ വിമാനാപകടത്തില്‍ സജ്ഞയ് ഗാന്ധി മരിച്ചു

ഇന്ദിരാ ഗാന്ധി-ഫിറോസ് ഗാന്ധി

ഇന്ദിരാ ഗാന്ധി-ഫിറോസ് ഗാന്ധി

ഒരു യൂറോപ്പ് പ്രണയകഥയാണ് ഇന്ദിരാഗാന്ധിയുടേത്. യൂറോപ്പില്‍ വച്ചാണ് ഇവര്‍ പരിചയത്തിലാകുന്നത്. 1942 ല്‍ ഫിറോസ് ഗാന്ധിയും ഇന്ദിരാഗാന്ധിയും വിവാഹിതരായി

സച്ചിന്‍ പൈലറ്റ്- സാറ

സച്ചിന്‍ പൈലറ്റ്- സാറ

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗ്ളാമര്‍ താരമായ സച്ചിന്‍ പൈലറ്റും പ്രണയിച്ച് വിവാഹം കഴിച്ചയാളാണ്. ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകള്‍ സാറായായിരുന്നു സച്ചിന്റെ കാമുകി. അബ്ദുള്ളയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തെങ്കിലും 2004 എതിര്‍പ്പുകളെ അതിജീവിച്ച് ഇവര്‍ വിവാഹിതരായി

ഒമര്‍ അബ്ദുള്ള- പായല്‍

ഒമര്‍ അബ്ദുള്ള- പായല്‍

ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പ്രണയത്തിലായിരുന്നു. ദി്ല്ലിയിലെ ദ ഒബ്‌റോയില്‍ ജീവനക്കാരിയായിരുന്ന പായലുമായിട്ടായിരുന്നു ഒമറിന്റെ പ്രണയം. 1994 ല്‍ ഇവര്‍ വിവാഹിതരായി. ഇപ്പോള്‍ വേര്‍പിരിഞ്ഞ് കഴിയുകയാണ്.

പ്രിയങ്ക ഗാന്ധി-റോബര്‍ട്ട് വദ്ര

പ്രിയങ്ക ഗാന്ധി-റോബര്‍ട്ട് വദ്ര

അച്ഛന്റെയും അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും പാത പിന്തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. റോബര്‍ട്ട് വദ്രയുമായി നീണ്ട ആറ് വര്‍ഷത്തെ പ്രണയത്തിലായിരുന്നു പ്രിയങ്ക.

ഹേമമാലിനി-ധര്‍മ്മേന്ദ്ര

ഹേമമാലിനി-ധര്‍മ്മേന്ദ്ര

രാഷ്ട്രീയത്തിലും സിനിമയും സജീവമായ ഹേമമാലിനിയുടെ വിവാഹവും പ്രണയ വിവാഹമായിരുന്നു. ഷോലെ യില്‍ മൊട്ടിട്ട പ്രണയം പിന്നീട് വിവാഹത്തിലെത്തി

അഖിലേഷ് യാദവ്-ഡിംപിള്‍ യാദവ്

അഖിലേഷ് യാദവ്-ഡിംപിള്‍ യാദവ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ അഖിലേഷ് യാദവും പ്രണയിച്ച് വിവാഹം കഴിച്ചതാണെന്ന് ഏറെക്കുറെയാളുകള്‍ക്ക് അറിയാവുന്നതാണ്. തന്റെ 25മത്തെ വയസിലാണ് 21കാരിയായ ഡിംപിളിനെ അദ്ദേഹം പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു, 1990 ല്‍ ഇവര്‍ വിവാഹിതരായി

ശശി തരൂര്‍- സുനന്ദ പുഷ്‌ക്കര്‍

ശശി തരൂര്‍- സുനന്ദ പുഷ്‌ക്കര്‍

കേന്ദ്രമന്ത്രി ശശി തരൂരും അന്തരിച്ച സുനന്ദ പുഷ്‌ക്കറും പ്രണയിച്ച് വിവാഹം കഴിച്ചതാണെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ. 2008 ലാണ് ഇവര്‍ ആദ്യം കാണുന്നത്. പിന്നീട് പ്രണയത്തിലാവുകയും 2010 ല്‍ വിവാഹിതരാവുകയും ചെയ്തു. 2014 ജനവരി 17 സുനന്ദയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബേനസീര്‍ ഭൂട്ടോ- ആസിഫ് അലി സര്‍ദാരി

ബേനസീര്‍ ഭൂട്ടോ- ആസിഫ് അലി സര്‍ദാരി

പ്രണയത്തിന് അതിരുകളില്ലല്ലോ. ഇന്ത്യന്‍ പ്രണയകഥകള്‍ കേട്ട് മടുത്തെങ്കില്‍ കുറച്ച് അയല്‍പക്കത്തെ പ്രണയവിശേഷങ്ങള്‍ കൂടി അറിയാം. മുന്‍പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും ബേനസീര്‍ ഭൂട്ടോയും കമിതാക്കളായിരുന്നു. 1987 ല്‍ ഇവര്‍ വിവാഹിതരായി

ബറാക്ക് ഒബാമ-മിഷേല്‍ ഒബാമ

ബറാക്ക് ഒബാമ-മിഷേല്‍ ഒബാമ

അതേ..ഒബാമ ഒരു റൊമാന്റിക് ബോയ് കൂടിയായിരുന്നു. മിഷേലും ഒബാമയും 1989ലാണ് കണ്ടുമുട്ടുന്നത്. ഒബാമയുടെ ഉപദേശകയായി മിഷേല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്്. 1992 ല്‍ ഇവര്‍ വിവാഹിതരായി

ബില്‍ ക്ളിന്റന്‍-ഹിലരി

ബില്‍ ക്ളിന്റന്‍-ഹിലരി

മനോഹരമായ പ്രണയങ്ങളിലൊന്നായിരുന്ന മുന്‍ അമേരിയ്ക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റേയും ഹിലരിയുടേതും. 1970 ല്‍ യേലില്‍ വച്ചാണ് ഇവര്‍ കണ്ടുമുട്ടുന്നത്. 1975 ലാണ് ഇവര്‍ വിവാഹിതരാകുന്നത്.

മാര്‍ഗരറ്റ് താച്ചര്‍-ഡെന്നിസ് താച്ചര്‍

മാര്‍ഗരറ്റ് താച്ചര്‍-ഡെന്നിസ് താച്ചര്‍

മാര്‍ഗരറ്റ് താച്ചര്‍ ബിസിനസുകാരനായ ഡെന്നിസിനെ 1948 ലാണ് കാണുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി 1951 ല്‍ ഇവര്‍ വിവാഹിതരായി

ജോര്‍ജ് ബുഷ്-ലോറ

ജോര്‍ജ് ബുഷ്-ലോറ


ബുഷിനും ഉണ്ട് പ്രണയാര്‍ദ്രമായ ഒരു മനസ്. 1977ലാണ് അദ്ദേഹം ലോറയെ പരിചയപ്പെടുന്നത്. ഇതവര്‍ഷം നവംബര്‍ 5 ന് ഇവര്‍ വിവാഹിതരായി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+