കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാശിവരാത്രി നാളെ; വിശ്വാസവും വ്രതാനുഷ്ഠാനവും, അറിയാം ഐതിഹ്യവും

Google Oneindia Malayalam News

ശിവരാത്രി... പാലാഴി മഥന സമയത്ത് ഉയര്‍ന്നു വന്ന കാളകൂടംവിഷം കഴിച്ച മഹാദേവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച പുണ്യ ദിനം. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും മഹനീയമായ നാളുകളിലൊന്നാണ് ശിവരാത്രി. ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി എന്നാണത്ര.

മാര്‍ച്ച് 11 വ്യാഴാഴ്ചയാണ് ഈ വര്‍ഷത്തെ ശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശിയാണ് ഈ ദിനം. അന്നേ ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്കും പൂജകള്‍ക്കും പ്രത്യേകഫലം ലഭിക്കുമെന്നാണ് വിശ്വാസം.

ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

shivarathri

ഐതിഹ്യം‌

അമൃത് തിരഞ്ഞുള്ള പാലാഴി മഥനത്തില്‍ ആദ്യം ഉയര്‍ന്നു വന്ന കാളകൂട വിഷം ലോകത്തെ രക്ഷിക്കുവാനായി മഹാദേവന്‍ പാനം ചെയ്തു. കാളകൂടം വിഷം ഉള്ളില്‍ ചെന്നാല്‍ ഭഗവാനും പുറത്തു ചെന്നാല്‍ ലോകത്തിനും ദോഷം ചെയ്യുമെന്നതിനാല്‍ പാര്‍വ്വതി ദേവി മഹാദേവന്റെ കണ്ഠത്തിലും വായവഴി പുറത്തുപോകാതിരിക്കുവാന്‍ വിഷ്ണു അദ്ദേഹത്തിന്റെ വായിലും പിടിച്ചു. ഇതുവഴി കാളകൂടവിഷം അദ്ദേഹത്തിന്റെ കണ്ഠത്തില്‍ ഇരിക്കുകയും അങ്ങനെ ലോകം രക്ഷപെടുകയും ചെയ്തുവെന്നാണ് വിശ്വാസം. അന്നേ ദിവസം ഭഗവാനായി പാര്‍വ്വതി ദേവിയും മറ്റു ദേവഗണങ്ങളും ഉറങ്ങാതെ ചേര്‍ന്ന് പ്രാര്‍ത്ഥിച്ചതിന്‍റെ ഓര്‍മ്മയാണ് ശിവരാത്രി എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശിവരാത്രി വ്രതം

ശിവരാത്രിയുടെ ചടങ്ങളുകളില്‍ ഏറ്റവും പ്രാധാന്യമേറിയതാണ് വ്രതം. ശിവരാത്രിയുടെ തലേന്ന് ഒരിക്കലെടുത്ത് വ്രതത്തിനു തുടക്കമാവും. വൈകുന്നേരം അരിയാഹാരം ഉപേക്ഷിക്കണം. ശിവരാത്രി ദിനത്തില്‍ അതിരാവിലെ ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി ശിവക്ഷേത്ര ദര്‍ശനം നടത്തണം. രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞാണ് വ്രതം എടുക്കേണ്ടത്. വ്രതമെടുക്കുമ്പോള്‍ പൂര്‍ണ്ണ ഉപവാസം വേണമെന്നാണെങ്കിലും ആരോഗ്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. ക്ഷേത്രത്തിലെ നേദ്യമോ കരിക്കിന്‍ വെള്ളമോ കഴിക്കുന്നത് വ്രതത്തെ ലംഘിക്കില്ല. പകല്‍ ഉറക്കവും എണ്ണതേച്ചുള്ള കുളിയും പാടില്ല. ഉറക്കമൊഴിഞ്ഞ് വ്രതമെടുത്ത് പിറ്റേന്ന് രാവിലെ ശുദ്ധിയായി അമ്പലത്തില്‍ പോകാം. ശിവന് കൂവളമാല സമര്‍പ്പിക്കുന്നതും കൂവള ഇല അര്‍ച്ചനയും ജലധാരയും ചെയ്താല്‍ ഈ ദിവസം വിശിഷ്ഠമാണെന്നാണ് കരുതുന്നത്.

ബലിതര്‍പ്പണം

ശിവരാത്രിയുടെ പിറ്റേന്നുള്ള ബലിതര്‍പ്പണത്തിന് ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുണ്ട്. അന്നേ ദിവസത്തെ ബലിതര്‍പ്പണത്തിലൂടെ പിതൃക്കള്‍ക്ക് മോക്ഷഭാഗ്യവും ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ അനുഗ്രഹവും ലഭിക്കും. ആലുവാ മണപ്പുറത്തെ ശിവരാത്രി ആഘോഷവും ബലിതര്‍പ്പണവും ഏറെ പ്രസിദ്ധമാണ്.

Recommended Video

cmsvideo
കേരളത്തെ നശിപ്പിക്കുക എന്ന സാഡിസ്റ്റ് മനോഭാവമാണ് ബിജെപിക്കും കോണ്‍ഗ്രസിനും

English summary
Maha Shivaratri 2021: Fasting Rules, Wishes, Quotes, History, Significance In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X