പലതവണ മത്സരിയ്ക്കാന്‍ ക്ഷണം ലഭിച്ചെന്ന് ശ്രീനിവാസന്‍, സിനിമതാരങ്ങള്‍ രാഷ്ട്രീയം പറയുന്നു, കാണൂ
തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ അവസരം കിട്ടിയാല്‍ സ്വീകരിയ്ക്കുമോ നിരസിയ്ക്കുമോ? ചോദ്യം വായനക്കാരോടല്ല. ചില സിനിമാ താരങ്ങളോടാണ്. അവര്‍ ചോദ്യത്തിനുള്ള ഉത്തരവും നല്‍കി കഴിഞ്ഞു.
ചോദ്യം ഒന്ന് മാത്രം തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലോ? മറുപടികള്‍ പലതാണ്. മനോരമ ന്യൂസ് താരങ്ങളോട് ചോദിച്ച ചോദ്യത്തിനാണ് മലയാളത്തിലെ പ്രമുഖ താരങ്ങള്‍ പ്രതികരിച്ചത്. ഇനി താരങ്ങളേയും അവരുടെ പ്രതികരണങ്ങളും കാണാം

ജഗദീഷ്
തിരഞ്ഞെടുപ്പില്‍ ഒന്ന് മത്സരിച്ചാലോ എന്ന ചോദ്യത്തിന് സര്‍വ്വ സമ്മതനായി രാഷ്ട്രീയത്തില്‍ മത്സരിയ്ക്കുക എന്നാണ് ജഗദീഷ് പറയുന്നത്. കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും ബിജെപിയുടേയും സമ്മതത്തോടെ സര്‍വ്വ സ്വതന്ത്രനായി മത്സരിയ്ക്കണം എന്നാണ് ജഗദീഷ് പറയുന്നത്

സലീം കുമാര്‍
താനൊരു കോണ്‍ഗ്രസുകാരാനാണെന്ന് സലീം കുമാര്‍ പറയുന്നു. പാര്‍ലമെന്റററി രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യമില്ലെന്നും പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ ആഗ്രഹമില്ലെന്നും സലീം കുമാര്‍ പറയുന്നു. കട്ടാലും ഇല്ലെങ്കിലും കള്ളാ എന്ന വിളി കേള്‍ക്കണമെന്നും സലീം കുമാര്‍ പറയുന്നു

നവ്യ നായര്‍
രാഷ്ട്രീയത്തില്‍ ഇറങ്ങാനോ മത്സരിയ്ക്കാനോ നിലവില്‍ ഒരു ഉദ്ദേശവുമില്ലെന്ന് നവ്യ നായര്‍. അങ്ങനെ ഒരു ആഗ്രഹം വരുമോ എന്ന് പറയാന്‍ കഴിയില്ലെന്നും നവ്യ. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും നവ്യ.

ശ്രീനിവാസന്‍
ജനങ്ങളെ സേവിയ്ക്കാന്‍ രാഷ്ട്രീയക്കാരന്റെ കുപ്പായം അണിയേണ്ട ആവശ്യമില്ല. പലതവണ മത്സരിയ്്ക്കാന്‍ സമീപിച്ചിട്ടുണ്ട്. പക്ഷേ കൊടിവച്ച പാര്‍ട്ടിയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കാന്‍ ഞാനില്ല-ശ്രീനിവാസന്‍ പറയുന്നു

കല്‍പ്പന
രാഷ്ട്രീയത്തിലിറങ്ങാന്‍ ഒരു താത്പര്യവും ഇല്ലെന്ന് കല്‍പ്പന പറയുന്നു

ജയറാം
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു പഌനുമില്ലെന്നും അങ്ങനെയുണ്ടായാല്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ജയറാം

വിജയ രാഘവന്‍
പണമില്ലാതെ രാഷ്ട്രീയത്തില്‍ ഇറങ്ങിയില്‍ മറ്റുള്ളവരുടെ പണം കയ്യിട്ട് വാരാന്‍ തോന്നും എന്തിന് വെറുതെ പാപം ചെയ്യണം

അനന്യ
തത്ക്കാലം രാഷ്ട്രീയത്തിലേയ്ക്കില്ല. മുത്തച്ഛന്‍ വലിയൊരു രാഷ്ട്രീയ നേതാവാണ് അതുകൊണ്ട് തന്നെ ഭാവിയില്‍ രാഷ്ട്രീയത്തില്‍ നിന്നൊരു ഓഫര്‍ വന്നാല്‍ നിരസിയ്ക്കുമോ എന്ന് പറയാനാകില്ലെന്നും അനന്യ

ഉണ്ണി മുകുന്ദന്‍
രാഷ്ട്രീയത്തിലിറങ്ങാനുള്ള പക്വതയൊന്നും തനിയ്ക്കില്ലെന്ന് ഉണ്ണി മുകുന്ദന്ഡ

രചന നാരായണന്‍ കുട്ടി
അറിയുന്ന പണി ചെയ്താല്‍ പോരേ? എന്തിനാണ് അറിയാത്ത പണിയ്ക്ക് പോകുന്നത്












Click it and Unblock the Notifications