കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിറ്റാവാന്‍ മദ്യം വേണ്ട ഈ പഴം മതി, കാണൂ

  • By Meera Balan
Google Oneindia Malayalam News

കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനമാണല്ലോ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇനിയെങ്ങാനം മദ്യ നിരോധനം സത്യമായാലോ. ഈ കുടിയന്മാരായ കുടിയന്‍മാരൊക്കെ എന്ത് ചെയ്യും. ഒരു തുള്ളി മദ്യത്തിനായി അവര്‍ നെട്ടോട്ടമോടില്ലേ? എന്നാലേ മദ്യം കൃഷി ചെയ്തുണ്ടാക്കാം. മദ്യ കൃഷിയോ? അതേ മദ്യം പോലെ ഫിറ്റാവുന്ന ഒരു പഴമുണ്ട് ആഫ്രിയ്ക്കയില്‍ പേര് മരൂല. മരൂല തൈകള്‍ കേരളത്തില്‍ കൃഷി ചെയ്ത് വേണമെങ്കില്‍ നമ്മുടെ മദ്യപര്‍ക്ക് മദ്യം നുണയാം കേട്ടോ. പിന്നെ ബിവറേജില്‍ പോയി ക്യു നില്‍ക്കേണ്ട മുറ്റത്തെ മരൂലയില്‍ നിന്നും പഴം കഴിച്ചാല്‍ മതിയല്ലോ.

മരൂല പഴം കഴിച്ചാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ആള് ഫിറ്റാവും കേട്ടോ. അതും ഒരു രണ്ടോ മൂന്നോ പഴം കഴിയ്ക്കുന്പോള്‍ തന്നെ. ആഫ്രിയ്ക്കന്‍ വനാന്തരങ്ങളില്‍ ആന മുതല്‍ കുരങ്ങുവരെ ഈ മരൂല പഴത്തിന്റെ രുചി അറിഞ്ഞവരാണ്. അടിച്ച് ഫിറ്റായി നാലു കാലില്‍ ഇവ നടക്കുക അല്ല ഇഴയുന്നത് കാണാന്‍ തന്നെ രസമാണ്. ലഹരി പിടിപ്പിയ്ക്കുന്ന ആ പഴം മരൂല വൃക്ഷത്തില്‍ നിന്നാണുണ്ടാവുന്നത്.

സൗത്ത് ആഫ്രിയ്ക്കയിലെ സഡാനോ-സഹേലിയന്‍ വനാന്തരങ്ങള്‍ മഡഗാസ്‌ക്കര്‍ എന്നിവിടങ്ങളിലാണ് കണ്ടു വരുന്നത്. പല നാടുകളില്‍ പല പേരിലാണ് മരൂല പഴം അറിയപ്പെടുന്നത്. ഡിസംബര്‍ മാര്‍ച്ച മാസങ്ങളിലാണ് മരൂല പഴുക്കുന്നത്. പഴുത്ത പഴം കഴിയ്ക്കുന്നതാണ് കൂടുതല്‍ ലഹരി നല്‍കുന്നത്.

മാങ്ങയുടേയും കഴുവണ്ടിയുടേയുമൊക്കെ അതേ ഗണത്തില്‍ പെടുന്നത് തന്നെയാണ് നമ്മുടെ മരൂലയും. ജെല്ലി പ്ളം എന്നും എതിനെ അറിയപ്പെടാറുണ്ട്. മരൂല ഉപയോഗിച്ച് മദ്യവും മറ്റ് ആഹാരപദാര്‍ത്ഥങ്ങളും ആഫ്രിയ്ക്കന്‍ രാജ്യങ്ങളില്‍ ഉണ്ടാക്കാറുണ്ട്.

മരൂല പഴം കഴിച്ച് ഫിറ്റായ കുറേ മൃഗങ്ങളെ ഒരു യൂ ട്യൂബ് വീഡിയോയില്‍ കാണിയ്ക്കുന്നുണ്ട്. ഈ വീഡിയോ കണ്ടസേഷം വേണമെങ്കില്‍ കേരളത്തിലും മരൂല വളര്‍ത്തുന്നതിനെപ്പറ്റി ആലോചിയ്ക്കാം. മരമല്ലേ..തണലുമാകും മദ്യവുമാകും.

English summary
Malayali's should learn about Marula Fruit on the grounds of complete liquor ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X