Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബയ്ക്ക് മോഹന്‍ലാലിന്റെ ആശംസ, അത് ഷെയര്‍ ചെയ്ത് മമ്മൂട്ടി.. ഞെട്ടിത്തരിച്ച് ഫാന്‍സ്!

മമ്മൂട്ടിയുടെ റംസാന്‍ ചിത്രമായ കസബയ്ക്ക് ആശംസകളുമായി മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍. രഞ്ജി പണിക്കരുടെ മകനായ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധായകനാകുന്ന ആദ്യ ചിത്രമാണ് കസബ. മമ്മൂട്ടിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും കസബ ക്രൂവിന് ഒന്നടങ്കം ആശംസ അറിയിച്ചായിരുന്നു ലാലിന്റെ പോസ്റ്റ്. പന്ത്രണ്ടായിരത്തില്‍പ്പരം ലൈക്കുകളും ആയിരത്തോളം ഷെയറുകളുമായാണ് ഫേസ്ബുക്ക് ഈ പോസ്റ്റിനെ സ്വീകരിച്ചത്.

മോഹന്‍ലാലിന്റെ ഈ സന്ദേശം ഷെയര്‍ ചെയ്ത് കസബ നായകന്‍ മമ്മൂട്ടിയും ഫേസ്ബുക്കില്‍ സ്റ്റാറായി. താങ്ക് യൂ ലാല്‍ എന്നായിരുന്നു മമ്മൂട്ടിയുടെ മെസേജ്. അയ്യായിരത്തോളം പേര്‍ ഈ പോസ്റ്റും ഷെയര്‍ ചെയ്തു. മോഹന്‍ലാലിന്റെ പോസ്റ്റും മമ്മൂട്ടിയുടെ ഷെയറും കണ്ട് അന്തംവിട്ട് നില്‍ക്കുകയാണ് ഫേസ്ബുക്കില്‍ തല്ല് കൂടുന്ന രണ്ട് സൂപ്പര്‍ താരങ്ങളുടെയും ഫാന്‍സ്. സൂപ്പര്‍ താരങ്ങളുടെ ഈ സ്‌നേഹം പോസിറ്റിവായി കാണുന്നവരും കുറവല്ല കേട്ടോ...

ഫാന്‍സിന്റെ അമ്പരപ്പ്

ഫാന്‍സിന്റെ അമ്പരപ്പ്

മമ്മൂട്ടിച്ചിത്രത്തിന് മോഹന്‍ലാലിന്റെ ആശംസയും അതിന് മമ്മൂട്ടിയുടെ ഷെയറും കണ്ട് അന്തംവിട്ട് നില്‍ക്കുന്ന ഫാന്‍സിന്റെ സ്ഥിതി ഏതാണ്ട് ഇത് പോലെയാണത്രെ.

ലാലേട്ടനാണോ ഹീറോ

ലാലേട്ടനാണോ ഹീറോ

ലാലേട്ടാ നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ... പുലിമുരുകന്‍ ടീസര്‍ മമ്മൂട്ടി തിരിഞ്ഞു നോക്കിയില്ല...... ഞാന്‍ അഭിമാനത്തോടെ പറയും ലാലേട്ടന്‍ ഫാന്‍ ആണെന്ന് - മോഹന്‍ലാലിന്റെ പോസ്്‌റിന് താഴെ ഒരു ആരാധകന്റെ കമന്റ്. ഇതിന് കിട്ടിയതോ 250ലേറെ ലൈക്കുകള്‍.

റെക്കോര്‍ഡ് തകര്‍ക്കുമോ

റെക്കോര്‍ഡ് തകര്‍ക്കുമോ

പുലിമുരുകന്റെ ടീസര്‍ റിക്കോര്‍ഡ് തകര്‍ക്കാന്‍, അശ്ശീല വീഡിയോ എന്ന് പറഞ്ഞിട്ട് കസബയുടെ ലിങ്ക് ഇട്ട മമ്മൂട്ടി ഫാന്‍സ് നാളെ തിയറ്ററില്‍ ഫസ്റ്റ് ഡേ റിക്കോര്‍ഡ് നേടാന്‍.. തിയറ്ററില്‍ കസബയുടെ ഫ്‌ലക്‌സിനൊപ്പം ഷക്കീലയുടെ ഫ്‌ലക്‌സ് കൂടി വെക്കുമോ ആവോ - എന്ന് സംശയിക്കുന്നവരുമുണ്ട് മോഹന്‍ലാല്‍ ഫാന്‍സില്‍.

ലാലേട്ടനും തോല്‍പ്പിച്ചു

ലാലേട്ടനും തോല്‍പ്പിച്ചു

കുന്നോളം ഉണ്ട് ലാലേട്ടാ ഉള്ളില് സങ്കടം, യുടൂബ് റെക്കോട് തകര്‍ത്ത് ടീസര്‍ ആദ്യം തോല്‍പ്പിച്ചു, പുലിമുരുകന്‍ കാണാന്‍ കാത്തിരുന്ന ദിവസം തന്നെ കസബ ഇറക്കി അവരും ഞങ്ങളെ തോല്‍പ്പിച്ചു. ഇപ്പോ ലാലേട്ടാ, ലാലേട്ടനും.... ലാലേട്ടാ നിങ്ങള്‍ മുത്താണ്. ലവ് യൂ ലാലേട്ടാ - ഇതാണിപ്പോ ഫാന്‍സിന്റെ സ്ഥിതി.

മോഹന്‍ലാലിന്റെ പ്രതികാരം

മോഹന്‍ലാലിന്റെ പ്രതികാരം

സ്വന്തം പടത്തിന്റെ ടീസര്‍ സ്വന്തം പേജില്‍ 15 തവണ പോസ്റ്റ് ചെയ്യുകയും പുലിമുരുകന്‍ ടീസര്‍ തിരിഞ്ഞു പോലും നോക്കുകയും ചെയ്യാത്ത സ്റ്റാറിന് ലാലേട്ടന്റെ വക സ്‌നേഹമുള്ള ഒരു പ്രതികാരം - അതാണത്രെ ഈ പോസ്റ്റ്.

മോഹന്‍ലാല്‍ എന്ന ഇതിഹാസം

മോഹന്‍ലാല്‍ എന്ന ഇതിഹാസം

അഭിനയം അറിയുന്നവനും അഭിനയിക്കുന്നവനും നടനാണ്..എന്നാല്‍ സ്വന്തം ഇന്‍ഡസ്ട്രിയിലെ മറ്റൊരു സൂപ്പര്‍ സ്റ്റാറിന്റെ പടത്തെ പരസ്യമായി ഇങ്ങനെ പ്രമോട്ട് ചെയ്യാന്‍ മനസ്സുള്ള ലാലേട്ടാ നിങ്ങള്‍ ഇതിഹാസം ആണ്

പാവം മോഹന്‍ലാല്‍ ഫാന്‍സ്

പാവം മോഹന്‍ലാല്‍ ഫാന്‍സ്

കാര്യം ഇക്കയും ലാലേട്ടനും കൂട്ടുകാര്‍ ആയിരിക്കും അതിലുപരി സ്‌നേഹ ബന്ധങ്ങള്‍ ഉള്ളവര്‍ ആയിരിക്കും. എന്നാല്‍ ലാലേട്ടന്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തതോടു കൂടി ഏട്ടന്‍ ഫാന്‍സിന്റെ ദാരുണ അന്ത്യമാണ് അവിടെ സംഭവിച്ചത് - എന്ന് മമ്മൂട്ടി ഫാന്‍സ് കളിയാക്കുന്നു.

സൗഹൃദം തുടരട്ടെ

സൗഹൃദം തുടരട്ടെ

മലയാളക്കരയുടെ തമ്പുരാന്‍... നമ്മുടെ സ്വന്തം ലാലേട്ടന്‍.... ഇവിടെ ഏട്ടനായി തുടങ്ങി വയ്ക്കുന്ന ഈ സ്‌നേഹബന്ധം ഫാന്‍സുകാര്‍ക്കിടയിലും ഉണ്ടാകട്ടെ - എന്നാണ് ആഗ്രഹം. എന്നും മായാതെ നില്‍ക്കട്ടെ ഈ സൌഹൃദം.. മലയാളത്തിന്റെ അഭിമാനങ്ങള്‍.

ഒത്തുകളിയാണോ

ഒത്തുകളിയാണോ

സത്യം പറ . ഇത് നിങ്ങള്‍ രണ്ടു പേരും പ്ലാന്‍ ചെയ്ത് നടത്തുന്ന കളിയല്ലേ ഇക്കാ. ഇങ്ങനെയെങ്കിലും ഞാനുള്‍പ്പെടെ രണ്ടു ഫാന്‍സും നന്നാവട്ടെ അല്ലേ.

ബിരിയാണിയുടെ നന്ദി

ബിരിയാണിയുടെ നന്ദി

മമ്മുക്കയുടെ വീട്ടീന്ന് ഇന്ന് ബിരിയാണി കഴിച്ചു, അയിനാണ് എന്നൊരാള്‍ പറയുമ്പോള്‍ വേറൊരാള്‍ പറയുന്നത് ലാലേട്ടന്‍ ഇക്കാന്റെ പൊരേല്‍ പെരുന്നാള്‍ വിസിറ്റ് അടിക്കാന്‍ പൊയപ്പൊ ഇക്ക ലാലേട്ടന്റെ ഫോണില്‍ കേറി ഇട്ടതാവും എന്നാണ്.

ആര്‍ക്കാണ് വട്ടായത്

ആര്‍ക്കാണ് വട്ടായത്

ഇതിപ്പോ, നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വട്ടായതാണോ, അതോ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വട്ടായതാണോ - എന്നിങ്ങനെ പോകുന്നു സംശയങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+