Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ സിഡി തേടി പോയത് മറക്കല്ലേ.. ആദര്‍ശം പറഞ്ഞ് സ്റ്റാറാകാന്‍ നോക്കുന്നവരോട് സന്തോഷ് പണ്ഡിറ്റ്!!

ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരെ മംഗളം ടിവി ചാനല്‍ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പിനെതിരെ മാരകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍. മംഗളത്തിന് നിലവാരം കുറഞ്ഞുപോയി എന്ന് പറഞ്ഞ് പ്രതിഷേധം നയിക്കുന്നതോ പ്രമുഖ ചാനലുകളിലെയും പത്രങ്ങളിലെയും ജേര്‍ണലിസ്റ്റുകളും.

Read Also: ഇത് മാധ്യമപ്രവര്‍ത്തനമല്ല കൂട്ടിക്കൊടുപ്പ്, മംഗളം ക്ലിപ്പിനെതിരെ നടന്‍ ജോയ് മാത്യു.. കയ്യടിച്ച് സോഷ്യല്‍ മീഡിയ!!

Read Also: ആദ്യഭര്‍ത്താവും സീരിയല്‍ നടനുമായ കിഷോര്‍ സത്യയുടെ മുഖം ഓര്‍ക്കാന്‍ പോലും ഇഷ്ടമില്ല.. ചാര്‍മിള പറയുന്നു!!

Read Also: നിന്നെ ഞാന്‍ കടിച്ചുകടിച്ചു തിന്നാം... ഓ ഓഹ്.. പരാതിക്കാരിയോട് മന്ത്രി ശശീന്ദ്രന്‍ ഫോണ്‍ സെക്‌സില്‍ പറഞ്ഞത്!!

Read Also: ഇത് ചാനല്‍ ജേര്‍ണലിസമോ കമ്പിപ്പടമോ... മന്ത്രിക്കെന്താ ഫോണ്‍ സെക്‌സ് പാടില്ലേ... മംഗളം മറുപടി പറയണം!!

സിനിമാക്കാരായ ആഷിഖ് അബുവും ജോയ് മാത്യുവും അടക്കം പലരും സമാന അഭിപ്രായം പറഞ്ഞു. എന്നാല്‍ സരിതയുടെ സിഡി തേടി പോയ ചാനലുകാരുടെ ആദര്‍ശത്തെ കളിയാക്കി പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നുണ്ട്. സന്തോഷ് പണ്ഡിറ്റിനുമുണ്ട് ആദര്‍ശ പത്രക്കാരോട് രണ്ട് പറയാന്‍...

കൂതറ മാധ്യമങ്ങള്‍ക്ക് യോഗ്യതയില്ല

കൂതറ മാധ്യമങ്ങള്‍ക്ക് യോഗ്യതയില്ല

മംഗളത്തിന്റെ ഈ റിപ്പോര്‍ട്ടിങ്ങിനോട് അഭിപ്രായം പറയാന്‍ ഒരു കൂതറ മാധ്യമങ്ങള്‍ക്കും യോഗ്യതയില്ല. എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ കിട്ടാന്‍ നിങ്ങള്‍ കാണിച്ചു കൊടുത്ത അതെ വഴിയില്‍ കൂടി അവരും പോയി എന്നേയുള്ളൂ. സരിതയുടെ സി ഡി അന്വേഷിച്ചു പോയതൊന്നും ഇവിടാരും മറന്നിട്ടില്ല - സന്തോഷ് പണ്ഡിറ്റ് തന്റെ ഓഫീഷ്യല്‍ പേജില്‍ തുറന്നടിച്ചു.

പണ്ഡിറ്റിന്റെ അഭിപ്രായം സൂപ്പര്‍ ഹിറ്റ്

പണ്ഡിറ്റിന്റെ അഭിപ്രായം സൂപ്പര്‍ ഹിറ്റ്

സിനിമയില്‍ ആയാലും സോഷ്യല്‍ മീഡിയയില്‍ ആയാലും താരങ്ങള്‍ക്കിടയിലെ വേറിട്ട മുഖമാണ് സന്തോഷ് പണ്ഡിറ്റ്. ഒരു ലക്ഷത്തിനടുത്ത് ഫോളോവേഴ്‌സുള്ള സന്തോഷ് പണ്ഡിറ്റിന്റെ പേജിലൂടെയുള്ള ഈ പ്രതികരണത്തിനോട് ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. ആയിരക്കണക്കിന് പേര്‍ ലൈക്കും ഷെയറും കമന്റും ചെയ്യുന്നു.

എന്തിനാണ് ഇത്ര ഫോട്ടോസ്

എന്തിനാണ് ഇത്ര ഫോട്ടോസ്

സന്തോഷണ്ണാ താങ്കളുടെ ഈ പോസ്റ്റ് പൊളിച്ചു.. ഞാന്‍ ഇത് ഷെയര്‍ ചെയ്യും. അപ്പോഴും ഇതില്‍ ഇത്രയും ഫോട്ടോ എന്തിനായിരുന്നു എന്നൊരു സംശയം ഉണ്ട്... താങ്കളെ അറിയാവുന്നൊണ്ട് അത് വിട്ടേക്കുന്നു. ഇതില്‍ ആദ്യത്തെ ഫോട്ടോ മാത്രം ആയിരുന്നേല്‍ കിടു ആയിരുന്നേനെ എന്നൊരു അഭിപ്രായം ഉണ്ട് എനിക്ക്.

ഓര്‍ക്കുന്നത് നന്നായിരിക്കും

ഓര്‍ക്കുന്നത് നന്നായിരിക്കും

മംഗളത്തിന്റെ ഈ ന്യൂസിനെന്താണു തെറ്റ്.. മറ്റ് ചാനലുകള്‍ക്ക് കിട്ടാതെ പോയ ഒരു എക്‌സ്‌ക്ലൂസീവും കുറേ നേരത്തെ അന്തിച്ചര്‍ച്ചയ്ക്ക് സമയവും കൊടുത്തില്ല.. അതിനാണു മറ്റു മാധ്യമങ്ങള്‍ ഇതിനെ താറടിച്ച് കാണിക്കുന്നത്.. അവരൊക്കെ പണ്ട് സരിത വിഷയം പോലത്തെ വാര്‍ത്തകളില്‍ കാട്ടിക്കൂട്ടിയത് ഒന്നോര്‍ത്താല്‍ നന്നായിരിക്കും

ലൈവില്‍ വന്ന് പറയാരുന്നില്ലേ

ലൈവില്‍ വന്ന് പറയാരുന്നില്ലേ

പല സിനിമാ നടന്‍മാരും പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് താങ്കള്‍ പേടിയില്ലാതെ പറയുന്നത്. അതിന് ആയിരം ലൈക്ക്. പോസ്റ്റ് ഇട്ടപ്പോള്‍ ആദ്യം കാണുന്ന ഫോട്ടോ മാത്രം മതിയായിരുന്നു. ഇതൊക്കെ ലൈവില്‍ വന്ന് നാലു പഞ്ചുഡൈലോഗും വച്ച് കാച്ചിയാല്‍ വൈറല്‍ ആകുമായിരുന്നു

ആരാധനയും സ്‌നേഹവും കൂടി വരുന്നു

ആരാധനയും സ്‌നേഹവും കൂടി വരുന്നു

ദിവസം കൂടും തോറും നിങ്ങളോടുള്ള ആരാധനയും സ്‌നേഹവും കൂടി വരുന്നു. നിങ്ങ പൊളിക്ക് സന്തോഷേട്ടാ. പറയേണ്ട കാര്യം പറയുകയും അതെ സമയം നമ്മള്‍ ട്രോളന്മാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാകുകയും കെയര്‍ ചെയ്യുകയും ചെയ്യുന്ന വേറെ ഏത് നടന്‍ ഉണ്ട് മലയാള സിനിമയില്‍.

നിങ്ങളാണ് സൂപ്പര്‍സ്റ്റാര്‍

നിങ്ങളാണ് സൂപ്പര്‍സ്റ്റാര്‍

സന്തോഷേട്ടാ.. ഈയിടെയായി പല സാമൂഹ്യ വിഷയങ്ങളിലും ഇടപെട്ടുകൊണ്ട് പ്രതികരിക്കുന്ന താങ്കളെ കാണാനിടയായി.. ജനങ്ങള്‍ക്കിടയില്‍ തീര്‍ത്തും ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെയായി നിങ്ങള്‍ മാറിക്കഴിഞ്ഞു എന്നതിനുള്ള തെളിവാണ് മുകളിലെത്തെ കമന്റുകള്‍.. സിനിമ ജീവിതത്തിലും ഇനിയും ഉയര്‍ച്ചകള്‍ ഉണ്ടാവട്ടെ എന്ന ആശംസിക്കുന്നു.ഇനിയും ഇത്തരം പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു

നിങ്ങള്‍ വ്യത്യസ്തനാണ്

നിങ്ങള്‍ വ്യത്യസ്തനാണ്

നാട്ടില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താനുള്ള ഈ മനസ്സാണ് നിങ്ങളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. വളരെ ശരിയാണ് സന്തോഷ് ഭായ്.. കേരളത്തിലെ ഓരോ ജനങ്ങളും പറയേണ്ടിയിരുന്നത് നിങ്ങള്‍ ഹാസ്യ രൂപത്തില്‍ തുറന്നുപറഞ്ഞു.യു ആര്‍ ഗ്രേറ്റ്

 ഇങ്ങനെ ഒരു സന്തോഷേട്ടനുണ്ട്

ഇങ്ങനെ ഒരു സന്തോഷേട്ടനുണ്ട്

സന്തോഷേട്ടന്‍ എന്ന കലാകാരനെയേ എലാവര്‍ക്കും അറിയുള്ളൂ... സ്വന്തം അഭിപ്രായം വെട്ടി തുറന്ന് പറയുന്ന സന്തോഷേട്ടനെ ആര്‍കും അറിയില്ല. തകര്‍ത്തു.. തിമിര്‍ത്തു പൊരിച്ചു ചേട്ടാ പലരും സ്വന്തം അഭിപ്രായം പറയാന്‍ മടിക്കുന്ന ഇ കാലത്ത് നിങ്ങള്‍ കാണിച്ചത് ആണ് ഹീറോയിസം.. നല്ല കട്ട ഹീറോയിസം.

നന്നായിരിക്കുന്നു ചേട്ടാ

നന്നായിരിക്കുന്നു ചേട്ടാ

ഒരു പക്ഷെ എന്നെ പോലുള്ള പലരും പറയാന്‍ ആഗ്രഹിച്ചതാണ് താങ്ങള്‍ പറഞ്ഞത്. നിങ്ങളാണ് എന്റെ ഹീറോ. നിങ്ങളാണ് ശരി. സത്യം തുറന്നു പറഞ്ഞാല്‍ സംഗിയെന്നും കൊങ്ങിയെന്നും വിളിക്കപ്പെടുന്ന ഒരു ജനതയാണ് ഇവിടെ ഉള്ളത്. അവര്‍ക്കിടയില്‍ നിന്നും എല്ലാം തുറന്നു പറയാന്‍ കാണിക്കുന്ന മനസ്സിന് ഒരു ബിഗ് സല്യൂട്ട്.

എല്ലാവര്‍ക്കും മാതൃകയാകട്ടെ

എല്ലാവര്‍ക്കും മാതൃകയാകട്ടെ

സാമൂഹിക തിന്മകള്‍ക്കെതിരെ ആരെയും പേടിക്കാതെ സ്വന്തം അഭിപ്രായം പറയുന്ന അങ്ങ് എല്ലാ കലാകരന്മാര്‍ക്കും ഒരു മാതൃകയാകട്ടെ ഇത് ഞാന്‍ ഷെയര്‍ ചെയ്യുന്നു സര്‍. ബാക്കിയുള്ള ചാനല്‍ ചെയ്യുന്നതേ മംഗളവും ചെയ്തുള്ളൂ. ബാക്കി ഉള്ള ചാനലുകളുടെ ഡയലോഗ് കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു..

ആ പറഞ്ഞത് കറക്ട്

ആ പറഞ്ഞത് കറക്ട്

നിങ്ങള്‍ പറഞ്ഞതാണ് കറക്റ്റ് സന്തോഷേട്ടാ..മുന്‍ഗാമികള്‍ തെളിച്ചു കൊടുത്ത വഴിയിലൂടെ മുന്നോട്ട് പോയ മംഗളത്തെ വഴിയില്‍ തടഞ്ഞു നിര്‍ത്തി നിങ്ങളോടാരു പറഞ്ഞു ഇതുവഴി വരാന്‍ എന്ന് ചോദിക്കുന്ന പോലെയാണ് ചില മുന്‍നിര കൂതറ മാധ്യമങ്ങളുടെ പെരുമാറ്റം.

ആഷിഖ് അബു പറഞ്ഞത്

ആഷിഖ് അബു പറഞ്ഞത്

മാധ്യമ മാന്യതയ്ക്ക് നിരക്കാത്ത കാര്യമാണ് മംഗളം ചെയ്തത് എന്ന് ആക്ഷേപിച്ച് മുന്നോട്ട് വന്നവരില്‍ സംവിധായകന്‍ ആഷിക് അബുവും ഉണ്ടായിരുന്നു. നിങ്ങളുടെ ബെഡ് റൂമുകളിലേക്കും ക്യാമറ വച്ചാല്‍ തിരിയും എന്നാണ് ആഷിക് മംഗളം ടെലിവിഷനെതിരെ പറയുന്നത്. ഫേസ്ബുക്കിലായിരുന്നു ആഷിഖിന്റെ പ്രതികരണം.

കൂട്ടിക്കൊടുപ്പെന്ന് ജോയ് മാത്യു

കൂട്ടിക്കൊടുപ്പെന്ന് ജോയ് മാത്യു

മംഗളം കാണിച്ച പരിപാടിയുടെ പേര് മാധ്യപ്രവര്‍ത്തനം എന്നല്ല, കൂട്ടിക്കൊടുപ്പ് എന്നാണെന്നാണ് നടന്‍ ജോയ് മാത്യു പ്രതികരിച്ചത്. കുളിമുറിയില്‍ ക്യാമറ വെയ്ക്കുന്നവന്റെ രോമാഞ്ചമാണു ഇന്ന് മാധ്യപ്രവര്‍ത്തനം എന്നതിന്റെ ഉദാഹരണമാണ് ഇത്. ഒരു മന്ത്രിക്കെന്താ പെണ്ണുങ്ങളോട് സംസാരിച്ചൂടെ? ഇനി ആ സ്ത്രീക്ക് വിരോധമില്ലെങ്കില്‍ ഇണചേര്‍ന്നൂടെ? - ജോയ് മാത്യു ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+