Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൗ ബോള്‍ഡ് ആര്‍ യു മഞ്ജൂ!

400 കോടി രൂപ ജീവനാംശമായി വേണമെന്നാണ് ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്റെ ഭാര്യ സൂസന്ന ആവശ്യപ്പെടുന്നത്. ഇവിടെ മഞ്ജു വാര്യരോ, ദിലീപില്‍ നിന്നും കിട്ടാനിടയുള്ള 80 കോടി പുല്ല് പോലെ വലിച്ചെറിഞ്ഞ് പരസ്യമായി പറയുകയാണ് - ഞാന്‍ ഒന്നില്‍ നിന്നും തുടങ്ങുകയാണ്. ജീവിതവും സമ്പാദ്യവും - ആരാധകര്‍ തന്നെ വേണമെന്നില്ല, ആരും ചോദിച്ചുപോകും - ഹൗ ബോള്‍ഡ് ആര്‍ യൂ മഞ്ജൂ.

ദിലീപുമായി പിരിയുന്നതിനെക്കുറിച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ എഴുതിയ രണ്ടരപ്പേജ് കത്ത് ഇത്രയധികം ഹിറ്റാകാനുള്ള കാരണവും മറ്റൊന്നല്ല. കരഞ്ഞും പിഴിഞ്ഞും കാലം കഴിക്കേണ്ടവളല്ല പെണ്ണ് എന്നാണ് തന്റെ കഥാപാത്രങ്ങളെപ്പോലെ മഞ്ജു വാര്യരും കരുതുന്നത്. ആ ധൈര്യം ജീവിതത്തില്‍ കാണിക്കുമ്പോള്‍ കൈയ്യടിക്കാന്‍ ആളുകളുണ്ടാകും. വിമര്‍ശിക്കുന്നവരും ഉണ്ട് എന്നത് സത്യമാണ്. സച്ചിനെ അറിയില്ല എന്ന് പറഞ്ഞ ഷറപ്പോവയെ വരെ ചീത്ത പറഞ്ഞവരാണ് ഫേസ്ബുക്ക് മലയാളികള്‍, പിന്നെയല്ലേ.

manju-warrier

തന്റെ വേദനയില്‍ പങ്ക് ചേരാന്‍ മഞ്ജു ആരാധകരോട് ആവശ്യപ്പെടുന്നില്ല. നിങ്ങളുടെ താങ്ങും തണലും എന്നെ നോക്കാന്‍ ഉണ്ടാകണേ എന്ന് പ്രാര്‍ഥിക്കുന്നില്ല. പറയാനുള്ളത് ഒരൊറ്റ കാര്യം മാത്രം. ഏതൊരാളെയും പോലെ എനിക്കുമുണ്ട് സ്വകാര്യത. അതിനെ മാനിക്കണം. ഇത് എന്റെയും ഭര്‍ത്താവിന്റെയും സ്വകാര്യമായ കാര്യമാണ്. കാരണക്കാരെയും കാരണങ്ങളെയും വിചാരണ ചെയ്യരുത്. കൂട്ടുകാരെക്കുറിച്ച് അനാവശ്യങ്ങള്‍ പറഞ്ഞുപരത്തരുത്.

പിരിഞ്ഞുപോകുമ്പോള്‍ സാധാരണ കാണുന്നത് പോലെ പങ്കാളിയെപ്പറ്റി ഒരു കെട്ട് കുറ്റങ്ങള്‍ നിരത്താനും മഞ്ജു വാര്യര്‍ തുനിഞ്ഞിട്ടില്ല. കലാജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നും വ്യക്തിജീവിതത്തിലെ തീരുമാനങ്ങള്‍ നല്ലതാകട്ടെ എന്നും അവര്‍ ആശംസിക്കുന്നു. വിവാഹ മോചനം സംബന്ധിച്ച ഗോസിപ്പുകളിലെല്ലാം കാരണമായി കേട്ടിരുന്നത് ദിലീപിന്റെ മറ്റൊരു ബന്ധമായിരുന്നു. എന്നാല്‍ അതിനെക്കുറിച്ചൊന്നും ഒരക്ഷരം പോലും മിണ്ടാന്‍ മഞ്ജു താല്‍പപര്യം കാണിച്ചില്ല.

മകള്‍ അകലെയാണ് എന്ന് തോന്നുന്നില്ല. കാരണം അമ്മയുടെ അകത്ത് തന്നെയാണല്ലോ മകള്‍ എന്നും - ഈ ഒരൊറ്റ വരിയില്‍ കാണാം മഞ്ജു വാര്യരുടെ എഴുത്തിലെയും ജീവിതത്തിലെയും സത്യസന്ധത. അച്ഛന് അവളെ ഇഷ്ടമാണെന്നും അച്ഛനോടൊപ്പം അവള്‍ സുരക്ഷിതയാണെന്നും തിരിച്ചറിഞ്ഞ് അവളെ വിഷമിപ്പിക്കാതെ നോക്കാനുള്ള തീരുമാനത്തിലും മഞ്ജുവിനെ പിന്തുണക്കുക തന്നെ വേണം. ഫേസ്ബുക്കില്‍ മഞ്ജുവിന്റെ കുറിപ്പിന് കിട്ടുന്ന ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും ഈ പിന്തുണയുടെ പ്രതിഫലനങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+