എങ്ങിനെ ജയരാജന്റെ ക്ഷേത്രമായി? പ്രിയപ്പെട്ട മാതൃഭൂമി ലേഖകാ, ഉത്തരം പറയേണ്ടതുണ്ട് ഈ ചോദ്യങ്ങള്‍ക്ക്..
വ്യവസായ മന്ത്രിയായിരിക്കേ വനംമന്ത്രി കെ രാജുവിന് മന്ത്രിയെന്ന നിലയില്‍ തന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ജയരാജന്‍തേക്ക് ആവശ്യപ്പെടുകയായിരുന്നുവെന്നായിരുന്നു ആരോപണം.
തിരുവനന്തപുരം: മന്ത്രിയായിരിക്കേ ഇപി ജയരാജന്‍ ഇരിണാവിലുള്ള തന്റെ കുടുംബക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയ്ക്കായി 1200 ക്യൂബിക് മീറ്റര്‍ തേക്ക് വനം വകുപ്പിനോട് ആവശ്യപ്പെട്ടതായായിരുന്നു കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ വന്ന വാര്‍ത്ത. എന്നാല്‍ ഇരിണാവ് ക്ഷേത്രം തറവാട്ട് ക്ഷേത്രമല്ലെന്നും ദേവസ്വം ബോര്‍ഡിന് കീഴില്‍ ഡി ഗ്രേഡ് നല്‍കിയ ക്ഷേത്രമാണെന്നും പകല്‍ പോലെ
വ്യക്തമാണ്. കൃത്യമായി അന്വേഷിക്കാതെ അസത്യ വാര്‍ത്തകൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച മാതൃഭൂമി ലേഖകനെതിരെ പ്രതിഷേധം ആളി കത്തുകയാണ്. വ്യവസായ മന്ത്രിയായിരിക്കേ വനംമന്ത്രി കെ രാജുവിന് മന്ത്രിയെന്ന നിലയില്‍ തന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ജയരാജന്‍തേക്ക് ആവശ്യപ്പെടുകയായിരുന്നുവെന്നായിരുന്നു ആരോപണം. കത്ത് ലഭിച്ചതായി വനം മന്ത്രി കെ രാജു സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ തന്റെ മണ്ഡലത്തില്‍ നിന്നും കിട്ടിയ നിവേദനം ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്ക് കൈമാറുന്നതില്‍ തെറ്റില്ലെന്നാണ് ജയരാജന്റെ വാദം. തന്നെ വ്യക്തിപരാമായി തേജോവധം ചെയ്യാനുള്ള ഗൂഡ നീക്കമാണെന്നും ജയരാജന്‍ പറയുന്നു. കൃത്യമായി അന്വേഷിക്കാതെ ഒരു വ്യക്തിയെ തേജോവധം ചെയ്യാനുള്ള നീക്കം തന്നെയാണ് ഇതിന് പിന്നിലെന്നത് പകല്‍വെളിച്ചം പോലെ സത്യമാണ്. പ്രിയപെട്ട മാതൃഭൂമി ലേഖകാ താങ്കള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ.

ഇരിണാവ് ക്ഷേത്രം
ഇരിണാവ് ഇ പി ജയരാജന്റെ കുടുംബക്ഷേത്രമാണോ? ഇത്തരം ഒരു കോലിളക്കം സൃഷ്ടിക്കുന്ന വാര്‍ത്ത പടച്ചു വിടുന്നതിന് മുമ്പ് ഇതിനെ കുറിച്ച് ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റിലെങ്കിലും അന്വേഷിക്കേണ്ട ഉത്തരവാദിത്തം താങ്കല്‍ക്കില്ലേ?

ഭരണം
ഇനി ദേവസ്വം ബോര്‍ഡിന്റെ കീഴിലല്ലെങ്കിലും ഇപി ജയരാജന്റെ കുടുംബമാണ് ക്ഷേത്രം ഭരിക്കുന്നതെന്ന് നിങ്ങള്‍ അന്വേഷിച്ചിരുന്നോ?

മലബാര്‍ ദേവസ്വം ബോര്‍ഡ്
മലബാര്‍ ദേവസ്വം ചുഴലി ഭഗവതി ക്ഷേത്രത്തെ ഏറ്റെടുത്തിട്ടില്ല എന്നാണോ താങ്കള്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്?

സാധ്യത
ക്ഷേത്രപുനരുദ്ധാരണത്തിന് സര്‍ക്കാര്‍ മരം അനുവദിയ്ക്കുമോ എന്ന് സാധ്യത തേടിയ ക്ഷേത്രഭരണസമിതിയുടെ നടപടിയില്‍ എന്താണ് അസ്വാഭാവികത?

സര്‍ക്കാര്‍ സഹായം
കുറഞ്ഞ വരുമാനമുള്ള ക്ഷേത്രങ്ങളുടെ പട്ടികയില്‍ (ഡി ഗ്രേഡ് )മാത്രം ഉള്‍പ്പെടുന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ സഹായം തേടുന്ന ആദ്യത്തെസംഭവമാണോ ഇത്...?

സഹായം
സ്ഥലം എംഎല്‍എയോട് സഹായം തേടാനുള്ള ക്ഷേത്രം ഭരണസമിതിയുടെ തീരുമാനത്തില്‍ എന്തുതെറ്റാണുള്ളത്..?

പിന്നെന്തു ചെയ്യണം
ക്ഷേത്രത്തിന്റെ സഹായാഭ്യര്‍ത്ഥന വനം വകുപ്പ് മന്ത്രിയ്ക്ക് കൈമാറുകയാണോ അതോ വ്യവസായവകുപ്പിന് പ്രത്യേകിച്ച് വകുപ്പില്ലാത്ത വിഷയത്തില്‍ തീരുമാനമെടുക്കുകയാണോ ജയരാജന്‍ ചെയ്യേണ്ടിയിരുന്നത്..?

അപേക്ഷ
സ്വന്തം മണ്‍ലത്തില്‍ നിന്ന് വന്ന അപേക്ഷയുടെ സാധ്യത ആരായാന്‍ നില്‍ക്കാതെ ചവറ്റുകൊട്ടയില്‍ തള്ളണാരുന്നോ..?

അഴിമതി
ഇതെങ്ങിനെ അഴിമതിയാകും. തടി അനുവദിയ്ക്കാന്‍ വനംമന്ത്രിയ്ക്കുമേല്‍ ജയരാജന്‍ വഴിവിട്ട സമ്മര്‍ദ്ദം ചെലുത്തിയോ..?












Click it and Unblock the Notifications