Get Updates
Get notified of breaking news, exclusive insights, and must-see stories!

താടിയും മീശയും ഉണ്ടെങ്കിലും താന്‍ സെക്‌സിയാണെന്ന് 23കാരി

താടിയും മീശയും വളരുന്നു എന്ന് വെച്ച് ഒരു പെണ്ണിന് ജീവിക്കാതിരിക്കാന്‍ പറ്റുമോ. തീര്‍ച്ചയായും ജീവിച്ചേ പറ്റൂ. ഹര്‍നാം കൗര്‍ എന്ന 24 കാരിക്കും പറയാനുള്ളത് ഇത് തന്നെയാണ്. തന്നെ ഇഷ്ടപ്പെടാനും മനസിലാക്കാനും പറ്റുന്ന ആരെങ്കിലും തന്റെ ജീവിതത്തിലേക്ക് വരും എന്ന് തന്നെയാണ് കൗര്‍ വിശ്വസിക്കുന്നത്.

മുഖത്തും നെഞ്ചിലും രോമങ്ങളുണ്ടെങ്കിലും താന്‍ ഇപ്പോഴും സെക്‌സിയാണ് എന്നാണ് കൗര്‍ പറയുന്നത്. അഥവാ ഇനി അങ്ങനെയല്ല എന്ന് പറഞ്ഞിട്ടും കാര്യമില്ല, കൗറിന് താടിയും മീശയും ഉപേക്ഷിക്കാന്‍ പറ്റില്ല, അതിനും കാരണമുണ്ട്. താന്‍ നേരിട്ട അപമാനങ്ങളെക്കുറിച്ചും അതിനെ മറികടന്നതിനെക്കുറിച്ചും കൗര്‍ പറയുന്നു. (ചിത്രങ്ങള്‍ കൗറിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും)

സിഖ് വംശജയാണ് കൗര്‍

സിഖ് വംശജയാണ് കൗര്‍

സിഖ് വംശജയാണ് ഹര്‍നാം കൗര്‍ എന്ന ബ്രിട്ടീഷ് യുവതി. അതുകൊണ്ട് തന്നെ താടിരോമങ്ങള്‍ മുറിക്കാന്‍ പറ്റില്ല. വിശ്വാസം വേണോ മുഖഭാവം വേണോ എന്ന ചോദ്യത്തിനൊടുവിലാണ് ഹര്‍നാം കൗര്‍ ഈ തീരുമാനത്തിലെത്തിയത്.

തുടക്കം പതിനൊന്നാം വയസ്സില്‍

തുടക്കം പതിനൊന്നാം വയസ്സില്‍

പതിനൊന്നാം വയസ്സിലാണ് കൗറിന് മുഖത്ത് രോമങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഇത് പതുക്കെ വളര്‍ന്നു. അക്കാലത്ത് ഹെയര്‍ റിമൂവിങ് ക്രീമുകളും വാക്‌സിങും ഒക്കെ പരീക്ഷിച്ചിരുന്നു. പോളിസിസ്റ്റിക് ഓവറിയുടെ പ്രശ്‌നമുണ്ട് കൗറിന്.

ആളുകള്‍ തുറിച്ചുനോക്കും

ആളുകള്‍ തുറിച്ചുനോക്കും

പുറത്തിറങ്ങി നടക്കുമ്പോഴും മറ്റും ആളുകള്‍ തുറിച്ചു നോക്കും. കളിയാക്കലുകളും കേട്ടിട്ടുണ്ട്. പരിഹാസവും അപമാനവും കൂടിയതോടെ കൗര്‍ വീടിന് പുറത്തിറങ്ങാതായി

 ആത്മഹത്യയ്ക്ക് വരെ ഒരുങ്ങി

ആത്മഹത്യയ്ക്ക് വരെ ഒരുങ്ങി

സ്വന്തം മുറിയില്‍ അടച്ചിരിക്കാനായിരുന്നു കൗറിന് താല്‍പര്യം. ആത്മഹത്യ ചെയ്യാന്‍ വരെ അക്കാലത്ത് ചിന്തിച്ചിരുന്നതായി ഇവര്‍ പറഞ്ഞു. എന്നാല്‍ അത് വേണ്ട ജീവിതത്തെ ഇങ്ങനെ തന്നെ നേരിടുക എന്നതായിരുന്നു കൗര്‍ തീരുമാനിച്ചുറച്ചത്.

 ഫീല്‍ സെക്‌സി

ഫീല്‍ സെക്‌സി

സ്വന്തം ശരീരത്തിന്റെ പ്രത്യേകതകളെ കൗര്‍ സ്‌നേഹിച്ചുതുടങ്ങി. തന്റെ ശരീരം വളരെ സെക്‌സിയാണ് എന്നാണ് ഇവര്‍ പറയുന്നത്. മറ്റുള്ളവര്‍ക്കും അങ്ങനെ തന്നെ തോന്നുന്നു എന്ന് കരുതാനാണ് കൗറിന് ഇഷ്ടം.

 ആക്ടിവിസ്റ്റും മോഡലും

ആക്ടിവിസ്റ്റും മോഡലും

സോഷ്യല്‍ മീഡിയയില്‍ പബ്ലിക് ഫിഗറാണ് ഇന്ന് കൗര്‍. ആക്ടിവിസ്റ്റും മോഡലുമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയ പേജുകളിലൂടെ കൗര്‍ അപ്‌ഡേറ്റ് ചെയ്യുന്നു. ടി വി പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ വിവരങ്ങളും കൗറിന്റെ പേജില്‍ കാണാം.

 ലോകം ചുറ്റും കൗര്‍

ലോകം ചുറ്റും കൗര്‍

ആവേശകരമായ ബ്രൈഡല്‍ ഷൂട്ടിന്റെ വാര്‍ത്തയാണ് കൗര്‍ കഴിഞ്ഞമാസം പങ്കുവെച്ചത്. തെക്കന്‍ ലണ്ടനിലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം നടന്ന ഈ ഷൂട്ട് ലോകം മുഴുവന്‍ വൈറലായിരുന്നു. ചിലിയിലെ സാന്റിയാഗോ യാത്രയുടെ വിശേഷങ്ങളാണ് കൗര്‍ അവസാനമിട്ട ഫേസ്ബുക്ക് പോസ്റ്റ്.

 ഒരു നാണക്കേടും ഇല്ല

ഒരു നാണക്കേടും ഇല്ല

ഒരുനാണക്കേടും ഇല്ലാത്ത സെല്‍ഫി എന്ന് പറഞ്ഞ് തന്നെ ഫേസ്ബുക്കില്‍ ഒരു സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ട് ഹര്‍നാം കൗര്‍. തന്റെ ശരീരത്തെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ട് കൗര്‍ ഇപ്പോള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+