കളിയാക്കുന്നതെന്തിന്... മേഘ്നയ്ക്കിപ്പോഴും കാര്യം പിടികിട്ടിയില്ലേ?
തിരുവനന്തപുരം: അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വേണ്ടി പ്രചാരണത്തിനിറങ്ങിയതായിരുന്നു സീരിയല്‍ താരം മേഘ്ന. എന്തായാലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അരുവിക്കരയ്ക്കപ്പുറത്ത് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത പേര് ഒ രാജഗോപാലിന്റേതായിരുന്നില്ല, മേഘ്നയുടേതായിരുന്നു.
ഇന്ത്യയ്ക്കൊപ്പം പുരോഗമിയ്ക്കുന്ന മറ്റൊരു ഇന്ത്യ ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹം. ദുബായ്, ചെന്നൈ, മുംബൈ പോലുള്ള അന്യ രാജ്യങ്ങളില്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ മേയ്ക്ക് അപ്പ് ചെയ്യാം, എന്നാല്‍ അരുവിക്കരയില്‍ അത് പറ്റില്ല എന്നൊക്കെയാണ് മേഘ്ന പറഞ്ഞത്.
ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ മേഘ്നയെ പരിഹസിച്ച് ട്രോളുകളുടെ കുത്തൊഴുക്കായിരുന്നു. ഇതിനെയെല്ലാം പോസിറ്റീവ് ആയി എടുക്കുന്നു എന്നായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോഴും മേഘ്നയ്ക്ക് താന്‍ കളിയാക്കപ്പെടുന്നതിന്റെ കാര്യം മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു.

പറഞ്ഞതെന്ത്
ഇന്ത്യയ്ക്കൊപ്പം പുരോഗമിയ്ക്കുന്ന മറ്റൊരു ഇന്ത്യ ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹം എന്ന് മേഘ്ന. ഇന്ത്യക്കൊപ്പം പുരോഗമിയ്ക്കുന്ന മറ്റൊരു ഇന്ത്യയോ... അതെന്താ സാധനം?

രാജ്യമെന്ന് പറഞ്ഞാല്‍
ദുബായ്, ചെന്നൈ, മുംബൈ തുടങ്ങിയ രാജ്യങ്ങളില്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ മേയ്ക്ക് അപ്പ് ചെയ്യാം. പക്ഷേ അരുവിക്കരയില്‍ പറ്റില്ലെന്നായിരുന്നു അടുത്തത്. അപ്പോള്‍ ചെന്നൈയും മുംബൈയും ഒക്കെ അന്യ രാജ്യങ്ങളാണോ?

എല്ലാം പോസിറ്റീവ്
തനിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന പരിഹാസങ്ങളെ പോസിറ്റീവ് ആയി എടുക്കുന്നു എന്നാണ് മേഘ്ന കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

തെറ്റിദ്ധരിച്ചോ
റോഡിന്റെ അവസ്ഥയെ കുറിച്ച് പറയാനാണ് താന്‍ കാറിലിരുന്ന് മേയ്ക്ക് അപ്പ് ചെയ്യുന്ന കാര്യം പറഞ്ഞത്. എന്നാല്‍ മേയ്ക്ക് അപ്പിന്റെ കാര്യം മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചതെന്നാണ് മേഘ്നയുടെ പരാതി.

തെറ്റിപ്പോയി മേഘ്നാ...
കാറിലിരുന്ന് മേയ്ക്ക് അപ്പ് ചെയ്യുന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചു എന്നതും അതിനെ കളിയാക്കി എന്നതും ശരിയാണ്. എന്നാല്‍ അതിനെയാണോ കൂടുതല്‍ കളിയാക്കിയത്?

ഇന്ത്യയും പിന്നെ ഇന്ത്യയും
ഇന്ത്യയ്ക്കൊപ്പം പുരോഗമിയ്ക്കുന്ന മറ്റൊരു ഇന്ത്യ... മേഘ്ന ഉദ്ദേശിച്ചതെന്തോ, പറഞ്ഞത് വേറെ എന്തോ. ഏറെ പരിഹസിയ്ക്കപ്പെട്ട പരാമര്‍ശങ്ങളില്‍ ഒന്ന് ഇതായിരുന്നു.

ചെന്നൈ പട്ടണം
രാജ്യം എന്ന് പറയുമ്പോള്‍ നാട്, സ്ഥലം എന്നിങ്ങെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് മേഘ്നയ്ക്ക് വേണമെങ്കില്‍ പറഞ്ഞ് നില്ക്കാം. എങ്കിലും ചെന്നൈയും മുംബൈയും ഒക്കെ ദുബായ്ക്കൊപ്പം അന്യ രാജ്യങ്ങളെന്ന് പറഞ്ഞത് മേഘ്ന മറന്നോ ആവോ. ഏറെ പരിഹസിയ്ക്കപ്പെട്ടവയില് ഇതും കൂടിയുണ്ട്.

മേയ്ക്ക് അപ്പ്
മേഘ്ന കരുതുന്നത് തന്റെ മേയ്ക്ക് അപ്പ് പരാമര്‍ശമാണ് ഏറെ പരിഹസിയ്ക്കപ്പെട്ടത്. എന്നാല്‍ അത് എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് മനസ്സിലാക്കാനുള്ള ബോധമൊക്കെ ട്രോളേഴ്സിനുണ്ട്.

പ്രശസ്തി കൂടി
കേരളത്തില്‍ സീരിയല്‍ കാണാന്‍ ഇഷ്ടപ്പെടാത്ത, വാര്‍ത്ത മാത്രം ഇഷ്ടപ്പെടുന്ന ഒരു സമൂഹമുണ്ട്. ഈ വിവാദത്തോടെ മേഘ്നയും മേഘ്ന അഭിനയിക്കുന്ന സീരിയലും അവര്‍ക്കുകൂടി പരിചിതമായി എന്നതാണ് ഒരു ഗുണം.

സ്ഥാനാര്‍ത്ഥിയേക്കാള്‍ ഹിറ്റ്
അരുവിക്കരയില്‍ ആര്‍ക്ക് വേണ്ടിയാണോ മേഘ്ന വന്നത്, ആ സ്ഥാനാര്‍ത്ഥിയേക്കാള്‍ ഹിറ്റ് ആകാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു ഗുണം.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications