ഒരു മഴക്കാല ഓര്മ....വൈകില്ലെന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക്...
പുറത്ത് നല്ല മഴയാണ്...തണുപ്പുള്ളതുകൊണ്ട് പുറത്തേക്കിറങ്ങാന്‍ വയ്യ. ഇറയത്തുവച്ച പാത്രത്തില്‍ മഴത്തുള്ളികള്‍ താളം പിടിയ്ക്കുന്നത് കണ്ടാസ്വദിച്ച എന്റെ കുട്ടിക്കാലം ഇപ്പോഴെനിക്ക് വിദൂരമാണ്. തിണ്ണയിലിരുന്ന് ഇറയത്തിറ്റുന്ന വെള്ളം തട്ടിത്തെറിപ്പിച്ച് കോലായി നനച്ചതിന് അമ്മയെത്ര വഴക്കു പറഞ്ഞിരിക്കുന്നു. ഒരു കടലാസു തോണിയിറക്കാന്‍ അമ്മയുടെ കണ്ണുവെട്ടിച്ച് മുറ്റത്തിറങ്ങിയിട്ട് വഴുക്കലിച്ച് വീണത് അനുസരണക്കേടുകൊണ്ടായിരുന്നത്രെ.
അന്നൊരു ദിവസം സ്കൂള്‍ വിടുന്ന സമയമായപ്പോള്‍ നല്ല മഴയുണ്ടായിരുന്നു. സ്കൂളിലേക്ക് പോകാന്‍ രണ്ട് വഴികളുണ്ട്. കനാല്ക്കരയിലൂടെയും വയലിലൂടെയും പോകാം. മഴപെയ്തതുകൊണ്ട് വയലില്‍ വെള്ളം കയറിയിട്ടുണ്ടാവും. അങ്ങനെ വരുമ്പോള്‍ ആ വഴിപോകാന്‍ വീട്ടുകാരുടെയും മാഷമ്മാരുടെയും വിലക്കുണ്ട്. പിന്നെയുള്ളത് കനാല്ക്കരയാണ്. വയലിനെക്കാള്‍ കഷ്ടമാണ് അന്ന് കനാല്‍ക്കര. വലിയ വലിയ കുണ്ടും കഴികളും.
മഴ ചോര്‍ന്ന് കഴിഞ്ഞിട്ടാണ് ഞങ്ങള്‍ സ്കൂളില്‍ നിന്നും ഇറങ്ങിയത്. അപ്പോള്‍ തന്നെ മണി അഞ്ച് കഴിഞ്ഞിരുന്നു. സ്കൂളിലേക്ക് പോകുന്നതും വരുന്നതും ഞങ്ങളൊരു ഗ്യാങാണ്. ചേച്ചിമാരും ചേട്ടന്മാരുമൊക്കെയുണ്ടാവും. ഓരോ കുണ്ടിലും കുഴിയിലും ചാടി, വെള്ളം എത്രത്തോളം ദൂരത്തെക്ക് തെറിക്കും, അതാരാണ് തെറിപ്പിയ്ക്കുന്നത് എന്നൊക്കെയള്ള മത്സരങ്ങള്‍ നടത്തിക്കൊണ്ടാണ് നടത്തം. അല്ല ഓട്ടം, അതുമല്ല ചാട്ടം...ആ എന്തോ ഒന്ന്

കാലുകള്‍ പിണഞ്ഞിട്ട് വെള്ളത്തിലൂടെ ഓടും. കുണ്ടുകള്‍ കാണുമ്പോള്‍ അതിലേക്ക് ചാടും. അപ്പോള്‍ വെള്ളം നാലുദിക്കിലേക്കും തെറിക്കും. ഉടുത്ത ഉടുപ്പിലും മുഖത്തുമൊക്കെ ചെളി തെറിക്കുന്നതില്‍ എനിക്കിന്നത്തെ പോലെ അന്ന് ഒട്ടും അസിങ്കമുണ്ടായിരുന്നില്ല. ഓടിക്കിതയ്ക്കുമ്പോള്‍ അല്പ സമയം പുറകില്‍ നടന്നുവരുന്നവരെയും കാത്ത് പാലത്തിലോ മറ്റോ ഇരിക്കും. അങ്ങനെ ആടിയും പാടിയും അന്ന് വീട്ടിലെത്താന്‍ ആറര കഴിഞ്ഞിരിന്നു. സന്ധ്യ ആയതും ബാങ്കുവിളിച്ചതുമൊന്നും ഞങ്ങളറിഞ്ഞതേയില്ല. വീട്ടിലേക്ക് കയറുമ്പോള്‍ വള്ളിത്തണ്ടുമായി ഉറഞ്ഞുതുള്ളിയങ്ങനെ നില്‍ക്കുകയായിരുന്നു അമ്മ.
മഴ പെയ്തപ്പോള്‍ വയലിലൂടെ വന്ന് ഞങ്ങളിലാര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്ന വീട്ടുകാരുടെ ബേജാര് ഓര്‍ക്കാന്‍ അന്നാക്കളിത്തിരക്കില് എവിടെയാണ് നേരം. ഞങ്ങളെയും നോക്കിയിറങ്ങിയ അമ്മയോട്, കനാലില്‍ കളിച്ചുകൊണ്ട് വരുന്നുണ്ടെന്ന് പറഞ്ഞുകൊടുത്തത് നമ്പൂരിവീട്ടിലെ ചേട്ടനാണ്. അപ്പൊ ശരിപ്പെടുത്തിവച്ചതാണ് അമ്മ ആ വള്ളിത്തണ്ട്. കോണി കയറി മുറ്റത്തെത്തിയതും കിട്ടി ശടപടേന്ന്.
പാവാട കയറ്റി നനഞ്ഞ തുടയില്‍ വള്ളിത്തണ്ട് കൊണ്ട് അടിച്ചപ്പോള്‍ നല്ല നീറ്റലുണ്ടായിരുന്നു. അന്നാവേദനയില് അമ്മയ്ക്ക് കൊടുത്ത വാക്കാണ് ഇനിയൊരിക്കലും വൈകി വരില്ലെന്ന്. പക്ഷെ ഋതുക്കള്‍ മാറിവന്നപ്പോള്‍ ഞാന്‍ പിന്നെയും മഴയില്‍ നനഞ്ഞിട്ടുണ്ട്. ചളി വെള്ളത്തില്‍ ചാടിയിട്ടുണ്ട്. കടലാസു തോണിയിറക്കിയിട്ടുണ്ട്. അപ്പോഴൊക്കെ അമ്മയുടെ കൈയ്യീന്ന് കണക്കിന് കിട്ടിയിട്ടുമുണ്ട്. പക്ഷെ ഒരിക്കലും വീട്ടിലെത്താന്‍ വൈകിയിട്ടില്ല. ഇപ്പോഴും വൈകുമ്പോള്‍ വിളിച്ചു പറയും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications