Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനോ കാമുകിയോ.. വാലന്റൈന്‍സ് ഡേയില്‍ കൂടുതല്‍ ചെലവാക്കുന്നത് ആര്?

പ്രണയത്തിന് ആണ്, പെണ്ണ് വ്യത്യാസമുണ്ടോ. ഇല്ല എന്നാണ് പൊതുവേ പറയാറുള്ളത്. ആ പറയുന്നത് സത്യമാണെങ്കില്‍ പ്രണയത്തിന് വേണ്ടി പണം ചെലവാക്കുന്നതും ആണും പെണ്ണും ഒരുപോലെയാകണ്ടേ. എന്നാല്‍ അതങ്ങനെയല്ലത്രെ. പ്രണയിക്കുന്നവരുടെ ദിവസമായ വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു സര്‍വ്വേയിലാണ് ഇക്കാര്യം പറയുന്നത്.

വാലന്റൈന്‍സ് ഡേയില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പണം ചെലവാക്കുന്നത് പുരുഷന്മാരാണ് എന്നാണ് സര്‍വ്വേ അഭിപ്രായപ്പെടുന്നത്. വിവിധ പ്രായത്തിലുള്ള ആളുകളെ ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈന്‍ ഗിഫ്റ്റ് പോര്‍ട്ടലായ ഗിഫ്റ്റ്ഈസ് ആണ് സര്‍വ്വേ നടത്തിയത്. ഫെബ്രുവരി 14 ഞായറാഴ്ച വാലന്റൈന്‍സ് ഡേ വരാനിരിക്കേയാണ് സര്‍വ്വേ.. വിശദമായി കാണൂ...

പ്രായം പ്രശ്‌നമാണോ

പ്രായം പ്രശ്‌നമാണോ

3000 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. 18 വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവരുണ്ട് ഇക്കൂട്ടത്തില്‍. വാലന്റൈന്‍സ് ഡേ എങ്ങനെ ആഘോഷിക്കാനാണ് ഇവരെല്ലാം ഒരുങ്ങുന്നത് എന്നറിയണ്ടേ.

പദ്ധതികളുണ്ട്

പദ്ധതികളുണ്ട്

വാലന്റൈന്‍സ് ഡേ വിപുലമായി ആഘോഷിക്കാന്‍ പദ്ധതിയിട്ടവര്‍ 68 ശതമാനം. 37 ശതമാനം പേര്‍ പറയുന്നത് താനും തന്റെ വാലന്റൈനും മാത്രം മതിയെന്നാണ്. 8 ശമതമാനം പേര്‍ ആദ്യമായിട്ടാണ് വാലന്റൈന്‍സ് ഡേ ആഘോഷിക്കാനൊരുങ്ങുന്നത്. 22 ശതമാനം പേര്‍ക്ക് കൂട്ടുകാരാണ് വാലന്റൈന്‍സ് ഡേ ആഘോഷിക്കാനും കൂട്ട്

അല്ലറ ചില്ലറ വ്യത്യാസം

അല്ലറ ചില്ലറ വ്യത്യാസം

വാലന്റൈന്‍സ് ഡേയ്ക്ക് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണല്ലോ ഗിഫ്റ്റുകള്‍. പുരുഷന്മാര്‍ ശരാശരി 740 രൂപ വരെയാണ് സമ്മാനത്തിനായി ചെലവഴിക്കുന്നത്. സ്ത്രീകളാകട്ടെ 640 രൂപയില്‍ ഇത് ഒതുക്കും

സമ്മാനം അത്യാവശ്യമാണ്

സമ്മാനം അത്യാവശ്യമാണ്

സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും പറയുന്നത് സമ്മാനം കിട്ടിയില്ലെങ്കില്‍ റിലേഷന്‍ഷിപ് തന്നെ നിര്‍ത്താനിടയുണ്ട് എന്നാണ്. അതുകൊണ്ട് പുരുഷന്മാര്‍ ജാഗ്രതൈ.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+