കരിമണല്‍ പുകയുന്നു
ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും കരിമണലിനെ ചൊല്ലി കേരള രാഷ്ട്രീയം ചൂട് പിടിക്കുകയാണ്. കൊച്ചിയിലെ സിഎംആര്‍എല്‍ എന്ന കമ്പനിക്ക് വേണ്ടി രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടികളുടെ നിറഭേദമില്ലാതെ സിഐടിയുവിന്റെ കീഴില്‍ തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയതോടെയാണ് കരിമണല്‍ വീണ്ടും ചര്‍ച്ച വിഷയമായത്.
സിഎംആര്‍എല്ലിന് ഇപ്പോള്‍ കരിമണല്‍ ലഭിക്കുന്നില്ല എന്നും കമ്പനി പ്രതിസന്ധിയിലാണ് എന്നും പറഞ്ഞായിരുന്നു തൊഴിലാളികളുടെ സമരം. ചുരുക്കിപ്പറഞ്ഞാല്‍ സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലിന് കരിമണല്‍ ഖനനത്തിന് അനുമതി കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ സമരം. സ്വകാര്യ മേഖലയില്‍ പോയിട്ട്, പോതു-സ്വാകാര്യ പങ്കാളിത്തത്തില്‍ പോലും കരിമണല്‍ എടുക്കാന്‍ പാടില്ലെന്ന് നിയമം കൊണ്ടുവന്ന പഴയ ഇടത് വ്യവസായമന്ത്രി എളമരം കരീം ആയിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ഇതോടെ വിവാദം ആളിപ്പടര്‍ന്നു.

എന്തായാലും തൊഴിലാളി സമരത്തിനെതിരെ ഇടത് വലത് വ്യത്യാസമില്ലാതെ നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. വിഎം സുധീരനായിരുന്നു ആദ്യം പ്രസ്താവനയുമായി രംഗത്തിറങ്ങിയത്. ആ പ്രദേശത്ത് ജീവിക്കുന്ന ജനങ്ങള്‍ സമരം ചെയ്തിട്ടാണ് കരിമണല്‍ ഖനനം തടഞ്ഞിട്ടുള്ളതെന്നും അവരുടെ പ്രശ്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ആയിരുന്നു സുധീരന് പറഞ്ഞത്.ആലപ്പുഴയില്‍ നടക്കുന്ന കരിമണല്‍ കള്ലക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷിക്കണം എന്നും സുധീരന് ആവശ്യപ്പെട്ടു. കള്ളക്കടത്ത് നടക്കുന്നത് സര്‍ക്കാരിന്റെ വീഴ്ചകൊണ്ടാണെന്നും സുധീരന് കുറ്റപ്പെടുത്തി.
സുധീരന്റെ പാര്‍ട്ടിക്കാരായ ടിഎന്‍ പ്രതാപന് എംഎല്‍എ, ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറും രംഗത്തിറങ്ങിയിരുന്നു. എകെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തന്നെ കെപിസിസി എക്സിക്യൂട്ടിവ് ചേര്‍ന്ന് കരിമണല്‍ ഖനനത്തിന് അംഗീകാരം നല്‍കേണ്ടെന്ന് തീരുമാനിച്ചതാണെന്ന് പ്രതാപന് പറയുന്നു. ആ തീരുമാനത്തെ മറികടന്ന് സമരത്തിനിറങ്ങാന്‍ ഐഎന്‍ടിയുസിക്ക് അനുമതി നല്‍കിയതാരാണെന്ന് വെളിപ്പെടുത്തണം എന്നും പ്രതാപന് ആവശ്യപ്പെട്ടു.
മന്ത്രിയായിരിക്കെ നടപ്പിലാക്കിയ നയത്തിനെതിരെ ഇപ്പോള്‍ എളമരം കരീം സമരത്തിനിറങ്ങാനുള്ള കാരണം സിപിഎം വ്യക്തമാക്കണമെന്നും പ്രതാപന് ആവശ്യപ്പെട്ടു. കരിമണല്‍ കള്ളക്കടത്ത് നടക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും പ്രതാപന് കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റെ എഎ ഷുക്കൂറും മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ടിജെ ആഞ്ചലോസും സമരത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
ഏറഅരവും ഒടുവില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും തമ്മിലുള്ള പ്രസ്താവന യുദ്ധം വരെ എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. മാഫിയക്ക് വഴങ്ങിയവര്‍ മന്ത്രിസഭയില്‍ ഉണ്ടെന്നാണ് ജോര്‍ജ്ജ് ആരോപിച്ചത്. എന്നാല്‍ അത് ആരാണെന്ന് ജോര്‍ജ്ജ് വ്യക്തമാക്കണമെന്ന് ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു. കരിമണല്‍ പ്രശ്നത്തില്‍ ഷിബു ബേബി ജോണ്‍ ആര്‍ജ്ജവത്തോടെ ഇടപെടണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications