Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി തിരുവനന്തപുരത്ത് മത്സരിക്കും: 'റിപ്പോര്‍ട്ട്'

തിരുവനന്തപുരം: ബി ജെ പിയുടെ പ്രധാനനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. മലയാള ദിനപ്പത്രം 'മംഗള'മാണ് വിവരം പുറത്തുവിട്ടത്. കാവിപ്പാര്‍ട്ടിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനുള്ള പത്തൊമ്പതാമത്തെ അടവാണ് മോഡിയുടെ സ്ഥാനാര്‍ത്ഥിത്വമെന്നും കോട്ടയം പത്രം പറയുന്നു. തിരുവനന്തപുരത്തിന് പുറമേ വാരാണസിയിലും മോഡി മത്സരിക്കും എന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ മോഡി കേരളത്തോട് കാട്ടുന്ന മമതയാണ് തിരുവനന്തപുരത്ത് മത്സരിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതത്രെ. ശിവഗിരി മഠത്തിന്റെ പരിപാടിക്ക് മോഡി വന്ന് പോയതും മലയാളത്തില്‍ ഓണാശാംസ പറഞ്ഞതും ഇതിന് അടിവരയിടുന്നു. പോരാത്തതിന് അമൃതാനന്ദമയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് മോഡി കേരളത്തില്‍ എത്തുന്നുമുണ്ട്.

naredramodi

ശ്രീനാരായണ ധര്‍മമീമാംസ പരിഷത്തിന്റെ പരിപാടിക്കെത്തിയ നരേന്ദ്രമോഡിയെ കാണാനായി വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. പാര്‍ട്ടി പരിപാടികളിലൊന്നും പങ്കെടുത്തില്ലെങ്കിലും മോഡിയുടെ കേരള സന്ദര്‍ശനം വന്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇടതുനേതാക്കളും മറ്റും എതിര്‍പ്പുമായി രംഗത്തെത്തിയതും മോഡിയുടെ വരവ് വാര്‍ത്തയാക്കി. മോഡി ജീവിതത്തില്‍ ആദ്യമായി മലയാളത്തില്‍ ഓണാശംസ പറഞ്ഞതും ഓണ്‍ലൈന്‍ ലോകത്ത് വൈറലായിരുന്നു.

പാര്‍ട്ടി പരിപാടികള്‍ക്കല്ലാതെ തന്നെ മോഡി അടിക്കടി കേരളത്തില്‍ വരുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ കണ്ടുകൊണ്ടാണ് എന്നും പത്രം പറയുന്നു. ക്രൈസ്തവ ബിഷപ്പുമാരെ സല്‍ക്കരിക്കുന്നതിലെ മോഡിയുടെ മികവ് എടുത്തുപറയുന്ന റിപ്പോര്‍ട്ടില്‍ മോഡിയെ ഒരു സെക്കുലര്‍ നേതാവാക്കാനുള്ള ശ്രമവും ഒളിഞ്ഞിരിക്കുന്നതായി കാണാം. മോഡി പ്രധാനമന്ത്രിയായാല്‍ ക്രൈസ്തവസഭകളുടെ താല്‍പര്യമായിരിക്കും സംരക്ഷിക്കപ്പെടുക എന്നാണ് പറയപ്പെടുന്നത്.

മംഗളമാണ് പത്രം, ഗൂഗിള്‍ ക്രോമാണ് ബ്രൗസര്‍ എന്നായിരുന്നു വാര്‍ത്ത വായിച്ച ഒരാള്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചുകണ്ടത്. കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും ശ്രമങ്ങള്‍ പച്ച തൊടുമോ എന്ന് കാത്തിരുന്ന് കാണാം. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മോഡി രണ്ടുദിവസം കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് മോഡി നാമനിര്‍ദ്ദേശപത്രിക കൊടുത്തിട്ട് പോകുമോ എന്നേ ഇനി അറിയാനുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+