കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പരിഹസിയ്ക്കുന്നോ...? ഇതിനൊക്കെ മറുപടിയുണ്ടെങ്കില്‍ പറയൂ

  • By Soorya Chandran
Google Oneindia Malayalam News

സോഷ്യല്‍ മീഡിയയിലെ രാഷ്ട്രീയ ഇടപെടലുകാരെ ഇപ്പോള്‍ സംഘികള്‍, മ്മികള്‍, സുഡാപ്പികള്‍ എന്ന് വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാവുന്നതാണ്. ഇതില്‍ കമ്മികളും സുഡാപ്പികളും സംഘം ചേര്‍ന്ന് സംഘികളെ ആക്രമിയ്ക്കും. ചിലപ്പോള്‍ സംഘികളും സുഡാപ്പികളും ചേര്‍ന്ന് കമ്മികളേയും ആക്രമിയ്ക്കും.

പ്രധാനമന്ത്രി നേരന്ദ്ര മോദി ആയിരിയ്ക്കും പലപ്പോഴും ഇത്തരം ആക്രമണ പ്രത്യാക്രമണങ്ങളുടെ കാരണക്കാരന്‍. മോദിയുടെ വിദേശയാത്രകളും, പെട്രോള്‍ വിലവര്‍ദ്ധനയും ഒക്കെ കമ്മികളും സുഡാപ്പികളും ആയുധമാക്കുമ്പോള്‍ സംഘികള്‍ക്ക് മറുപടി ഇല്ലാതാകുമോ...?

സോഷ്യല്‍ മീഡിയയിലെ കമ്മികള്‍ക്കും സുഡാപ്പികള്‍ക്കും നല്‍കാന്‍ ഇതാ ഉഗ്രന്‍ മറുപടികള്‍.

എണ്ണക്കാര്യം

എണ്ണക്കാര്യം

എണ്ണവില കൂട്ടിയതാണല്ലോ ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അസംസ്‌കൃത എണ്ണയ്ക്ക് ഏര്‍പ്പെടുത്തുന്ന ഓണ്‍ ടൈം ഡെലിവറി പ്രീമിയം ചാര്‍ജ് ഒഴിവാക്കിത്തരാന്‍ സൗദി സര്‍ക്കാര്‍ തയ്യാറായി. ആയിരക്കണക്കിന് കോടികളാണ് ഇതുവഴി ഇന്ത്യയ്ക്ക് ലാഭിയ്ക്കാനായത്.

ഭൂട്ടാനില്‍ ഡാം

ഭൂട്ടാനില്‍ ഡാം

ഭൂട്ടാനില്‍ ഇന്ത്യ നാല് ജലവൈദ്യുത നിലയങ്ങളും ഡാമുകളും നിര്‍മിയ്ക്കാന്‍ പോവുകയാണ്. അതെന്തിനാണെന്ന് നെറ്റി ചുളിയ്ക്കരുത്. കാരണം ഇതുവഴി ഉത്പാദിപ്പിയ്ക്കുന്ന വൈദ്യുതിയുടെ വലിയൊരു ഭാഗം ഇന്ത്യയ്ക്ക് ലഭിയ്ക്കും.

നേപ്പാളില്‍ ഏറ്റവും വിലയ ഡാം

നേപ്പാളില്‍ ഏറ്റവും വിലയ ഡാം

നേപ്പാളിലെ ഏറ്റവും വലിയ ഡാം നിര്‍മിച്ച് നല്‍കാന്‍ പോകുന്നത് ഇന്ത്യയാണ്. ഇതിന് വേണ്ടി ചൈന കുറേ ശ്രമിച്ചതാണെന്ന് മറക്കരുത്. ഇവിടെ നിന്ന് ഉത്പാദിപ്പിക്കാന്‍ പോകുന്ന വൈദ്യുതിയുടെ 83 ശതമാനവും ഭാവിയില്‍ ഇന്ത്യയ്ക്ക് കിട്ടും, ഫ്രീ ആയിത്തന്നെ.

ജപ്പാന്‍ ബന്ധം

ജപ്പാന്‍ ബന്ധം

ജപ്പാനുമായുള്ള ബന്ധം മെച്ചപ്പെടുത്തിയത് മോദിയാണ്. ഇതുവഴി ദില്ലി, മുംബൈ നിക്ഷേപ ഇടനാഴിയില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ അവര്‍ തയ്യാറായിട്ടുണ്ട്. മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം ഓര്‍മിയ്ക്കുക.

വിയറ്റ്‌നാം ബന്ധം

വിയറ്റ്‌നാം ബന്ധം

വിയറ്റ്‌നാമുമായി ബന്ധം മെച്ചപ്പെടുത്തിയതോടെ ഇന്ത്യന്‍ എണ്ണക്കമ്പനിയായ ഒഎന്‍ജിസിയിക്ക് എണ്ണപര്യവേഷണത്തിനുളള കരാര്‍ നല്‍ക്കാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ഒഎന്‍ജിസിയ്ക്ക് ഇത്തരത്തിലുള്ള ഒരു മുന്നേറ്റത്തിനും സഹായം നല്‍കിയിരുന്നില്ല!

ഇറാനില്‍ നിന്ന് എണ്ണ

ഇറാനില്‍ നിന്ന് എണ്ണ

അമേരിക്കയുടെ എതിര്‍പ്പ് നിലനില്‍ക്കുമ്പോള്‍ തന്നെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയ്ക്ക് തയ്യാറായി. അതും ഇന്ത്യന്‍ രൂപയില്‍. ഇത് ഇന്ത്യന്‍ വിദേശനാണ്യ ശേഖരത്തെ സംരക്ഷിച്ചു.

ഓസ്‌ട്രേലിയയില്‍ നിന്ന് യുറേനിയം

ഓസ്‌ട്രേലിയയില്‍ നിന്ന് യുറേനിയം

28 വര്‍ഷങ്ങള്‍ക്ക് ശേഷം മോദിയായിരുന്നു ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. കല്‍ക്കരിയ്കും യുറേനിയത്തിനും പേര് കേട്ട ഓസ്‌ട്രേലിയ നമുക്ക് ഊര്‍ജ്ജ ഉത്പാദനത്തിനുള്ള യുറേനിയം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

ശ്രീലങ്ക പിടിച്ചു

ശ്രീലങ്ക പിടിച്ചു

നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയില്‍ ചൈന സ്വാധീനം ഉറപ്പിച്ച് വരികയായിരുന്നു. അതിനിടെ നടന്ന തിരഞ്ഞെടുപ്പില്‍ ചൈനീസ് അനുകൂലിയായ പ്രസിഡന്റ് രാജപക്‌സയെ തോല്‍പിച്ച് ഇന്ത്യന്‍ അനുകൂലിയായ മൈത്രിപാല സിരിസേനയെ പ്രസിഡന്റ് ആക്കിയതില്‍ ഇന്ത്യന്‍ ഇടപെടലത്രെയുണ്ടെന്ന് നിങ്ങള്‍ക്കറിയില്ലേ...?

ചൈനയ്‌ക്കൊപ്പം

ചൈനയ്‌ക്കൊപ്പം

ചൈനീസ് സാധനങ്ങള്‍ ഇന്ത്യയിലേകക് കയറ്റി അയക്കാനല്ല മോദി അവസരം ഒരുക്കുന്നത്. ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഉത്പാദന മേഖലയില്‍ മുതല്‍ മുടക്കാനാണ് മോദി ആവശ്യപ്പെട്ടത്. അത് ഫലം കണ്ടുവരുന്നു.

 അജിത്ത് ഡോവല്‍

അജിത്ത് ഡോവല്‍

ദേശീയ സുരക്ഷയുടെ കാരത്തില്‍ നരേന്ദ്ര മോദിയുടെ ഏറ്റവും മികച്ച തീരുമാനമാണ് അജിത്ത് ഡോവലിന്റെ നിയമനം. കടലില്‍ പാക് ബോട്ടിനെ തകര്‍ക്കാന്‍ കഴിഞ്ഞത് വലിയ കാര്യമല്ലേ?

നോര്‍ത്ത് ഈസ്റ്റ്

നോര്‍ത്ത് ഈസ്റ്റ്

നോര്‍ത്ത് ഈസ്റ്റില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ റോഡ് നിര്‍മിയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് കഴിഞ്ഞു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചൈനയുടെ പ്രതിഷേധം മൂലം ഈ പദ്ധതിയേ ഉപേക്ഷിച്ചതായിരുന്നു.

യെമന്‍ രക്ഷാപ്രവര്‍ത്തനം

യെമന്‍ രക്ഷാപ്രവര്‍ത്തനം

മെനില്‍ ഇന്ത് നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃക ആയില്ല. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിയ്ക്കുന്നത് എല്ലാവരും കണ്ടതല്ലേ...

 വ്യോമസേന

വ്യോമസേന

ഇന്ത്യന്‍ വ്യോമ സേന യുപിഎ സര്‍ക്കാരിന്റെ കാലത്ത് വലിയ തളര്‍ച്ചയിലായിരുന്നു. ഇപ്പോഴിതാ നോക്കൂ പുതിയ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് ആരുടെ സര്‍ക്കാരാണ്?

കാനഡ

കാനഡ

42 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കാനഡ സന്ദര്‍ശിയ്ക്കുന്നത്. അതിനും മോദി തന്നെ വേണ്ടി വന്നു. എല്ലാ ഇന്ത്യന്‍ സഞ്ചാരികള്‍ക്കും വിസ ഓണ്‍ അറൈവല്‍ സംവിധാനം ആണ് മോദിയുടെ സന്ദര്‍ശനത്തില്‍ കാനഡ പ്രഖ്യാപിച്ചത്.

 യുറേനിയവും കിട്ടും

യുറേനിയവും കിട്ടും

ഓസ്‌ട്രേലിയ മാത്രമല്ല, യുറേനിയത്തിന്റെ കാര്യത്തില്‍ കാനഡയും സമ്പന്നമാണ്. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ഇന്ത്യയ്ക്ക് ആവശ്യമായ യുറേനിയം നല്‍കാമെന്ന് കാനഡയെക്കൊണ്ട് സമ്മതിപ്പിച്ചത് ആരാണ്?

ആണവകരാര്‍

ആണവകരാര്‍

ആണവകരാര്‍ ഉണ്ടാക്കിയത് യുപിഎ സര്‍ക്കാര്‍ ആണെങ്കിലും അതിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കരാര്‍ യാഥാര്‍ത്ഥ്യമാക്കിയത് മോദിയല്ലേ. ഒബാമയുടെ റിപ്പബ്ലിക് ദിന സന്ദര്‍ശനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിച്ചതും മോദി തന്നയല്ലേ

മെയ്ക്ക് ഇന്‍ ഇന്ത്യ

മെയ്ക്ക് ഇന്‍ ഇന്ത്യ

ആണവ റിയാക്ടറുകള്‍ പോലും മെയ്ക്ക ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കാന്‍ കഴിഞ്ഞത് ആര്‍ക്കാണ്. മോദിയല്ലേ... ഫ്രാന്‍സ് അവരുടെ ആണവ റിയാക്ടറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം

ഇതും വാട്‌സ് ആപ്പില്‍

ഇതും വാട്‌സ് ആപ്പില്‍

വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്ടല്‍ മീഡിയകളില്‍ പ്രചരിയ്ക്കുന്ന വിവരങ്ങളാണ് ഇതെല്ലാം. എന്നാല്‍ ഇതൊന്നും സത്യമല്ലെന്ന് പറയാന്‍ ആര്‍ക്ക് കഴിയും

English summary
Narendra Modi is seriously doing something valuable: A forwarded message from Social Media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X