ഏറ്റവും മുന്നില്‍ മോദിയും അംബാനിയും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ജെ പിക്ക് അംബാനിയെയും അദാനിയെയും പോലുള്ള വ്യവസായികള്‍ പിന്തുണ നല്‍കുന്നത് എതിരാളികള്‍ക്ക് അത്ര പിടിക്കുന്നില്ല. നരേന്ദ്ര മോദിയല്ല, ശരിക്കും കുത്തകകളാണ് ഭരണം നടത്തുന്നതെന്ന് എതിരാളികളും അങ്ങനെ ഒരു സംഭവമില്ല എന്ന് ബി ജെ പിയും തറപ്പിച്ച് പറയുന്നു.
ഇതിലെ സത്യാവസ്ഥ എന്തായാലും രാജ്യത്തെ ശക്തരായ രണ്ട് വ്യക്തിത്വങ്ങളാണ് നരേന്ദ്ര മോദിയും മുകേഷ് അംബാനിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. യാഹൂ സെര്‍ച്ച് ഫലങ്ങളാണ് മോദിയുടെയും അംബാനിയുടെയും അപ്രമദാദിത്വം തെളിയിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2014 ല്‍ യാഹൂവില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത് മോദിയും മുകേഷ് അംബാനിയുമാണ്. പിന്നില്‍ ആരൊക്കെയെന്ന് കാണൂ.

മോദി തന്നെ മുമ്പന്‍
2014 ലെ ഇന്ത്യയുടെ വാര്‍ത്തയിലെ വ്യക്തി ആരെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ. നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ മോദി തന്നെ യാഹൂവില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്.

അംബാനിയും മുന്നില്‍
കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ട വ്യവസായി മുകേഷ് അംബാനിയാണ്. ടാറ്റ ഗ്രൂപ്പിലെ സൈറസ് മിസ്ത്രിയും ഗൗതം അദാനിയും പിന്നാലെ.

വിരമിച്ചാലും സച്ചിന് തന്നെ താരം
കളി നിര്‍ത്തിയിട്ടും യാഹൂ സെര്‍ച്ചില്‍ സച്ചിന് തന്നെ 2014 ലും താരം. പ്ലെയിംഗ് ഇറ്റ് മൈ വേ എന്ന ആത്മകഥയാണ് സച്ചിനെ സെര്‍ച്ചില്‍ മുന്നിലെത്തിച്ചത്. ഫില്‍ ഹ്യൂസ്, എം എസ് ധോണി എന്നിവര്‍ പിന്നാലെ.

സണ്ണി ലിയോണിന്റെ സമയം...
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ യാഹൂ സെര്‍ച്ചില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

സണ്ണി ലിയോണിന്റെ പിന്നില്‍ ഇവര്‍
ദീപിക പദുക്കോണ്‍, അലിയ ഭട്ട്, ഹൃത്വിക് റോഷന്, ജോണ്‍ അബ്രഹാം യാഹൂ സെര്‍ച്ചില്‍ എന്നിവരാണ് സണ്ണിയുടെ പിന്നില്‍

മോദിക്ക് പിന്നിലാര്
കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബി ജെ പി പ്രസിഡണ്ട് അമിത് ഷാ, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു എന്നിവര്‍ സെര്‍ച്ചില്‍ മുന്നിലുണ്ട്.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും









Click it and Unblock the Notifications