ഒത്തു പിടിച്ചാല്‍ തുറമുഖം പോരും, തരാന്‍ മോദി തയ്യാര്‍
വിഴിഞ്ഞം തുറമുഖത്തിനായി കേരളത്തിന് കേന്ദ്രത്തെ സമീപിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് പറയേണ്ടി വരും. രാജ്യാന്തര നിലവാരത്തിലുള്ള രണ്ട് തുറമുഖങ്ങള്‍ തന്റെ സര്‍ക്കാരിന്റെ വികസ പദ്ധതികളില്‍ നരേന്ദ്ര മോദി ഉള്‍പ്പെട്ടുത്തിയിരിക്കുകയാണ്.
രാജ്യത്തിന്റെ കിഴക്കന്‍ തീരത്തും പടിഞ്ഞാറന്‍ തീരത്തും അന്താരാഷ്ട്ര നിലവാരത്തിലുള്ള തുറമുഖങ്ങള്‍ സജ്ജമാക്കണം എന്നതാണ് മോദിയുടെ 17 ഇന പദ്ധതികളില്‍ ഒന്ന്. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് പോലും അടുക്കാനാകുന്ന തരത്തിലായിരിക്കണം ഈ തുറമുഖങ്ങളെന്നും മോദി വിഭാവനം ചെയ്യുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞത്തേത്. കഴിഞ്ഞ 10 വര്‍ഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ ഭരിച്ചിട്ടും വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിരുന്നില്ല. ഇപ്പോള്‍ കേസിലും പൊല്ലാപ്പിലും പെട്ട് കിടക്കുകയാണ് പദ്ധതി.
രണ്ട് വന്‍കിട തുറമുഖ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുക്കുമ്പോള്‍ കേരളത്തിന് ഏറെ പ്രതീക്ഷിക്കാവുന്നതാണ്. പ്രത്യേകിച്ചും പടിഞ്ഞാറന്‍ തീരത്ത് ഏറ്റവും അനുയോജ്യമായ തുറമുഖ കേന്ദ്രമായിരിക്കും വിഴിഞ്ഞം. അന്താരാഷ്ട്ര കപ്പല്‍ പാതകളിലേക്കുള്ള ദൂരത്തിന്‍റെ കാര്യത്തിലും കേരള തീരം കൂടുതല്‍ അനുയോജ്യമാണ്.
വിഴിഞ്ഞത്തിന്റെ പാരിസ്ഥിതികാനുമതി പ്രശ്‌നമയാല്‍ തന്നെയും മറ്റൊരു തുറമുഖത്തിന് കേരളത്തിന് ആവശ്യം ഉന്നയിക്കാവുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വിദേശവ്യാപാരങ്ങള്‍ നടന്നിരുന്ന പ്രമുഖ തുറമുഖങ്ങള്‍ കേരള തീരത്തായിരുന്നു എന്ന ചരിത്രപരമായ വസ്തുതയും മുന്നോട്ട് വക്കാന്‍ കേരളത്തിനാകും.












Click it and Unblock the Notifications