മോദിയിറങ്ങിയപ്പോള്‍ സിപിഎമ്മിനും ബോധം വച്ചു!!!
സത്യത്തില്‍ നരേന്ദ്ര മോദിക്ക് നന്ദി പറയേണ്ടി വരുമോ എന്ന് കേരളത്തിലെ ചില ഇടതുപക്ഷ മനസ്സുകളെങ്കിലും ചിന്തിച്ച് പോയിട്ടുണ്ടാവും. കാരണം മറ്റൊന്നുമല്ല, മാലിന്യം എന്ന വലിയ വിപത്തിനെതിരെ സിപിഎം രംഗത്തിറങ്ങിയിരിക്കുന്നു.
നരേന്ദ്ര മോദി തുടങ്ങി വച്ച സ്വച്ഛ ഭാരത് എന്ന യജ്ഞം തന്നെയല്ലേ ശുചിത്വ കേരളം എന്ന പദ്ധതിക്ക് സിപിഎമ്മിനെക്കൊണ്ട് ചിന്തിപ്പിച്ചതെന്നാണ് സംശയം. ഇത്രനാളും ഇല്ലാതിരുന്ന ഒരു ശുചിത്വ ബോധം പാര്‍ട്ടിക്കുണ്ടായത് എന്തായാലും കേരളത്തിന് ഗുണമേ ചെയ്യൂ.
നരേന്ദ്ര മോദി സ്വച്ഛ ഭാരത് തുടങ്ങി വച്ചു. അപ്പോള്‍ രാജ്യത്തെ വലിയൊരു വിഭാഗം അതിന് പിറകേ കൂടി. എന്നാല്‍ സ്വച്ഛ ഭാരത് ഇപ്പോള്‍ എങ്ങനെ മുന്നോട്ട് പോകുന്നൂ എന്ന് പരിശോധിക്കുക തന്നെ വേണം. എന്നാല്‍ സിപിഎം വ്യക്തമായ കര്‍മപദ്ധതിയോടെയാണ് രംഗത്ത് വന്നിരിക്കുന്നത്.

മോദി പ്രചോദനം
സിപിഎം ഔദ്യോഗികമായി ഒരു പക്ഷേ സമ്മതിക്കില്ലായിരിക്കാം.. എങ്കിലും മാലിന്യ പ്രശ്‌നത്തില്‍ ഇടപെടാന്‍ സിപിഎമ്മിനെ പ്രചോദിപ്പിച്ചത് സ്വച്ഛ ഭാരത് തന്നെ ആയിരിക്കും.

മോദി ചെയ്തത്
സ്വച്ഛ ഭാരത് പ്രഖ്യാപിക്കുക മാത്രമല്ല, ചൂലെടുത്ത് വൃത്തിയാക്കാനിറങ്ങുകയും ചെയ്തു നരേന്ദ്ര മോദി. എന്നാല്‍ അത് ഒരു പ്രകടനം മാത്രമായിരുന്നു എന്ന് ആക്ഷേപമുണ്ട്.

പിണറായി ഇറങ്ങുമ്പോള്‍
ശുചിത്വ കേരളത്തിനായി പിണറായി വിജയന്‍ നേരിട്ടിറങ്ങിയപ്പോള്‍ അത് കേരളത്തെ സംബന്ധിച്ച് ഒരു വേറിട്ട കാഴ്ചയായി. ഉദ്ഘാടനത്ത് ചിത്രമെടുക്കാന്‍ മാത്രമല്ല പിണറായി നിന്നത്. മണിക്കൂറുകള്‍ നീണ്ട ശുചീകരണ പ്രവര്‍ത്തനത്തില്‍ അദ്ദേഹം പങ്കാളിയായി.

നേതാക്കന്‍മാരെല്ലാം
പാര്‍ട്ടി സെക്രട്ടറിയാണ്, പോളിറ്റ് ബ്യൂറോ അംഗംമാണ്, എംഎല്‍എ ആണ്, ജില്ലാ സെക്രട്ടറി ആണ്... തുടങ്ങിയ ഒരു ജാഡയും ഇല്ലാതെയായിരുന്നു സിപിഎമ്മിന്റെ നേതാക്കള്‍ പണിക്കിറങ്ങിയത്.

കോണ്‍ഗ്രസിനും പ്രചോദനം
ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ഈ മാതൃക കോണ്‍ഗ്രസിനും പ്രചോദനമായി. സ്വച്ഛ ഭാരതിനോട് കാണിച്ച അയിത്തം സിപിഎമ്മിന്റെ ശുചിത്വ കേരളത്തിനോട് കാണിച്ചിട്ടില്ല.

ലക്ഷ്യം വോട്ട്
വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ടുകൊണ്ടാണ് സിപിഎമ്മിന്റെ ഈ ശുചിത്വ കാമ്പയിന്‍ എന്ന് ആരോപണം ഉണ്ട്. വോട്ട് ലക്ഷ്യം വച്ച് കൊണ്ട് തന്നെ അല്ലേ എല്ലാ രാഷ്ട്രീയ കക്ഷികളും പ്രവര്‍ത്തിക്കുന്നത് എന്ന മറുചോദ്യം പ്രസക്തമാണ്.












Click it and Unblock the Notifications