കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ പോയാലും നരേന്ദ്ര മോദിക്ക് രക്ഷയില്ല!

Google Oneindia Malayalam News

നരേന്ദ്ര മോദി എന്ത് ചെയ്താലും അത് കാണാനും ചര്‍ച്ച ചെയ്യാനും ആളുകളുണ്ട്. കയ്യടിക്കാനായാലും കളിയാക്കാനായാലും ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് നരേന്ദ്ര മോദി. മോദി ചൈനയില്‍ പോയാലും രക്ഷയില്ല, അവിടെയും എന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ആളുകള്‍.

ചൈനാ സന്ദര്‍ശനത്തിനിടെ ടെറാക്കോട്ട വാരിയേഴ്‌സ് മ്യൂസിയത്തിലെത്തിയ മോദിയെ ട്വിറ്റരാദികളാണ് കളിയാക്കി പണി കൊടുത്തത്. പൈജാമയും വെള്ള കുര്‍ത്തയുമായിരുന്നു മ്യൂസിയം സന്ദര്‍ശിച്ച മോദിയുടെ വേഷം. ടെറാക്കോട്ടയിലെ വാരിയേഴ്‌സിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത മോദിയെ എന്തെല്ലാം പറഞ്ഞാണ് ട്വിറ്ററില്‍ ആളുകള്‍ കളിയാക്കുന്നത് എന്ന് നോക്കൂ...

ചൈനയിലും ബി ജെ പി

ചൈനയിലെ ബി ജെ പി മാര്‍ഗദര്‍ശക് മണ്ഡലുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി - ഒരു വിരുതന്റെ ട്വീറ്റ്.

പെണ്‍കുട്ടികളെ കണ്ടാല്‍

പെണ്‍കുട്ടികളെ നിങ്ങള്‍ തുറിച്ചുനോക്കുമ്പോള്‍. തുറിച്ചുനോക്കുന്നത് പെണ്‍കുട്ടികള്‍ കണ്ടാല്‍ - ഈ രണ്ട് ചിത്രങ്ങള്‍ നോക്കൂ...

ഹലോ നിങ്ങളോടാ പറയുന്നേ...

ഹലോ എന്നെ നോക്കൂ, ഞാന്‍ നിങ്ങളോടാ പറയുന്നത് - ടെറാക്കോട്ട വാരിയേഴ്‌സ് മ്യൂസിയത്തിലെ ഒരു പ്രതിമയോടാണത്രെ ഈ ഡയലോഗ്.

ആരുമൊന്നും മിണ്ടുന്നില്ല

ഞാന്‍ സംസാരിക്കുമ്പോള്‍ ഈ പ്രതിമകളൊന്നും മിണ്ടുന്നില്ല. എനിക്ക് നാട്ടിലെ മന്ത്രിമാരുടെ മീറ്റിംഗ് ഓര്‍മ വരുന്നു.. - എന്താ ചെയ്ക അല്ലേ.

ഒറ്റയ്ക്ക് ജയിച്ചത് ഞാനാ

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയ ഏക നേതാവ് ഞാനാ - പ്രതിമയെ ചരിത്രം പഠിപ്പിക്കുകയാണ് മോദിജി.

English summary
PM Narendra Modi ushered inside Terracotta Museum, see twitter reactions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X