Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറു കണക്കിന് കാണികളുടെ മുന്നിൽ മോഹൻലാലിന് കിട്ടിയ എട്ടിന്റെ പണി.. വീഡിയോ വൈറൽ

കോഴിക്കോട്: അഭിനയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ ദി കംപ്ലീറ്റ് ആക്ടര്‍ തന്നെയാണ്. അക്കാര്യത്തില്‍ മമ്മൂട്ടി ഫാന്‍സിന് പോലും തര്‍ക്കമുണ്ടാവാന്‍ തരമില്ല. എന്നാല്‍ വല്യ പിടുത്തമില്ലാത്ത മേഖലകളില്‍ കൈ വെക്കുമ്പോള്‍ പാളിപ്പോകുന്നത് സ്വാഭാവികം.

തരക്കേടില്ലാതെ പാടും എന്നല്ലാതെ മോഹന്‍ലാല്‍ അത്ര മികച്ച ഗായകന്‍ അല്ല. എങ്കിലും ആരാധകര്‍ക്ക് ലാലേട്ടന്റെ പാട്ട് പ്രിയപ്പെട്ടതാണ്. തന്റെ ചില സിനിമകളില്‍ പാട്ടിലും ഒരു കൈ നോക്കിയിട്ടുള്ള ലാല്‍ ലൈവ് ഷോകളിലും പാടാനുള്ള ധൈര്യം കാണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന സ്‌റ്റേജ് ഷോയില്‍ പാട്ട് മോഹന്‍ലാലിനെ കണ്ണില്‍ച്ചോരയില്ലാതെ ചതിച്ച് കളഞ്ഞു.

മോഹൻലാലും പാട്ടും

മോഹൻലാലും പാട്ടും

ലൈവ് സ്‌റ്റേജ് ഷോകളില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം കാണികള്‍ ആഘോഷമാക്കാറുണ്ട്. പാട്ടും നൃത്തവും കൂടി ഉണ്ടെങ്കില്‍ പിന്നെ പറയേണ്ട. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തില്‍ പാടിയ പാട്ടോടെയാണ് ആരാധകര്‍ ഗായകനായി മോഹന്‍ലാലിനെ അങ്ങേറ്റെടുത്തത്. പിന്നീട് രതീഷ് വേഗയുടെ ആറ്റുമണല്‍പ്പായയില്‍ ഹിറ്റ് ആയതോടെ ലാല്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പാട്ടൊരു ഒഴിച്ച് കൂടാനാവാത്ത ഘടകമായി.

ചുണ്ടനക്കൽ വേല

ചുണ്ടനക്കൽ വേല

സ്റ്റുഡിയോയില്‍ പാടുന്നത് പോലെ എളുപ്പമല്ല ലൈവ് പാടുക എന്നത്. പ്രൊഫഷണല്‍ ഗായകര്‍ക്ക് തന്നെ അതത്ര എളുപ്പമല്ല. അവിടെയാണ് പല പരിപാടികളിലും കൂളായി പാടി ലാല്‍ ആരാധകരെ കയ്യിലെടുക്കാറുള്ളത്. എന്നാല്‍ കേള്‍ക്കുന്ന അത്ര കൂളല്ല കാര്യങ്ങള്‍. പിറകില്‍ ഗാനം പ്ലേ ചെയ്ത ഗായകര്‍ മൈക്കിന് മുന്നില്‍ നിന്നും ചുണ്ടനക്കുന്നത് പോലുള്ള വേലകള്‍ കയ്യോടെ പിടിക്കുന്നത്ര നാണക്കേട് വേറെന്തുണ്ട്.

സ്റ്റേജ് ഷോയിൽ അക്കിടി

സ്റ്റേജ് ഷോയിൽ അക്കിടി

അത്തരമൊരു അക്കിടിയാണ് മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ക്ക് ഓസ്‌ട്രേലിയയില്‍ കിട്ടിയിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഒരു ചലച്ചിത്ര നിശയില്‍ പങ്കെടുക്കാന്‍ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍ക്കൊപ്പം എത്തിയതാണ് മോഹന്‍ലാല്‍. പരിപാടികളിലെ ഒരു പ്രധാന ഇനം മോഹന്‍ലാലും യുവനടി പ്രയാഗ മാര്‍ട്ടിനും ഒരുമിച്ചുള്ള പാട്ടായിരുന്നു.

ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം

ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം

ലാലേട്ടന്‍ ലൈവായി തങ്ങള്‍ക്ക് മുന്നില്‍ പാടുന്നതിന്റെ ആവേശത്തിലായിരുന്നു കാണികള്‍. പഴയ പ്രശസ്ത ഗാനമായ ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന ഗാനമാണ് പ്രയാഗയ്‌ക്കൊപ്പം മോഹന്‍ലാല്‍ പാടിത്തുടങ്ങിയത്. പാട്ടില്‍ ലയിച്ച്, ചിരിച്ച് ആസ്വദിച്ച് രണ്ട് പേരും പല്ലവി പാടിപ്പൂര്‍ത്തിയാക്കി. സ്റ്റുഡിയോയില്‍ പാടുന്ന പോലെ മനോഹരമായിട്ടാണല്ല ഞങ്ങടെ ഏട്ടന്‍ പാടുന്നതെന്ന് ആരാധകര്‍ ആത്മസംതൃപ്തി അണിഞ്ഞ നിമിഷങ്ങള്‍.

പണി പാലും വെള്ളത്തിൽ

പണി പാലും വെള്ളത്തിൽ

പല്ലവി കഴിഞ്ഞ് അനുപല്ലവിയിലേക്ക് പാട്ട് കടക്കവേയാണ് പണി പാലുംവെള്ളത്തില്‍ കിട്ടിയത്. മോഹന്‍ലാല്‍ ചുണ്ടനക്കി തുടങ്ങും മുന്‍പേ പാട്ട് വന്നു. താരകയോ നീലത്താമരയോ എന്ന ഭാഗത്താണ് അക്കിടി പറ്റിയത്. റെക്കോര്‍ഡ് ചെയ്ത് വെച്ച ഗാനത്തിന് മൈക്ക് വെയ്ക്കാന്‍ ലാല്‍ കുറച്ചൊന്ന് വൈകി. മറ്റാരും കണ്ടില്ലെങ്കിലും ക്യാമറക്കണ്ണുകള്‍ അത് കൃത്യമായി പിടിച്ചു.

പഴയ ലാലിസം തന്നെ

പഴയ ലാലിസം തന്നെ

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. മോഹന്‍ലാലിനും ഏട്ടന്‍ ഫാന്‍സിനും സോഷ്യല്‍ മീഡിയ കണക്കിന് പൊങ്കാല ഇടുന്നുണ്ട്. പഴയ ഫ്‌ളോപ്പായ ലാലിസത്തെ ആണ് പുതിയ പരിപാടി ഓര്‍മ്മപ്പെടുത്തുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ലാലിസത്തിലും ലാലിന് പണി കൊടുത്തത് ചുണ്ടനക്കല്‍ ത്‌ന്നെ ആയിരുന്നു.

പെട്ടിയിലായ ലാലിസം

പെട്ടിയിലായ ലാലിസം

സംഗീത സംവിധായകന്‍ രതീഷ് വേഗയും മോഹന്‍ലാലും ചേര്‍ന്നാണ് ലാലിസം എന്ന് പേരിട്ട മ്യൂസിക് ബാന്‍ഡിന് തുടക്കം കുറിച്ചത്. തിരുവനന്തപുരത്ത് ആദ്യത്തെ പരിപാടിയും വെച്ചു. മോഹന്‍ലാലിന്റെ കരിയറില്‍ ഒരു സിനിമ പോലും കാണില്ല ഇതുപോലെ എട്ട് നിലയില്‍ പൊട്ടിയത്. ചുണ്ടനക്കല്‍ പരിപാടി നാട്ടുകാര് കയ്യോടെ പിടിച്ചു. ലാല്‍ ബാന്‍ഡ് പൂട്ടി പെട്ടീല്‍ വെക്കുകയും ചെയ്തു.

വൈറൽ വീഡിയോ കാണാം

മോഹൻലാലിന് പറ്റിയ അബദ്ധം കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+