കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലും ബിജെപിയിലേക്കോ, ഇവിടെന്താണ് സംഭവിക്കുന്നത്?

  • By Muralidharan
Google Oneindia Malayalam News

ഗണേഷ് കുമാര്‍, സുരേഷ് ഗോപി തുടങ്ങിയ സിനിമാ താരങ്ങള്‍ക്ക് പിന്നാലെ മെഗാസ്റ്റാര്‍ മോഹന്‍ലാലും ബി ജെ പിയില്‍ ചേരുന്നോ. അതിന് മേല്‍പ്പറഞ്ഞ താരങ്ങളൊക്കെ എപ്പോഴാണ് ബി ജെ പിക്കാരായത് എന്ന് ചോദിക്കരുത്. ഇതൊക്കെ ഇവിടെ നടക്കുന്ന ചര്‍ച്ചകളാണ്. ഇതില്‍ സുരേഷ് ഗോപി ബി ജെ പി അംഗത്വമെടുത്തില്ലെങ്കിലും ഏകദേശം പാര്‍ട്ടിക്കാരനായത് പോലെയാണ്. ഗണേഷിന്റെ കാര്യം പറഞ്ഞവര്‍ അപ്പോള്‍ത്തന്നെ മറന്നു എന്ന് തോന്നുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിനെയും ബി ജെ പി ആക്കുകയാണ് ഓണ്‍ലൈന്‍ ലോകം. മലയാളത്തിലുള്ള ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ ഇത് സംബന്ധിച്ച വാര്‍ത്ത വന്നതോടെയാണ് പുതിയ ചര്‍ച്ചകളുടെ തുടക്കം. എന്‍ എസ് എസുമായുള്ള ബന്ധം കാരണം മോഹന്‍ലാല്‍ നായരെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ ഒരുപാട് കളിയാക്കലുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ യോഗയെ അനുകൂലിച്ച് ബ്ലോഗെഴുതുക കൂടിയായതോടെ മോഹന്‍ലാലിനെ മോദിയുടെ ആളാക്കുകയാണ് ആളുകള്‍.

മോഹന്‍ലാലിന് പാര്‍ട്ടിയുണ്ടോ

മോഹന്‍ലാലിന് പാര്‍ട്ടിയുണ്ടോ

രാഷ്ട്രീയം നോക്കാതെ പരിപാടികള്‍ പങ്കെടുക്കുന്ന ചരിത്രമാണ് മോഹന്‍ലാലിന് ഉള്ളത്. ഇഷ്യൂ ബേസ്ഡ് ആയിട്ടാണ് അദ്ദേഹം പ്രതികരിക്കാറുള്ളത്. ഇടയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം എന്‍ എസ് എസിന്റെ പരിപാടികളില്‍ മോഹന്‍ലാല്‍ പരസ്യമായി പങ്കെടുത്തിട്ടുണ്ട്.

ആള്‍ ഒരു മോദി ഫാന്‍

ആള്‍ ഒരു മോദി ഫാന്‍

അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയിരുന്നു. വരും തലമുറയ്ക്ക് നല്ല ഉപദേശം നല്‍കിയ മോദിയുടെ പ്രസംഗം തനിക്ക് ക്ഷ പിടിച്ചു എന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്.

കോണ്‍ഗ്രസ് സമീപിച്ചിരുന്നു

കോണ്‍ഗ്രസ് സമീപിച്ചിരുന്നു

സജീവരാഷ്ട്രീയത്തിലേക്ക് മോഹന്‍ലാലിനെ കോണ്‍ഗ്രസ് ക്ഷണിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് മോഹന്‍ലാല്‍ നിരസിക്കുകയായിരുന്നു. മോഹന്‍ലാല്‍ മാത്രമല്ല മുന്‍നിരയിലുള്ള താരങ്ങളൊന്നും സജീവരാഷ്ട്രീയത്തിലുള്ള കാലമല്ലായിരുന്നു അത്.

ഇപ്പോള്‍ കഥ മാറി

ഇപ്പോള്‍ കഥ മാറി

അരുവിക്കരയില്‍ സൂപ്പര്‍ താരം സുരേഷ് ഗോപി ബി ജെ പിക്ക് വേണ്ടി വോട്ട് പിടിക്കാനെത്തിയിരുന്നു. എം പിയായ ഇന്നസെന്റ് സി പി എമ്മിന് വേണ്ടി വോട്ട് ചോദിച്ചു. പരസ്യമായി രംഗത്തിറങ്ങിയില്ലെങ്കിലും മമ്മൂട്ടിയും ഒരു ഇടത് സഹയാത്രികനാണ്.

മോഹന്‍ലാല്‍ യോഗയ്ക്കും സപ്പോര്‍ട്ടാണ്

മോഹന്‍ലാല്‍ യോഗയ്ക്കും സപ്പോര്‍ട്ടാണ്

ഏറെ വൈകിയാണെങ്കിലും യോഗ ലോകം അംഗീകരിക്കുന്നതില്‍ സന്തോഷവാനായ മോഹന്‍ലാലിനെയാണ് അന്താരാഷ്ട്ര യോഗദിനത്തില്‍ കണ്ടത്. യോഗ ഒരു മതത്തിന്റെയും സ്വന്തമല്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു.

സുരേഷ് ഗോപിക്ക് പിന്നാലെ മോഹന്‍ലാലോ

സുരേഷ് ഗോപിക്ക് പിന്നാലെ മോഹന്‍ലാലോ

സുരേഷ് ഗോപിക്ക് പിന്നാലെ മോഹന്‍ലാലിനെയും ബി ജെ പിയില്‍ എത്തിക്കാനും അത് വഴി നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റെങ്കിലും ജയിച്ചെടുക്കാനുമാണ് ബി ജെ പി ശ്രമിക്കുന്നത് എന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

എന്‍ എസ് എസ് വഴിയോ

എന്‍ എസ് എസ് വഴിയോ

മോഹന്‍ാലാലിനെ എന്‍ എസ് എസ് വഴി ബി ജെ പിയിലെത്തിക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ ബി ജെ പിയും എന്‍ എസ് എസും തമ്മിലുളള രാഷ്ട്രീയ ബന്ധം എന്താണെന്ന് ഒട്ട് മനസിലാകുന്നുമില്ല.

 സീരിയല്‍ -സിനിമാ ബന്ധങ്ങള്‍

സീരിയല്‍ -സിനിമാ ബന്ധങ്ങള്‍

അരുവിക്കര തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപി, കൊല്ലം തുളസി, മേഘ്‌ന തുടങ്ങിയ സിനിമാ -സീരിയല്‍ താരങ്ങള്‍ വോട്ട് പിടിക്കാനെത്തിയിരുന്നു.

English summary
Social media discussions say Mohanlal to poin politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X