ബോണി കപൂറിന്റെ ഭാര്യമാർ... മരണത്തിൽ യാദൃശ്ചിക സാദൃശ്യങ്ങൾ; ആറ് വർഷത്തിന്റെ വ്യത്യാസം, പിന്നെ സിനിമ
അങ്ങനെ ബോണി കപൂര്‍ രണ്ടാമതും വിഭാര്യനായി. ഒരു മനുഷ്യായുസ്സില്‍ ഇത്തരം ഘട്ടങ്ങള്‍ നേരിടേണ്ടിവരിക അപൂര്‍വ്വം മനുഷ്യര്‍ക്ക് മാത്രമായിരിക്കും. അത്തരം ഒരു സന്നിഗ്ധ ഘട്ടത്തിലൂടെയാണ് ബോണി കപൂര്‍ കടന്നുപോകുന്നത്.
ശ്രീദേവിയും ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ കപൂറും ഒരുപാട് വിവാദങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വഴിയൊരുക്കിയവകാണ്. മോണ കപൂര്‍ ശ്രീദേവിയെ മര്‍ദ്ദിക്കുക വരെ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തായാലും ശ്രീദേവിയുടേയും മോണ കപൂറിന്റേയും മരണത്തില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ട്. തികച്ചും യാദൃശ്ചികമായി കടന്നുവന്ന സാദൃശ്യങ്ങള്‍...

മോണയുടെ മരണം
ബോളിവുഡ് നിര്‍മാതാവായിരുന്നു മോണ കപൂര്‍. മുംബൈയിലെ ഏറ്റവും വലിയ സ്റ്റുഡിയോ ആയ ഫ്യൂച്ചര്‍ സ്റ്റുഡിയോസിന്റെ സിഇഒ. 1983 ല്‍ ആയിരുന്നു മോണ ബോണി കപൂറിനെ വിവാഹം കഴിക്കുന്നത്.

ശ്രീദേവിയുടെ കടന്നുവരവ്
ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച നായികയായിരുന്നു ശ്രീദേവി. എന്നാല്‍ മോണയുടെ ജീവിതത്തിലേക്ക് ശ്രീദേവി കടന്നുവന്നത് ഒരു ഇടിത്തീ ആയിട്ടായിരുന്നു എന്ന് മാത്രം. രണ്ട് പേരും തമ്മില്‍ ഒരിക്കലും ഒരു നല്ല സൗഹൃദം പങ്കിട്ടിരുന്നില്ല.

13 വര്‍ഷത്തെ ദാമ്പത്യം
13 വര്‍ഷം ആയിരുന്നു മോണയുടേയും ബേണിയുടേയും ദാമ്പത്യത്തിന്റെ ആയുസ്സ്. 1996 ല്‍ ഇരുവരും വിവാഹമോചനം നേടി. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളും ഉണ്ടായിരുന്നു- സിനിമ നടന്‍ ആയ അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറും.

മരണത്തില്‍ ഒരു സാദൃശ്യം
തന്റെ മകന്റെ ആദ്യ സിനിമ കാണാന്‍ മോണ കപൂറിന് യോഗമുണ്ടായിരുന്നില്ല. ശ്രീദേവിയുടെ ജീവിതത്തില്‍ ആണെങ്കില്‍, മകളുടെ കാര്യത്തില്‍ ആണ് അത് സംഭവിച്ചത്. രണ്ടും ഏറെ ദു:ഖകരം തന്നെ.

ആദ്യ ചിത്രം
അര്‍ജുന്‍ കപൂറിന്റെ ആദ്യ ചിത്രം ആയിരുന്നു ഇഷാഖ്‌സാദേ... ചിത്രം റിലീസ് ചെയ്തത് 2012 മെയ് മാസത്തില്‍ ആയിരുന്നു. എന്നാല്‍ അതേ വര്‍ഷം മാര്‍ച്ച് മാസം 25 ന് മോണയുടെ ജീവിതം അവസാനിച്ചു.

ജാന്‍വിയുടെ സിനിമ
ശ്രീദേവി ഏറെ കാത്തിരുന്നതായിരുന്നു മകള്‍ ജാന്‍വിയുടെ ആദ്യ സിനിമ. ശ്രീദേവിയുടെ ശ്വാസം നിലക്കുമ്പോഴും ജാന്‍വി ആ സിനിമയുടെ തിരക്കുകളില്‍ ആയിരുന്നു. ധഡക് എന്ന ജാന്‍വിയുടെ ആദ്യ സിനിമ ജൂലായ് 20 ന് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. അതിന് മുമ്പ് ശ്രീദേവിയും യാത്രയായി.

ഒരാള്‍ 48 ല്‍, മറ്റൊരാള്‍
മോണ കപൂര്‍ മരിക്കുന്നത് അവരുടെ 48-ാം വയസ്സില്‍ ആയിരുന്നു. ക്യാന്‍സര്‍ ബാധിതയായിരുന്നു അവര്‍. ബോണിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം മോണ വേറെ വിവാഹം കഴിച്ചില്ല. ശ്രീദേവിയുടെ മരണം ആകട്ടെ 54-ാം വയസ്സിലും. ബോണിയുടെ രണ്ട് ഭാര്യമാരും ആയുസ്സെത്താതെ മരിച്ചവരാണ്.

ഇനി ഏകാന്ത ജീവിതം
ബോണി കപൂറിനെ സംബന്ധിച്ച് ഏറെ ദു:ഖകരമാണ് ഈ അവസ്ഥ. മോണ മരിക്കുമ്പോള്‍ കൂടെ ശ്രീദേവി ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ശ്രീദേവി കൂടി വിട്ടുപിരിയുമ്പോള്‍ ബോണി ഏറെക്കുറെ ഏകനായിത്തീര്‍ന്നിരിക്കുന്നു.












Click it and Unblock the Notifications