ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദമായി മാറിയ ചില വിവാഹങ്ങള്‍
ക്രിക്കറ്റില്‍ വിവാദങ്ങള്‍ പുതുമയുള്ള കാര്യമല്ല. ക്രിക്കറ്റര്‍മാരുടെ ജീവിതത്തിലും സ്ഥിതി ഇത് തന്നെ. ക്രിക്കറ്റിനെ മതം പോലെയും താരങ്ങളെ ദൈവങ്ങളെ പോലെയും കരുതുന്ന നാട്ടില്‍ കളിക്കാരുടെ സ്വകാര്യതയ്ക്ക് ആരാധകര്‍ അത്രയധികം വിലയൊന്നും കൊടുക്കാറില്ല.
അതുകൊണ്ട് തന്നെ കളിക്കാരുടെ വിവാഹവും വിവാഹ മോചനവും കുഞ്ഞ് പിറക്കുന്നതുമെല്ലാം ഇവിടെ വലിയ ചര്‍ച്ചാ വിഷയങ്ങളാണ്. എം എസ് ധോണിക്ക് നാലോ അഞ്ചോ തവണയെങ്കിലും കുഞ്ഞ് പിറക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നതിന് ശേഷമാണ് സാക്ഷി ധോണി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതുപോലെ തന്നെ വിരാട് കോലിയുടെയും അനുഷ്ക ശര്‍മയുടെയും കാര്യം.
ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദങ്ങളുണ്ടാക്കിയ ചില വിവാഹങ്ങള്‍ കാണൂ.

എസ് ശ്രീശാന്ത്
കോഴ വിവാദത്തില്‍ വിലക്ക് കിട്ടിയതിന് ശേഷമായിരുന്നു ശ്രീയുടെ വിവാഹം. എന്നാല്‍ ഈ വിവാഹത്തെ വാര്‍ത്തയാക്കിയത് കോഴയല്ല. ബി ജെ പി നേതാവ് നരേന്ദ്ര മോദി ശ്രീയുടെ വിവാഹത്തിനെത്തും എന്ന അഭ്യൂഹമാണ് പരന്നത്. ശ്രീ ബി ജെ പിയില്‍ ചേരാന്‍ പോകുന്നു എന്നും ഇടക്കാലത്ത് കേട്ടിരുന്നു. എന്നാല്‍ ശ്രീശാന്തിന്റെ വിവാഹക്കാര്യം അറിഞ്ഞിട്ടേയില്ല എന്നായിരുന്നു മോദിയുടെ ഓഫീസിന്റെ വിശദീകരണം

ദാദയുടെ കഥ ഇങ്ങനെ
ഇംഗ്ലണ്ടുമായുള്ള അരങ്ങേറ്റ പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ ഗാംഗുലി വിവാഹിതനായത് അക്കാലത്ത് വന്‍ വാര്‍ത്തയായി. ബാല്യകാല സഖിയായ ഡോണയ്ക്കൊപ്പം ഒളിച്ചോടി രജിസ്റ്റര്‍ വിവാഹം കഴിക്കുകയായിരുന്നു ദാദ. അടുത്തടുത്ത വീട്ടുകാരായിട്ടും ഇരുവരുടെയും മാതാപിതാക്കള്‍ കാര്യമറിയുന്നത് ഏറെ വൈകി. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു.

മുരളി വിജയ് സ്മാര്‍ട്ട്
ഐ പി എല്ലിന്റെ അഞ്ചാം സീസണിടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ് സഹതാരം ദിനേശ് കാര്തികിന്റെ മുന്‍ ഭാര്യയുമായി അടുക്കുന്നത്. ഇവരുടെ വിവാഹവും കഴിഞ്ഞു. നികിതയുടെ മുന്‍ ഭര്‍ത്താവായ ദിനേശ് കാര്തിക്കാകട്ടെ പിന്നീട് മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കലിനെ വിവാഹം ചെയ്തു.

ശിഖര്‍ ധവാന് പറ്റിയത്
ബെംഗാളിയാണ് ശിഖര്‍ ധവാന്റെ ഭാര്യ ആയിഷ മുഖര്‍ജി. പക്ഷേ സ്ഥിരതാമസം ഓസ്ട്രേലിയയില്‍. പ്രായവും ധവാനെക്കാള്‍ വളരെ കൂടുതല്‍. സ്വാഭാവികമായും യാഥാസ്ഥിതികരായ ആളുകള്‍ ഇതില്‍ വിവാദം കണ്ടെത്തി. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കാണ് ധവാനെയും ആയിഷയെയും അടുപ്പിച്ചത്.

അഹ്സറുദ്ദീന് കഥാനായകന്
ഭാര്യ നൗറീന് കനത്ത നഷ്ടപരിഹാരം നല്കി വിവാഹമോചനം നേടിയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് മോഡലായ സംഗീത ബിജ്ലാനിയെ വിവാഹം ചെയ്തത്. 90കളില്‍ വളരെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു അസ്ഹര്‍ - സംഗീത പ്രണയകഥകള്‍.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications