ജിഹാദിന് ആളെ കൂട്ടാന്‍ മുല്ല ഒമറിന്റെ ജീവചരിത്രം പുറത്തിറക്കി താലിബാന്‍
മതത്തിന്റേ പേരില്‍ വന്‍ പോരാട്ടങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. സിറിയ, ഇറാഖ്, യെമന്‍, നൈജീരിയ എന്നീ രാജ്യങ്ങളിലെ പോരാട്ടങ്ങളാണ് അടുത്തിടെ ലോകശ്രദ്ധയാകര്‍ഷിച്ചത്. വിശുദ്ധയുദ്ധവും ഇസ്ലാമിക സാമ്രാജ്യവും ഒക്കെയായി ജിഹാദിന്റെ പുതിയ തലങ്ങള്‍ വളര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു.
ഇസ്ലാമില്‍ ജിഹാദ് എന്ന പദത്തിന് ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ട്. സമാധാനം നിറഞ്ഞതും നന്മ നിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിയ്ക്കും അടിച്ചമര്‍ത്തലിനുമെതിരായ സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിയ്ക്കാനുള്ള പ്രതിരോധ യുദ്ധം എന്നിവയെല്ലാം ജിഹാദിന്റെ പല അര്‍ത്ഥങ്ങളില്‍ പെടുന്നു.
ഇസ്ലാം മതത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുന്ന തരത്തില്‍ ഷിയ-സുന്നി പോരാട്ടങ്ങള്‍ വര്‍ധിയ്ക്കുകയാണ്. ജിഹാദിന് വേണ്ടി ഇറങ്ങിത്തിരിയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. ജിഹാദികളെ ആകര്‍ഷിച്ചിരുന്ന അല്‍ഖ്വയ്ദ, താലിബാന്‍, ലഷ്‌കര്‍ ഇ ത്വയ്ബ എന്നിവയില്‍ പല തീവ്രവാദ ഗ്രൂപ്പുകളും ഐസിസിന്റെ വരവോടെ പഴയ 'പ്രതാപം' നഷ്ടപ്പെട്ട അവസ്ഥയിലായി. അഫ്ഗാനിസ്ഥാനില്‍ നിന്നും ലോകത്തെ വിറപ്പിച്ച തീവ്രവാദ സംഘടനയായ താലിബാന്റെ നില ഐസിസിന്റെ വരവോടെ ഏറെ പരുങ്ങലിലാണെന്നാണ് റിപ്പോര്‍ട്ട്.
ഐസിസിനെ മറി കടക്കാനും ആളെ കൂട്ടാനും പുതിയ തന്ത്രങ്ങള്‍ പയറ്റുകയാണ് താലിബാന്‍. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് താലിബാന്‍ പരമോന്നത നേതാവ് മുല്ല ഒമറിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചത്. മുല്ലയുടെ ജീവചരിത്രത്തിലൂടെ കൂടുതല്‍ യുവാക്കളെ തങ്ങളിലേയ്ക്ക് ആകര്‍ഷിയ്ക്കാനാണ് താലിബാന്റെ ശ്രമം. മുല്ല ഒമര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും സംഘടന നേതൃത്വത്തില്‍ സജീവമാണെന്നുമൊക്കെ താലിബാന്‍ വാദിയ്ക്കുന്നുണ്ട്. മുല്ല ഒമറിന്റെ വിശ്വസ്തനായിരുന്ന മുല്ല അബ്ദുള്‍ റൗഫ് ഖാദിം 300 അനുയായികള്‍ക്കൊപ്പം ഐസിസില്‍ ചേര്‍ന്നതും താലിബാന് ഏറ്റ കനത്ത പ്രഹരമായി.

ഐസിസ്
ഐസിസിന്‍രെ വരവോടെ പല തീവ്രവാദ സംഘടനകള്‍ക്കും 'പ്രതാപ കാലം' നഷ്ടമായി

കുത്തൊഴുക്ക്
തീവ്രവാദ സംഘടനകളിലെ തന്നെ ആശയ ഭിന്നതകളും ചേരിപ്പോരും ഐസിസിനെ സഹായിച്ചുവെന്ന് പറയാം. പല ഭീകര സംഘടനകളില്‍ നിന്നും ഐസിസിലേയ്ക്ക് ആളുകള്‍ ചേക്കേറി

മതത്തിന്റെ പേരില്‍
കെട്ടുറപ്പുള്ള ഇസ്ലാം മതത്തെ തകര്‍ക്കുന്ന തരത്തിലേയ്ക്ക് ഷിയ-സുന്നി പോര് മുറുകുകയാണ്.

ഐക്കണ്‍
ജിഹാദിന് ഇറങ്ങിത്തിരിയ്ക്കുന്ന പലരും ആദ്യം തിരയുന്നത് ഐസിസിനെയാണ്.

താലിബാന്
ഐസിസിന്റെ വരവോടെ താലിബാന് പുതിയ ജിഹാദികളെ ആകര്‍ഷിയ്ക്കാന്‍ കഴിയാതെ വന്നു

മുല്ല ഒമര്‍
തങ്ങളുടെ പരമോന്നത നേതാവായ മുല്ല ഒമറിന്റെ ജീവചരിത്രം പുറത്തിറക്കിയിരിയ്ക്കുകയാണ് താലിബാന്‍. ഐസിസിനെ കടത്തി വെട്ടുന്നിതന് വേണ്ടിയാണ് താലിബാന്റെ ശ്രമമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

വീരകഥകള്‍
മുല്ല ഒമറിന്റെ കുട്ടിക്കാലം, താലിബാനിലെ 'സാഹസികതകള്‍' എന്നിങ്ങനെ യുവത്വത്തെ ആകര്‍ഷിയ്ക്കാന്‍ വേണ്ട ചേരുവകള്‍ എല്ലാം താലിബാന്‍ ചേര്‍ത്തിട്ടുണ്ട്

ഐസിസ്
ഇസ്ലാമിക സാമ്രാജ്യം സ്ഥാപിയ്ക്കാന്‍ വിശുദ്ധ യുദ്ധത്തിനിറങ്ങിയ ഐസിസ് ഇന്ന് ലോകത്തിന് തന്നെ വിപത്തായി മാറി കഴിഞ്ഞു.












Click it and Unblock the Notifications