അമിതാഭ് ബച്ചന് മാഗി വിറ്റാല്‍ നിങ്ങള്‍ക്കെന്താണ് ഹേ?
ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി - ഇന്ത്യയെ ഇത്രയധികം സ്വാധീനിച്ച പരസ്യവാചകം വേറെയുണ്ടാകാനിടയില്ല. ബൂസ്റ്റ് നല്കിയ എനര്‍ജി ആയിരുന്നില്ല ഇതിന് പിന്നില്‍. പിന്നെയോ, സാക്ഷാല്‍ സച്ചിന് തെണ്ടുല്‍ക്കര്‍. പത്തും ഇരുപത്തഞ്ചും പൈസയുടെ തുട്ടുകള്‍ കൂട്ടിവെച്ച് ഒരു ബൂസ്റ്റ് വാങ്ങാനുള്ള പണം തികയാന്‍ കാത്തിരുന്ന കാലം പറഞ്ഞാല്‍ തീരാത്ത ഒരു പൊഞ്ഞാറായി ഉള്ളിലുണ്ട്. ബൂസ്റ്റിന്റെ കുപ്പി കാലിയാകുമ്പോള്‍ അതില്‍ കഞ്ഞിവെള്ളമൊഴിച്ച് കുടിച്ചാലും കിട്ടുമായിരുന്നു സച്ചിന് പറഞ്ഞ അതേ എനര്‍ജി.

ഒരു സാധനം വിപണിയില്‍ വിറ്റഴിക്കാന്‍ ഒരു സെലിബ്രിറ്റിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നാണ് ബൂസ്റ്റിന്റെ പരസ്യം നമ്മളോട് പറയുന്നത്. ബൂസ്റ്റ് മാത്രമല്ല, വിപണിയില്‍ ഇറങ്ങുന്ന ഓരോ സാധനത്തിനും പിടിച്ചുനില്ക്കാന് ഒരു പരസ്യം വേണം. അതിന് പറ്റിയ ഒരു മോഡലും വേണം. ഒരു രൂപയുടെ മിഠായിക്ക് പോലും ലക്ഷങ്ങള്‍ വിലയുള്ള മോഡലിനെ വെച്ച് പരസ്യം ചെയ്ത് അത് പ്രൈം ടൈമില്‍ ചാനലുകളില്‍ കാണിക്കുന്നവര്‍ക്ക് എന്ത് ലാഭമാണ് കിട്ടാന്‍ പോകുന്നത്. എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്.
ഉത്തരം സിംപിളാണ്. അതിനെ നമുക്ക് AIDA മോഡല്‍ എന്ന് വിളിക്കാം. Attention-Interest-Desire-Action എന്നീ നാല് കാര്യങ്ങളുടെ ചുരുക്കരൂപമാണ് AIDA. നമ്മള് എന്ത് സാധനം വാങ്ങണമെന്നത് എല്ലായ്പ്പോഴും നമ്മളല്ല തീരുമാനിക്കുന്നത്. അത് വിപണിയാണ്. വിപണിയിലെ ഓരോ വാങ്ങലിന് പിന്നിലും മേല്പറഞ്ഞ AIDA മോഡല്‍ ഉണ്ട്. ഒരു സാധനത്തിന്റെ പലവിധ ബ്രാന്‍ഡുകളില്‍ ഒന്നിന് മാര്‍ക്കറ്റില്‍ ശ്രദ്ധ കിട്ടുകയാണ് ആദ്യം വേണ്ടത്. പിന്നീട് നമുക്കതില്‍ താല്പര്യം തോന്നണം. പിന്നെ അത് വാങ്ങിയേ തീരൂ എന്ന ആഗ്രഹം ഉണ്ടാണം. അങ്ങനെ ആ സാധനം വാങ്ങണം, അല്ലെങ്കില്‍ വാങ്ങിപ്പോകണം.

ഇതിനായി ഓരോ ബ്രാന്‍ഡുകളും തങ്ങളുടെ കീശയ്ക്ക് അനുസരിച്ച് കിട്ടാവുന്ന സെലിബ്രിറ്റികളെ കൊണ്ടുവരും. ബൂസ്റ്റിന് പരസ്യം പറയാന്‍ സച്ചിനെത്തും. മലബാര്‍ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ മോഹന്‍ലാല്‍ നിങ്ങളോട് പറയും. മധുബാല മുതല്‍ മാധുരി ദീക്ഷിതും ഐശ്വര്യ റായിയും തുടങ്ങി കത്രീന കൈഫ് വരെയുള്ള നടിമാരെ പോലെയാകാന്‍ വേണ്ടി ലക്സ് സോപ്പ് വാങ്ങി തേച്ച് കുളിച്ചവരും സച്ചിനെ പോലെ ബാറ്റ് ചെയ്യാന്‍ ബൂസ്റ്റ് കുടിച്ച ഞാനും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല. ബ്യൂട്ടി സോപ് ഓഫ് ഫിലിം സ്റ്റാര്‍സ് എന്നാണ് ലക്സിന്റെ പരസ്യവാചകം തന്നെ, വീണുപോയവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ.
2010 ല്‍ തന്റെ മദ്യസാമ്രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ വേണ്ടി വിജയ് മല്യ സച്ചിന് ഓഫര്‍ ചെയ്തത് ഒരു വര്‍ഷം 20 കോടി രൂപയാണ്. എന്നാല്‍ കള്ളിനും സിഗരറ്റിനും പരസ്യം പറയില്ല എന്ന് നിര്‍ബന്ധമുള്ള സച്ചിന് ഈ ഓഫര്‍ നിരസിച്ചു. മൂന്ന് വര്‍ഷത്തേക്ക് 26 കോടി കൊടുത്ത് മല്യ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ധോണിയെയാണ് പകരം കൊണ്ടുവന്നത്. ഏതാണ്ടിതേ സമയത്ത് തന്നെയാണ് ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബായ, ലിവര്‍പൂള്‍ ലോകത്തെ ഏറ്റവും പ്രശസ്ത ബിയര്‍ ബ്രാന്‍ഡുകളിലൊന്നായ കാള്സ്ബര്ഗുമായുള്ള 17 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുന്നതും.
സെലിബ്രിറ്റികള്‍ക്ക് ചുമ്മാ പരസ്യത്തില്‍ അഭിനയിച്ച് കാശ് വാങ്ങി വീട്ടിലിരുന്നാല്‍ പോരേ സാമൂഹിക പ്രതിബദ്ധതയൊക്കെ നോക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമാണ് സച്ചിന്. ഇതേ ചോദ്യത്തിനുള്ള മറ്റൊരു ഉത്തരമാണ് ധോണി. എന്നാല്‍ സാമൂഹിക പ്രതിബദ്ധത ഉണ്ടെങ്കിലും ഇല്ലെങ്കിലും നിയമപരമായ ചില പണികള്‍ സെലിബ്രിറ്റി മോഡലുകള്‍ക്കും കിട്ടും എന്ന സൂചനകളാണ് മാഗി വിവാദത്തില്‍ അമിതാഭ് ബച്ചനും മാധുരി ദീക്ഷീതിനും ലീഗല്‍ നോട്ടീസ് പോയപ്പോള്‍ ജനത്തിന് തിരിഞ്ഞത്.

പരസ്യങ്ങള്‍ക്ക് മാത്രമല്ല, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ - അതിപ്പോള്‍ പരസ്യമായാലും വാര്‍ത്തയായാലും - എഴുതി വിടുന്ന മാധ്യമങ്ങള്‍ക്കെതിരെയും ഈ നടപടികള്‍ വേണ്ടത് തന്നെയാണ്. മുമ്പൊരിക്കല്‍ ഗൂഗിള്‍ പ്ലസില്‍ ഇത് സംബന്ധിച്ച് ഒരു ചര്‍ച്ച വന്നപ്പോള്‍ നുണയും പ്രൊപഗാന്‍ഡയും അര്‍ധസത്യങ്ങളും വിതരണം ചെയ്യുന്ന മാധ്യമപ്രവര്ത്തര്ക്കുളള ശിക്ഷയെക്കുറിച്ച് പലരും ചോദിച്ചതോര്‍ക്കുന്നു. മാധ്യമങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ നിയമ സംരക്ഷണം ആവശ്യപ്പെടുന്ന കാലത്തേക്കാണ് നമ്മള് പോകുന്നത്.

മാധ്യമങ്ങള്‍ വായിച്ച് ആളുകള്‍ വിശ്വസിച്ച് വശാകുന്നു എന്ന ധാരണപ്പുറത്തൊന്നുമല്ല ഈ ആവശ്യപ്പെടല്‍. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ഒരു സര്‍വ്വേ പറയുന്നത് എണ്‍പത് ശതമാനത്തോളം ആളുകളും മാധ്യമങ്ങള്‍ നല്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നില്ല എന്നാണ്. തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തുന്നു എന്ന വിഭാഗത്തില്‍ പെടുത്തിവേണം അപ്പോള്‍ മാധ്യമങ്ങള്‍ക്കുള്ള ശിക്ഷ. അത് തന്നെയാണ്, മാഗി നൂഡില്‍സിന് പരസ്യം പറയുന്ന അമിതാഭ് ബച്ചനോടും നമ്മള്‍ക്ക് പറയാനുള്ളത്.
കോംപ്ലാന്‍ കുടിച്ചാല്‍ വേഗത്തില്‍ വളരും എന്ന് പരസ്യത്തില്‍ പറയുന്നതിന് മുമ്പ് സ്വന്തം കുട്ടിക്ക് കോംപ്ലാന്‍ കൊടുത്തുനോക്കണോ എന്നാണ് ചോദ്യമെങ്കില്‍ - വേണം എന്ന് തന്നെയാണ് ഉത്തരം. ധാത്രിയും വയോധയും തേച്ചാല്‍ മുടി വളരുമെന്ന് പറയുന്നവര്‍ അത് സ്വയം പരീക്ഷിച്ച് ബോധ്യപ്പെടണം. മുടി വളരാനുള്ള എണ്ണ പുരട്ടുമ്പോള്‍ കൈകളില്‍ പറ്റാതെ നോക്കണം, അല്ലെങ്കില്‍ കൈവെള്ളയിലും മുടി വളരും എന്ന് പോലുള്ള വങ്കത്തങ്ങള്‍ ഇനി ഞങ്ങളോട് പറയരുത്. നിങ്ങള്‍ പറയുന്നത് കേള്‍ക്കുന്നവരും നിങ്ങളുടെ വാക്കിന് വില കല്പിക്കുന്നവരും ഒരുപാടുണ്ട്. ഞങ്ങളാണ് പരസ്യമാര്‍ക്കറ്റില്‍ നിങ്ങളുടെ മൂല്യം. അതുകൊണ്ട് ഞങ്ങളോട് കള്ളം പറയാതിരിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ട്, സര്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications