കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും ആസാമിലും മുസ്ലിം ജനസംഖ്യ മേലേക്ക്

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് മുസ്ലിം ജനസംഖ്യയില്‍ ഏറ്റവും കൂടിയ വര്‍ദ്ധനവ് ഉണ്ടായത് ആസാമിലെന്ന് റിപ്പോര്‍ട്ട്. കേരളം അടക്കം മറ്റ് സംസ്ഥാനങ്ങളിലും മുസ്ലിം ജനസംഖ്യ മേലോട്ട് തന്നെയാണെങ്കിലും നിരക്കില്‍ വലിയ മാറ്റമില്ല. 1991 - 2001 കാലയളവില്‍ മുസ്ലിം ജനസംഖ്യയില്‍ കുറവാണ് ഉണ്ടായിരുന്നത്.

ഇതിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ശരാശരിയിലും കൂടിയ വര്‍ദ്ധനവാണ് മുസ്ലിം ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് 2011 സെന്‍സസ് ഫലം പറയുന്നത്. ഈ ഫലം ഉടനേ പുറത്തുവരും. ആസാമില്‍ 34 ശതമാനമാണ് മുസ്ലിം ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമാണ് ആസാമിലെ മുസ്ലിങ്ങളുടെ എണ്ണം കൂടാന്‍ കാരണമെന്ന് പറയപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ കലാപങ്ങളില്‍ മുസ്ലിം ജനസംഖ്യയില്‍ ഉണ്ടായ ഈ മുന്നേറ്റം സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങളിലേക്ക്

ആസാമില്‍ അപകടമണി?

ആസാമില്‍ അപകടമണി?

രാജ്യത്ത് മുസ്ലിം ജനസംഖ്യയില്‍ ഏറ്റവും അധികം വര്‍ദ്ധനവുണ്ടായത് ആസാമിലാണ്. അടുത്തിടെയുണ്ടായ കലാപങ്ങള്‍ സംസ്ഥാനത്തിന്റെ സമാധാനം കളയുന്നതാണ്. 2012 ന് ശേഷമുള്ള രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് 10000 ത്തിലധികം കലാപങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആരാണ് ഇതിന് പിന്നില്‍.

രാഷ്ട്രീയ ഭൂപടം മാറുന്നു

രാഷ്ട്രീയ ഭൂപടം മാറുന്നു

ആസാമില്‍ വര്‍ദ്ധിച്ചുവരുന്ന നുഴഞ്ഞുകയറ്റം വിവിധ ജില്ലകളിലെ രാഷ്ട്രീയ, സാമൂഹിക ചിത്രങ്ങള്‍ തന്നെ മാറ്റിവരക്കാന്‍ പോന്നതാണ് എന്ന് ആസാമിലെ ഗവര്‍ണറായിരുന്ന എസ് കെ സിന്‍ഹ പറഞ്ഞിട്ടുണ്ട്.

ഘര്‍ വാപസികള്‍ എന്തിന്

ഘര്‍ വാപസികള്‍ എന്തിന്

ഹിന്ദുമതത്തില്‍ നിന്നും മറ്റ് മതത്തിലേക്ക് പോയവരെ തിരിച്ചുകൊണ്ടുവരാന്‍ എന്ന പേരിലാണ് ഘര്‍ വാപസി പോലുള്ള പരിപാടികള്‍ നടക്കുന്നത്. മുസ്ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നത് മറ്റ് മതങ്ങളില്‍ നിന്നും ആളുകള്‍ കൂടിയിട്ടാണെങ്കില്‍ ഘര്‍ വാപസികളെ തെറ്റ് പറയാനും പറ്റില്ല എന്ന് പറയുന്നവരുമുണ്ട്

സുപ്രീം കോടതിക്കും ആശങ്ക

സുപ്രീം കോടതിക്കും ആശങ്ക

ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി ആളുകള്‍ കുടിയേറുന്നതിനെ സുപ്രീം കോടതിയും ആശങ്കയോടെ നിരീക്ഷിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാമുദായിക കലാപങ്ങള്‍ ഈ ആശങ്കയെ സാധൂകരിക്കുന്നതാണ്

ഇന്ത്യയിലെ ഷെയറും കൂടി

ഇന്ത്യയിലെ ഷെയറും കൂടി

രാജ്യത്തെ ജനസംഖ്യയുടെ 13.4 ശതമാനമായിരുന്നു 2001 ലെ മുസ്ലിം ജനസംഖ്യ. എന്നാല്‍ 2011 ആകുമ്പോഴേക്കും ഈ വിഹിതം 14.2 ശതമാനം ആയി വര്‍ദ്ധിച്ചു.

കേരളത്തില്‍ ശരാശരിക്കും മുകളില്‍

കേരളത്തില്‍ ശരാശരിക്കും മുകളില്‍

ദേശീയ ശരാശരിക്കും മുകളിലാണ് കേരളത്തില്‍ മുസ്ലിം ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവ്. 2001 ല്‍ 24.7 ആയിരുന്നു മുസ്ലിം ജനസംഖ്യ. 2011 ല്‍ ഇത് 26.6 ആയിട്ടുണ്ട്.

 കൂടിയത് കൂടുതല്‍ എവിടെ

കൂടിയത് കൂടുതല്‍ എവിടെ

ഉത്തരാഖണ്ഡ്, കേരളം, പശ്ചിമ ബംഗാള്‍, ഗോവ, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലാണ് മുസ്ലിം ജനസംഖ്യയില്‍ ഏറ്റവും കൂടിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

 എവിടെയാണ് കൂടുതലുള്ളത്

എവിടെയാണ് കൂടുതലുള്ളത്

ജമ്മു കാശ്മീര്‍, ആസാം, പശ്ചി ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മുസ്ലിങ്ങള്‍ കൂടുതലുള്ളത്.

English summary
The latest census data on the population of religious groups shows a 24% rise in the Muslim population between 2001 and 2011.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X