എന്റെ ജീവിതം, എന്റെ പാഷന്‍; മേതില്‍ ദേവിക
കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേരാണ് മേതില്‍ ദേവിക. മുകേഷിന്റെ ഭാര്യയാകുന്നതിന് മുമ്പും ദേവിക അറിയപ്പെടുന്ന ഒരു നര്‍ത്തകിയായിരുന്നു. തന്റെ കാലാ ജീവിതത്തെ കുറിച്ചും നൃത്തത്തോടുള്ള അഭിനിവേശത്തെ കുറിച്ചും നിരവധി അഭിമുഖങ്ങളില്‍ അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. എന്നിട്ടും അതൊന്നും അന്ന് ശ്രദ്ധിക്കാതിരുന്ന മലയാളികള്‍ മുകേഷിന്റെ ഭാര്യ എന്നായാപ്പോള്‍ അവരാരെന്നറിയാന്‍ നെട്ടോട്ടമോടി. എന്തിന്?
നൃത്തത്തെ ജീവിതത്തോട് ചേര്‍ത്തു വച്ചു. ശ്വാസത്തിലും നിശ്വാസത്തിനും നൃത്തംമാത്രമായി. മോഹിനിയാട്ടവും കുച്ചിപ്പുടിയും ഭരതനാട്യവുമെല്ലാം ഒരു പോലെ വഴങ്ങുന്ന ദേവിക വേദികളില്‍ നിന്ന് വേദികളിലേക്ക് വിശ്രമമില്ലാതെ ഓടി. നൃത്തിലുള്ള പ്രാകത്ഭ്യംകാണ്ട് പല ഭഹുമതികളും പുസ്‌കാരങ്ങളും ഈ നര്‍ത്തകിയെ തേടിയെത്തി. ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌ക്കാരം, ദേവദാസി ദേശീയപുരസ്‌കാരം, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, പശ്ചിമ ബംഗാളില്‍നിന്നുള്ള നിരോധ് ബാരന്‍ അവാര്‍ഡ് അങ്ങനെ നീളുന്നു ബഹുമതികള്‍.

അതിനിടയില്‍ വിവാഹം കഴിഞ്ഞു. ആ ബന്ധത്തില്‍ ഒരാണ്‍കുഞ്ഞും പിറന്നു. തുടക്കത്തില്‍ ദേവികയുടെ കഴിവിന് ഭര്‍ത്താവില്‍ നിന്ന് നല്ല പ്രോത്സാഹനം ലഭിച്ചിരിന്നെങ്കിലും ഇടയ്ക്ക് വച്ച് ആ ബന്ധത്തില്‍ ഉലച്ചില്‍ത്തട്ടി. ഒടുക്കം പരസ്പര സമ്മതത്തോടെ ഇരുവരും വേര്‍പിരിഞ്ഞു.
കലാമണ്ഡലത്തില്‍ ജോലിചെയ്യുന്ന അവസരത്തിലാണ് സംഗീതനാടക അക്കാദമിയുടെ തലപ്പത്തെത്തിയ സിനിമാ നടന്‍ മുകേഷുമായി പ്രണയത്തിലാകുന്നത്. ദേവികയുടെ അതേ പാതയിലായിരുന്നു മുകേഷും. തെന്നിന്ത്യന്‍ താരമായ സരിതയെ വിവാഹം കഴിച്ചതും വേര്‍പിരിഞ്ഞതുമെല്ലാം പെട്ടന്നായിരുന്നു. അങ്ങനെ 36 കാരിയായ ദേവിക 56കാരനായ മുകേഷിനെ വിവാഹം കഴിച്ചു. വൈകിയ വിവാഹം എന്തിനെന്ന് ചോദിക്കുന്നവരോട് ദേവിക നേരത്തെ ഒരഭിമുഖത്തില്‍ പറഞ്ഞ മറുപടിയുണ്ട്. 'എന്റെ ജീവിതം, എന്റെ പാഷന്‍'.
നൃത്തത്തെയും ജീവിതത്തെയും കുറിച്ച് ദേവികയുമായുള്ള അഭിമുഖത്തില്‍ നിന്ന്
<center><center><iframe width="100%" height="315" src="//www.youtube.com/embed/_itzbqqfDNI" frameborder="0" allowfullscreen></iframe></center></center>












Click it and Unblock the Notifications