ഒപ്പവും വാസന്തിയും ലക്ഷ്മിയും ഒരു സിനിമയും പറയാത്തത്.. കണ്ണ് കാണാത്തവരെക്കുറിച്ചുള്ള 11 മിത്തുകള്‍!
കാഴ്ച ഇല്ലാത്ത അവസ്ഥയാണ് അന്ധതയെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. എന്നാല്‍ കരുതി നൂറ് ശതമാനം കാഴ്ചയില്ലാത്തവര്‍ മാത്രമേ അന്ധരായി കണക്കാകപ്പെടൂ എന്നില്ല എന്നറിയാമോ. പ്രധാനമായും രണ്ടുതരത്തിലാണ് അന്ധതയുള്ളത്. ഒന്ന് ജന്മസിദ്ധ വൈകല്യങ്ങള്‍ കാരണമുള്ള അന്ധത. മറ്റൊന്ന് പിന്നീട് സംഭവിക്കുന്ന അന്ധത.
Read Also: 15 മണിക്കൂറേ ആയുസുള്ളൂ എന്നറിഞ്ഞിട്ടും 4 മാസം കൂടി ഗര്‍ഭത്തില്‍ ചുമന്ന് 34കാരി മകളെ പ്രസവിച്ചു.. എന്നിട്ട് അവയവങ്ങള്‍ ദാനംചെയ്തു!!!
Read Also: നാണമുണ്ടോടീ നിനക്ക്... അമ്മൂമ്മയ്‌ക്കൊപ്പം ആര്‍ഐപി സെല്‍ഫി.. 21കാരി ഗ്ലാമര്‍ നായികയ്ക്ക് കിട്ടിയത് ഒരിക്കലും മറക്കാത്ത പണി!
അദ്ധതയെക്കുറിച്ചും കണ്ണ് കാണാത്ത ആളുകളെക്കുറിച്ചും ഒരുപാട് തെറ്റിദ്ധാരണകള്‍ നമുക്കുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി ഒപ്പം വരെയുള്ള സിനിമകള്‍ വഴിയും കുറേ തെറ്റിദ്ധാരണകള്‍ പടര്‍ന്നിട്ടുമുണ്ട്. അന്ധതയുടെ പ്രധാനകാരണങ്ങളെക്കുറിച്ചും അന്ധതയെക്കുറിച്ചുമുള്ള മിത്തുകള്‍ ഒന്ന് നോക്കൂ..

അന്ധത ഒരു ദുരന്തമാണ്
കാഴ്ചശക്തി ഇല്ലായ്മ എന്ന് പറഞ്ഞാല്‍ ഒരു ദുരന്തമാണ് എന്നാണ് പൊതുവെ ആളുകളുടെ ധാരണ. അന്ധത ബാധിച്ചവരുടെ ജീവിതം എല്ലാ തരത്തിലും അവസാനിച്ചു എന്നും ആളുകള്‍ കരുതുന്നു. എന്നാല്‍ ഇത് ഒരുതരത്തിലും ശരിയല്ല.

കാഴ്ചയില്ലെങ്കില്‍ സ്ലോ ആകുമോ
കാഴ്ചശക്തി ഇല്ലാത്ത ആളുകള്‍ കാഴ്ചശക്തി ഉള്ളവരെക്കാള്‍ സ്ലോ ആകുമോ. അവര്‍ക്ക് മറ്റുള്ളവരെപ്പോലെ മാനസികാരോഗ്യം ഉണ്ടാകുമോ. സ്ലോ ആകില്ല. ശരിയായ ട്രെയിനിങ് കിട്ടിയാല്‍ കാഴ്ച ശക്തി ഉള്ള ആളുകളുടെ അതേ പോലെ പെര്‍ഫോം ചെയ്യാന്‍ അവര്‍ക്ക് പറ്റും. അന്ധത കൊണ്ട് മാനസികാരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.

നോക്കാന്‍ ആള് വേണോ
കാഴ്ചശക്തിയില്ലാത്തവര്‍ അവരവരുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരല്ല, അവരെ നോക്കാന്‍ എപ്പോഴും ആളുകള്‍ വേണം. എന്നാല്‍ എന്താണ് സത്യം. കാഴ്ചശക്തിയില്ലാത്ത ആളുകള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം വേണ്ട. അവരുടെ കാര്യങ്ങള്‍ മറ്റുള്ളവരെ പോലെ തന്നെ അവര്‍ക്കും ചെയ്യാന്‍ പറ്റും.

അന്ധത എന്നാല്‍ 100 ശതമാനം
കാഴ്ചശക്തിയില്ല എന്ന് പറഞ്ഞാല്‍ അതിനര്‍ഥം 100 ശതമാനം അന്ധതയാണ് എന്നല്ല. പൂര്‍ണ്ണമായ അന്ധതയെന്നാല്‍ പ്രകാശമുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. എന്നാല്‍ ഒരാള്‍ക്ക് അറുപതു മീറ്റര്‍ ദൂരെനിന്ന് കാണാവുന്ന വസ്തു കണ്ണടയുപയോഗിച്ചാല്‍ പോലും 6 മീറ്റര്‍ അടുത്തുചെന്നാലേ ഒരാള്‍ക്ക് കാണാന്‍ സാധിക്കൂ എങ്കില്‍ അയാള്‍ക്ക് നിയമപരമായി അന്ധതയുണ്ട്.

കേള്‍വിശക്തി കൂടുമോ
കാഴ്ചശക്തി ഇല്ലാത്ത ആളുകള്‍ക്ക് കേള്‍വിശക്തി കൂടുതലായിരിക്കും എന്നൊരു വിശ്വാസം പൊതുവേ ഉണ്ട്. എന്നാല്‍ അവര്‍ക്കും സാധാരണ ആളുകള്‍ക്ക് ഉള്ളത് പോലുള്ള കേള്‍വിശക്തിയേ ഉള്ളൂ എന്നതാണ് സത്യം. എന്നാല്‍ പരിശീലനം കൊണ്ട് അവര്‍ക്ക് മറ്റ് സെന്‍സുകള്‍ കൂടുതലായി അനുഭവിക്കാന്‍ പറ്റും.

പാട്ടുകാരാണോ
കണ്ണ് കാണാന്‍ പറ്റാത്തവരെല്ലാം മികച്ച പാട്ടുകാരായിരിക്കുമോ. അന്ധവനഗായകന്‍ തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഇങ്ങനെ വന്നതാണ്. വാസന്തിയും ലക്ഷ്മിയും പോലെ ഒരുപാട് സിനിമകളിലും കണ്ണ് കാണാന്‍ പാടില്ലാത്തവരെ ഗായകരാക്കി അവതരിപ്പിക്കുന്നുണ്ട്.

ബ്രെയ്‌ലി അറിയുമോ
കാഴ്ചശക്തി ഇല്ലാത്ത എല്ലാ ആളുകള്‍ക്കും ബ്രെയ്‌ലി അറിയും എന്നത് ഒരു തെറ്റിദ്ധാരണയാണ്. ലോകത്തെ ആകെ അന്ധരായ ആളുകളില്‍ 5 ശതമാനം പേര്‍ മാത്രമേ ബ്രെയ്‌ലി ഉപയോഗിക്കുന്നുള്ളൂ എന്നതാണ് സത്യം. എന്നിരുന്നാലും ഗ്രാമറും സ്‌പെല്ലിങും ഒക്കെ പഠിക്കാന്‍ ഇപ്പോളും ബ്രെയ്‌ലി തന്നെയാണ് മെച്ചമെന്ന് കാണാം.

കറുത്ത കണ്ണട വെച്ചിരിക്കും
ലോകത്ത് കാഴ്ചശക്തി ഇല്ലാത്ത എല്ലാവരും കറുത്ത കണ്ണട വെച്ചിരിക്കും എന്നതാണ് മറ്റൊരു മിത്ത്.

ഒരു പട്ടി എപ്പോഴും കൂടെ
കാഴ്ചശക്തി ഇല്ലാത്ത എല്ലാവരുടെയും ഒപ്പം എപ്പോഴും ഒരു പട്ടി ഉണ്ടാകും എന്നതാണ് അന്ധതയുമായി ബന്ധപ്പെട്ട മറ്റൊരു തെറ്റിദ്ധാരണ.












Click it and Unblock the Notifications