നഗ്മ മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
അങ്ങനെ രാഷ്ട്രീയത്തില്‍ സിനിമ താരം നഗ്മയുടേയും ശുക്രന് തെളിഞ്ഞു. ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് നഗ്മക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
കുറേ കാലമായി നഗ്മ തിരഞ്ഞെടുപ്പില്‍ അങ്കം കുറിക്കാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പലപ്പോഴും കപ്പിനും ചുണ്ടിനും ഇടയിലാണ് അവസരം നഷ്ടപ്പെട്ടത്.
മീററ്റില്‍ നിന്നാണ് നഗ്മ ജനിവിധി തേടുന്നത്. പണ്ട് ജവഹര്‍ ലാല്‍ നെഹ്റു മത്സരിച്ച ഫുല്‍പൂര്‍ ആയിരുന്നത്രെ നഗ്മക്ക് താത്പര്യം. എന്നാല്‍ ഹൈക്കമാന്‍ഡ് പറഞ്ഞു, മീററ്റില്‍ നിന്നാല്‍ മതിയെന്ന്. നഗ്മയുടെ വിശേഷങ്ങള്‍ അറിയാം...

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്
സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ അനേകം താരങ്ങള്‍ക്കൊപ്പമാണ് നഗ്മയുടെ സ്ഥാനം.

ബോളിവുഡില്‍ നിന്ന് സൗത്ത് ഇന്ത്യയിലേക്ക്
ബോളിവുഡില്‍ ആയിരുന്നു നഗ്മയുടെ സിനിമ അരങ്ങേറ്റം. സല്മാന് ഖാനൊപ്പം ആദ്യ സിനിമയില്‍ അഭിനയിച്ചത് 16-ാം വയസ്സില്‍.

വിജയിച്ചിട്ടും ക്ലച്ച് പിടിച്ചില്ല
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നെങ്കിലും നഗ്മക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. ഇതോടെ ദക്ഷിണേന്ത്യയിലേക്ക് ചുവടുമാറുകയായിരുന്നു.

നന്ദിത മൊറാര്‍ജി
നഗ്മയുടെ ശരിക്കുമുള്ള പേര് നന്ദിത മൊറാര്‍ജി എന്നാണ്. സിനിമക്ക് വേണ്ടിയാണ് നഗ്മ എന്നാക്കിയത്.

ദക്ഷിണേന്ത്യയുടെ പ്രിയ താരം
1990 കളില്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഏറ്റവും തിരക്കേറിയ താരമായിരുന്നു നഗ്മ. ഗ്ലാമര്‍ വേഷങ്ങളില്‍ രംഗത്തെത്താന്‍ നഗ്മക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.

ബാഷയും കാതലനും
രജനീകാന്തിനൊപ്പം അഭിനയിച്ച ബാഷും, പ്രഭു ദേവക്കൊപ്പം അഭിനയിച്ച കാതലനും ആണ് നഗ്മയുടെ എവര്‍ഗ്രീന്‍ ഹിറ്റുകള്‍.

മലയാളത്തിലും
രണ്ട് മലയാള സിനിമകളിലാണ് നഗ്മ വേഷമിട്ടിട്ടുള്ളത്. ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കത്തിലും, ചതുരംഗത്തിലും. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തില്‍ സിനിമ താരാത്തിന്റെ വേഷമാണ് ചെയ്തത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയം
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തന്നെ നഗ്മ സീറ്റ് കിട്ടാന്‍ കുറേ ശ്രമിച്ചതാണ്. പക്ഷേ നടന്നില്ല. നിരാശ കൂടാതെ കോണ്‍ഗ്രസിനൊപ്പം തന്നെ നിന്നു.

രാജ്യസഭയിലേക്കും ശ്രമിച്ചു
വിലാസ് റാവു ദേശ്മുഖ് മരിച്ച ഒഴിവിലേക്ക് നഗ്മ രാജ്യസഭയിലേക്കും ഒന്ന് ആഞ്ഞ് പിടിച്ചു നോക്കിതാണ്. പക്ഷേ കോണ്‍ഗ്രസ് നേതൃത്വം ചെവിക്കൊണ്ടില്ല.

ഒടുവില്‍ മീററ്റില്‍
ഒടുവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന നഗ്മയുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി. മീററ്റിലാണ് നഗ്മ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications