കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗസിന്‍ അറസ്റ്റ്; ഇതില്‍ എവിടെയാണ് മോദി?

Google Oneindia Malayalam News

അസംബന്ധം എഴുതിവെച്ച് അറസ്റ്റ് ചോദിച്ചുവാങ്ങിയാലും പോര അതും മോദിയുടെ അക്കൗണ്ടില്‍ തന്നെ എഴുതിച്ചേര്‍ക്കണം എന്ന വാശിയിലാണ് ചിലര്‍. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ മോദി വിമര്‍ശകര്‍ വാളെടുത്ത് ഇറങ്ങിയിരിക്കുകയാണ്. മോദി വന്നു, ഞങ്ങള്‍ പറഞ്ഞ ഫാസിസം വന്നുകണ്ടില്ലേ എന്ന നിലവിളി വേറെ. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ എന്തേ കേസെടുത്തില്ല എന്ന ചോദ്യവും കൂട്ടിനുണ്ട്.

കേരളം, കര്‍ണാടകം, ഗോവ, ഉത്തര്‍പ്രദേശ് എന്നിങ്ങനെ മൂന്നിടത്താണ് മോദി വിരുദ്ധത പ്രചരിപ്പിച്ചതിന്റെ പേരില്‍ അറസ്റ്റ് നടന്നത്. ഇതില്‍ കേരളവും കര്‍ണാടകയും ഉത്തര്‍ പ്രദേശും ഭരിക്കുന്നത് മോദിയുടെ ബി ജെ പിയല്ല. മോദിയുടെ കടുത്ത വിമര്‍ശകരും എതിരാളികളുമായ കോണ്‍ഗ്രസും എസ് പിയുമാണ്. സംസ്ഥാന പോലീസാണ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. രാഹുല്‍ ഗാന്ധിയെയും മന്‍മോഹന്‍ സിംഗിനെയും കളിയാക്കിയത് അതിരുകടന്നെങ്കില്‍ അതിന് കേസെടുക്കേണ്ടിയിരുന്നതും ഇതേ പോലീസാണ്. പക്ഷേ എടുത്തില്ല.

narendra-modi

നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് അറസ്റ്റ് ചെയ്തു എന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഗോവയില്‍ അറസ്റ്റിലായ നേവല്‍ എഞ്ചിനീയര്‍ മോദി വന്നാല് കൂട്ടക്കൊല നടക്കും എന്നാണ് ഫേസ്ബുക്കില്‍ എഴുതിയത്. എന്താണ് ഇതിന് അടിസ്ഥാനം. വാട്‌സ് ആപ്പില്‍ മോദി വിരോധം പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് എം ബി എ വിദ്യാര്‍ഥിയെ ബാംഗ്ലൂരില്‍ അറസ്റ്റ് ചെയ്ത കേസിലും മോദി ഇടപെട്ടിട്ടില്ല. തനിക്കെതിരായ വിമര്‍ശനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ക്കെങ്കിലും എതിരെ പരാതി നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇനി കുന്നംകുളത്തെയും ഗുരുവായൂരിലെയും കോളേജ് മാഗസിനുകള്‍ എടുക്കുക. അജ്മല്‍ കസബിനൊപ്പവും ഒസാമ ബിന്‍ ലാദനൊപ്പവും നെഗറ്റീവ് ഫേസ് ആയിട്ടാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മോദിയ ചിത്രീകരിച്ചത്. ഗുരുവായൂരില്‍ നമോ സമം നാ... മോന്‍ എന്നെഴുതി ആരാണ് നമോ എന്ന് ചോദിക്കുന്ന എസ് എഫ് ഐയുടെ രാഷ്ട്രീയ വെറി മാത്രമാണ് ഈ മാഗസിനുകളില്‍ കാണുന്നത്. ഇതിലും കേസെടുത്തിരിക്കുന്നത് സംസ്ഥാന പോലീസാണ്.

English summary
Prime Minister Narendra Modi and online - offline arrest controversies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X