മുസ്ലീങ്ങള്‍ മോഡിക്കൊപ്പം നില്‍ക്കുമോ?
വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ച വളരെ നിര്‍ണാകമാണ്.അഴിമതിയില്‍ മുങ്ങി നില്ക്കുന്ന യുപിഎ സര്‍ക്കാരിനെ നില നിര്‍ത്തണോ അതോ ഒരു പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കണോ എന്നതാണ് വോട്ടര്‍മാര്‍ക്ക് മുന്നിലുള്ള ചോദ്യം.
കോണ്‍ഗ്രസ് അല്ലാതെ നിലവില്‍ എന്താണ് ബദല്‍ എന്ന് ചോദിച്ചാല്‍ ആദ്യം കിട്ടുന്ന ഉത്തരം ബിജെപി എന്നായിരിക്കും. എന്നാല്‍ ബിജെപി തങ്ങളുടെ പ്രധാനമന്ത്രി സാഥാനാര്‍ത്ഥിയായി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന നരേന്ദ്ര മോഡിയാകട്ടെ, ഗുജറാത്ത് കലാപം എന്ന ദുരന്തത്തിന്റെ രക്തക്കറയുമായാണ് ഇപ്പോഴും നില്‍ക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും അല്ലാതെ ഒരു മൂന്നാം മുന്നണിക്കുള്ള സാധ്യത വിരളവും ആണ്.

2002 ല്‍ നടന്ന ഗുജറാത്ത് കലാപം ആണ് ഇപ്പോഴും നരേന്ദ്ര മോഡിയുടെ പ്രതിച്ഛായക്ക് കളങ്കം സൃഷ്ടിക്കുന്നത്. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളല്ല ഇവിടത്തെ പ്രശ്നം. ന്യൂനപക്ഷം വരുന്ന മുസ്ലീം വോട്ടുകളാണ്. പലയിടത്തും ഈ ന്യൂനപക്ഷം ആയിരിക്കും തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുക. അതിനപ്പുറം ഒരു മതേതര മനസ്സുള്ള രാജ്യമാണ് ഇന്ത്യയുടേത്. അത് കൊണ്ട് തന്നെ വര്‍ഗ്ഗീയ വാദി എന്ന ലേബലുള്ള ഒരാളെ പിന്തുണക്കാന്‍ പലരും വിസമ്മതിക്കുകയും ചെയ്യും.
എന്നാല്‍ നരേന്ദ്ര മോഡി ഇക്കാര്യത്തില്‍ കൃത്യമായ ബോധ്യത്തോടെയാണ് നില്‍ക്കുന്നത് എന്ന് അദ്ദേഹത്തിന്റെ നിലപാടുകളില്‍ നിന്ന് വ്യക്തമാണ്. സമീപിക്കാന്‍ പോലും പറ്റാത്ത ആളുകളായി മുസ്ലീങ്ങളെ കാണരുതെന്നാണ് മോഡി തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആദ്യം തൊട്ടേ പറയുന്നത്. ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറയുന്നു.
ഗുജറാത്തില്‍ ഈ വിദ്യ അല്പം ഗുണം ചെയ്തിട്ടുണ്ടെന്ന് തന്നെയാണ് സൂചന. രണ്ടാം തവണയും മോഡിയുടെ തിരഞ്ഞെടുപ്പ് വിജയവും ബിജെപി റാലികളില്‍ മുസ്ലീങ്ങളുടെ സാന്നിധ്യവും ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്.
അടുത്തകാലത്ത് ജാമിയത് ഉലമ ഇ ഹിന്ദിന്റെ നേതാവ് മഹമൂദ് മദനി നടത്തിയ പ്രസ്താവന മോഡിക്ക് അല്പം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഡിയെ കാണിച്ച് മുസ്ലീങ്ങളെ പേടിപ്പിക്കേണ്ടെന്നാണ് മദനി കോണ്‍ഗ്രസിനോട് പറഞ്ഞത്. ഇത് ഒരു കണക്കില്‍ മോഡിക്ക് അനുകൂലമായി വരികയും ചെയ്തു.
പക്ഷേ എല്ലാ മുസ്ലീം വിഭാഗങ്ങളില്‍ നിന്നും മോഡിക്ക് ഇത്തരം പിന്തുണയൊന്നും കിട്ടുന്നില്ല. ഗുജറാത്തിലെ നരബലിക്ക് നരേന്ദ്ര മോഡിക്ക് മാപ്പ് നല്കാന് ആര്‍ക്കാണ് കഴിയുക എന്നാണ് ബിഹാറിലെ മുസാഫര്‍പുരിലെ ഒരു മത മേധാവി ചോദിച്ചത്.
പക്ഷേ ബിജെപിക്ക് ഇതൊന്നും അത്ര പ്രശ്നമായി തോന്നുന്നില്ല. ബിജെപിയുമായി മുസ്ലീങ്ങള്‍ അടുക്കുക എന്നതല്ല പ്രധാന ആവശ്യം, അവര്‍ കോണ്‍ഗ്രസുമായി പിണങ്ങുക എന്നതാണെന്ന് ഒരു പിന്കഥയും കേള്‍ക്കുന്നുണ്ട്.
-
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്











Click it and Unblock the Notifications