Get Updates
Get notified of breaking news, exclusive insights, and must-see stories!

കുറ്റം പറയുന്നവരേ, മോദിയും ഒരു മനുഷ്യനല്ലേ?

ഒരു വര്‍ഷമായി നരേന്ദ്ര മോദി പ്രധാനമന്ത്രിയായിട്ട്. ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്യുന്ന ആളാണ് അദ്ദേഹം. എന്ന് വെച്ചാല്‍ ഒരു വര്‍ഷത്തിലെ 52 ശനിയാഴ്ചയും 52 ഞായറാഴ്ചയും പോലും അദ്ദേഹം അവധിയെടുത്തിട്ടില്ല. മറ്റ് അവധി ദിവസങ്ങള്‍ ഒഴിവാക്കിയാല്‍ പോലും 104 ദിവസങ്ങള്‍ മോദി അധികം ജോലി ചെയ്തിട്ടുണ്ട്.

വിദേശത്ത് പോയതാകട്ടെ ആകെ 53 ദിവസങ്ങളും. പ്പോള്‍ പിന്നെ ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്യുന്ന മോദിയെ വിദേശയാത്രയുടെ പേരില്‍ കളിയാക്കുന്നതിലെ ന്യായമെന്താണ്. വിദേശയാത്രയുടെ പേരില്‍ പ്രധാനമന്ത്രിയെ കളിയാക്കുന്നവരോട് മോദി അനുകൂലികള്‍ക്ക് ചോദിക്കാനുള്ളത് ഇങ്ങനെയാണ്.

എന്തിനാണ് മോദിയുടെ യാത്ര

എന്തിനാണ് മോദിയുടെ യാത്ര

തന്റെ വ്യക്തിപരമായ ആവശ്യത്തിനോ അവധി ആഘോഷിക്കാനോ അല്ല മോദി വിദേശത്ത് പോയത്. ഇന്ത്യയുടെ നയതന്ത്രപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. ഇത് കൂടി ചേര്‍ന്നാലേ ചോദ്യത്തിന് ഒരു പഞ്ച് വരൂ.

 ഇങ്ങനെ കളിയാക്കാമോ

ഇങ്ങനെ കളിയാക്കാമോ

വെറും ഒരു ബി ജെ പി നേതാവല്ല നരേന്ദ്ര മോദി. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ഇക്കാര്യം വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണം. എന്നാല്‍ കഴിഞ്ഞ പ്രധാനമന്ത്രിക്ക് ഈ സ്ഥാനം വിമര്‍ശകര്‍ കൊടുത്തിരുന്നോ എന്ന് ചോദിച്ചാല്‍ മോദി അനുകൂലികള്‍ കുഴയും.

പ്രതിപക്ഷത്തിനാണ് കൊട്ട്

പ്രതിപക്ഷത്തിനാണ് കൊട്ട്

നരേന്ദ്ര മോദിയെ അനാവശ്യമായി വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെയാണ് പറയേണ്ടത്. ക്രിയാത്മകമല്ലാത്ത പ്രതിപക്ഷം ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്.

പുറത്തുള്ളവര്‍ക്ക് അറിയാം

പുറത്തുള്ളവര്‍ക്ക് അറിയാം

ഇന്ത്യക്കാര്‍ക്ക് മോദിയുടെ വില അറിയാത്തത് എന്നും പുറത്ത് പോയാല്‍ ഓരോ സാധാരണക്കാരനും മോദിയെക്കുറിച്ച് ആവേശത്തോടെയാണ് സംസാരിക്കുന്നതെന്നും മോദി അനുകൂലികള്‍ വിദേശയാത്രകളോട് ബന്ധപ്പെടുത്തി പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+