മോദിയുടെ അമേരിക്ക യാത്ര വെറുതെ സമയം കളയല്‍?
പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തിനാണ് അമേരിക്കയില്‍ പോകുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ പല തവണ വിസ നിഷേധിച്ചതിന് മധുര പ്രതികാരം എന്ന് വിശേഷിക്കപ്പെടുന്ന ഈ യാത്ര കൊണ്ട് രാജ്യത്തിന് എന്താണ് ഗുണം. തന്ത്രപ്രധാനമായ എന്തെങ്കിലും അജണ്ടകള്‍ പ്രധാനമന്ത്രിയുടെ യു എസ് സന്ദര്‍ശനത്തില്‍ ഉണ്ടോ.
ഹരിയാനയിലും മഹാരാഷ്ട്രയിലും അസംബ്ലി തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേയാണ് പാര്‍ട്ടിയുടെ മുഖം എന്ന് തന്നെ വിളിക്കാവുന്ന മോദി അമേരിക്കയില്‍ അഞ്ച് ദിവസം ചെലവഴിക്കുന്നത്. സീറ്റ് തര്‍ക്കം പോലുളള പ്രധാന വിഷയങ്ങളില്‍ മോദി അഭിപ്രായം പറയുന്നു കൂടിയില്ല. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലും മോദിയുടെ ക്യാംപെയ്ന്‍ മാജിക് പാര്‍ട്ടിക്ക് കിട്ടിയിരുന്നില്ല.
ഇനി പാര്‍ട്ടിയല്ല, പ്രധാനമന്ത്രിയെന്ന നിലയില്‍ രാജ്യമാണ് പ്രധാനം എന്ന് വെക്കൂ, അതിര്‍ത്തിയില്‍ പാകിസ്താനും ചൈനയും തരുന്ന അസ്വാരസ്യങ്ങളുണ്ട്. യു എസ് സന്ദര്‍ശനം കൊണ്ട് ഈ വിഷയത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ. ഫലത്തില്‍ ഇവിടെ പിടിപ്പത് പണിയുള്ള മോദി അമേരിക്കയില്‍ അഞ്ച് ദിവസങ്ങള്‍ വെറുതെ കളയുകയാണ് എന്ന് സാരം. എന്തൊക്കെയാണ് മോദി അമേരിക്കയില്‍ ചെയ്യാന്‍ പോകുന്നത്, കാണൂ.

സെപ്തംബര്‍ 26 നെത്തും
സെപ്തംബര്‍ 26 വെള്ളിയാഴ്ചയാണ് മോദി അമേരിക്കയിലെത്തുക. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വമാനത്താവളത്തിലാണ് മോദി ഇറങ്ങുക. അന്ന് പ്രത്യേകിച്ച് പരിപാടികളൊന്നും ഇല്ല.

യു എസ് അസംബ്ലിയില്‍
യാത്രയുടെ രണ്ടാം ദിവസം, സെപ്തംബര്‍ 27 ശനിയാഴ്ച മോദി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും. നീണ്ട പ്രസംഗവും കയ്യടികളും ഉണ്ടാകും.

ഇന്ത്യക്കാരെ കാണുന്നുണ്ട്
സെപ്തംബര്‍ 28 ഞായറാഴ്ച പ്രധാനമന്ത്രി മാഡിന്‍സണ്‍ സ്‌ക്വയറില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയെ അഭിസംബോധന ചെയ്യും. കയ്യടികളും ആര്‍പ്പുവിളികളും നിശ്ചയം. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറുടെ വക മോദിക്ക് പ്രത്യേക വിരുന്നും അന്നാണ്.

പ്രതിഷേധമുണ്ടാകും, കരിങ്കൊടിയും
പ്രധാനമന്ത്രിയുടെ ഷെഡ്യൂളില്‍ ഇല്ലെങ്കിലും മാഡിന്‍സണ്‍ സ്‌ക്വയറില്‍ മോദിക്ക് പ്രതിഷേധക്കാരെ നേരിടേണ്ടി വന്നേക്കും. അമേരിക്ക സന്ദര്‍ശിക്കുന്ന മോദിയെ കരിങ്കൊടി കാണിക്കുമെന്ന് എ ജെ എ എന്ന സംഘടന പ്രസ്താവിച്ചുകഴിഞ്ഞു.

വാഷിംഗ്ടണിലേക്ക്
സെപ്തംബര്‍ 29 തിങ്കളാഴ്ച മോദി യു എസ് കോണ്‍ഗ്രസ് അംഗങ്ങളെ കാണാന്‍ വാഷിംഗ്ടണിലേക്ക് പറക്കും. ഹിലാരി ക്ലിന്റണ്‍, ബില്‍ ക്ലിന്റണ്‍ തുടങ്ങിയ നേതാക്കളെയും മോദി കാണുന്നുണ്ട്.

വൈറ്റ് ഹൗസില്‍
സെപ്തംബര്‍ 29 - 30 തീയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡണ്ട് ബരാക് ഒബാമയും കൂടിക്കാഴ്ച നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ - നയതന്ത്ര ബന്ധങ്ങള്‍ ചര്‍ച്ചയില്‍ വിഷയമാകും എന്ന് കരുതുന്നു.

തിരിച്ച് നാട്ടിലേക്ക്
സെപ്തംബര്‍ 30 ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് ഇന്ത്യയിലേക്ക് പറക്കും.












Click it and Unblock the Notifications