കേരളത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് ചൈനീസ് സഹായം?
കേരളത്തില്‍ ആക്രമണങ്ങള്‍ നടത്തി തെന്നിന്ത്യയില്‍ വ്യാപിയ്ക്കാന്‍ നക്സലുകള്‍ ശ്രമം നടത്തുന്നു. ഇത്തരം ശ്രമങ്ങളുടെ ഭാഗമാണ് ഇന്ന് (ഡിസംബര്‍ 22) ന് പാലക്കാടും വയനാടും നടന്ന മാവോയിസ്റ്റ് ആക്രമണം. മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ വിഭാഗം ഇതിനോടകം സ്ഥിരീകരിച്ചു. കേരളത്തില്‍ മാവോയിസ്റ്റുകള്‍ തലപൊക്കുകയാണെന്ന് ഡിസംബര്‍ പത്തിന് വണ്‍ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തല്‍ മാവോയിസ്റ്റുകള്‍ക്ക് കരുത്താര്ജ്ജിയ്ക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചൈനയില്‍ നിന്നുമാണ് ലഭിയ്ക്കുന്നതെന്നും ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയിതിരുന്നു.
കേരളത്തില്‍ പാലക്കാട്ടും വയനാട് വെള്ളമുണ്ടയിലും നടന്ന ആക്രമണങ്ങള്‍ ദക്ഷിണേന്ത്യയില്‍ മാവോയിസ്റ്റുകള്‍ കരുത്താര്ജ്ജിയ്ക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ആളുകളുടെ സഹാനുഭൂതി പിടിച്ചു പറ്റി കേരളത്തില്‍ വേരുറപ്പിയ്ക്കാനാണ് മാവോയിസ്റ്റ് നീക്കം.സംസ്ഥാനത്ത് സായുധ വിപ്ളവത്തിനും മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്നു.

തെന്നിന്ത്യയില്‍ മാവോയിസ്റ്റ് അടിത്തറ ശക്തമാകുന്നു?
പശ്ചിമഘട്ടത്തില്‍ തങ്ങളുടെ വേരോട്ടം ശക്തിപ്പെടുത്താനാണ് മാവോയിസ്റ്റുകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സിപിഐ മാവോയിസ്റ്റ് ഏറ്റവും അധികം ശക്തി കേന്ദ്രീകരിയ്ക്കുന്നത് കേരളത്തിലാണ്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഏറെ പ്രശനങ്ങള്‍ നടക്കുന്ന സംസ്ഥാനമെന്ന പ്രത്യേകതയും കേരളത്തിനുണ്ട്.
ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് കൊണ്ട് തങ്ങള്‍ക്കനുകൂലമായ സാഹചര്യം വളര്‍ത്തിയെടുക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിയ്ക്കുന്നത്. ഏറ്റവും ഒടുവില്‍ നടന്ന മൂന്ന് ആക്രമണങ്ങളില്‍ പോലും ഇത് പ്രകടമായിരുന്നു. കേരളത്തില്‍ വടക്കന്‍ ജില്ലകളായ മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലും കര്‍ണാടകയില്‍ മൈസൂര്‍, കൊടക്, ഉഡുപ്പി, ചിക്കമലഗലൂര്, ഷിമോഗ എന്നിവിടങ്ങളിലുമാണ് മാവോയിസ്റ്റ് സാന്നിധ്യം ഉള്ളത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications