കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ടിടിഇ അനുഭാവികളും മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നു?

  • By Meera Balan
Google Oneindia Malayalam News

തമിഴ് വികാരം തന്നെയാണ് തമിഴ്‌നാട്ടില്‍ മാവോയിസത്തെ വളര്‍ത്തുന്നത്. തമിഴ് പുലികളുടെ യുഗം ഏതാണ്ട് അവസാനിച്ചെങ്കിലും ഇന്നും പുലികളോട് അനുഭാവമുള്ളവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തമിഴ് ജനതയില്‍ ഉണ്ട്. എല്‍ടിടിഇ യോടുള്ള സഹാനുഭൂതിയും തമിഴന്റെ ശ്രീലങ്കന്‍ വിരുദ്ധ വികാരവും നക്‌സലുകള്‍ക്ക് തുണയാവുകയാണ്.

ഒട്ടേറെ എല്‍ടിടിഇ അനുഭാവികളാണ് തമിഴ്‌നാട്ടില്‍ മാവോയിസത്തെ പിന്തുണയ്ക്കുന്നത്. ആന്ധ്രപ്രദേശിലെ ദണ്ഡകാരണ്യത്തില്‍ നടന്ന നക്‌സുകളുടെ ഒരു പരിശീലന ക്യാമ്പില്‍ പങ്കെടുത്തവരില്‍ ഏറെയും എല്‍ടിടിഇ അനുഭാവികളായിരിരുന്നു. ഇവര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.

Maoist

ആന്ധ്ര പ്രദേശിനെ പോലെ മാവോയിസ്റ്റുകള്‍ കര്‍ണാകടയ്ക്കും തലനേദനയുണ്ടാക്കിയിരുന്നു. എന്നാല്‍ ഒരു പരിധിവരെ അതിനെ നേരിടാന്‍ കര്‍ണാടകയ്ത്ത് കഴിഞ്ഞു. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ തലപൊക്കുന്നത് കര്‍ണാടകയിലും ആശങ്ക പടര്‍ത്തുന്നു.

തോട്ടം മേഖലയിലായാലും നിര്‍മാണ മേഖലയിലായാലും രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ഒട്ടേറെ തൊഴിലാളികള്‍ എത്തുന്ന സംസ്ഥാനമാണ് കര്‍ണാടക. ഈ തൊഴിലാളികളെ തന്നെയാണ് മാവോയിസ്റ്റുകള്‍ ആയുധമാക്കാനൊരുങ്ങുന്നതു.

തങ്ങളുടെ വേതനത്തെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയും തൊഴിലാലികളെ ബോധവത്ക്കരിയ്ക്കുക, തങ്ങളുടെ നിലപാടുകളോട് യോജിപ്പുള്ളവരെ ഒപ്പം കൂട്ടുക ഇതാണ് മാവോയിസ്റ്റ് തന്ത്രം. മാവോയിസം കര്‍ണാടകത്തില്‍ ഒരിയ്ക്കല്‍ കൂടി എത്തില്ലെന്ന വിശ്വാസം വച്ച് പുലര്‍ത്തുമ്പോഴും നിലവിലെ സാഹചര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയാണ് കര്‍ണാടക.

English summary
There has been yet another attack by the Naxals in Kerala and this time it is at the Attapaddi village in Palakkad district. With posters calling for an armed revolution, the naxal menace in Kerala which will affect the whole of South India appears to be back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X