ഹലോ.. മുസ്ലീം ലോക സുന്ദരിയെ കാണണ്ടേ
ജക്കാര്‍ത്ത: ആയിഷാന്റെ അഞ്ചര അടി ശരീരത്തില്‍ ആകെ അഞ്ച് ഇഞ്ചേ പുറത്ത് കണ്ടിരുന്നുള്ളൂ. അവള് കറുത്തിട്ടായിരുന്നു. എങ്കിലും അവള് ഇന്ന് ലോക സുന്ദരിയാണ്. ഇസ്ലാമിന്റെ ലോക സുന്ദരി.
ലോക സൗന്ദര്യ മത്സരത്തിന് ബദലായി അവതരിപ്പിച്ച മുസ്ലീമ വേള്‍ഡ് മത്സരത്തിന്റെ ഫലം വന്നു. നൈജീരിയന്‍ സുന്ദരിയായ ആയിഷ ഒബാബിയി അജിബോലയാണ് ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള മുസ്ലീം സ്ത്രീയെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
അഴകളവുകളോ, തൊലിവെളുപ്പോ ഒന്നുമായിരുന്നില്ല ഇസ്ലാമിക പെണ് സൗന്ദര്യത്തെ കണ്ടെത്താന്‍ നടത്തിയ മുസ്ലീമ വേള്‍ഡിന്റെ അളവുകോലുകള്‍. ഭക്തിയും ജീവിതയും ആത്മീയതയും ഒക്കെയായിരുന്നു മാനദണ്ഡങ്ങള്‍. മതപണ്ഡിതരായിരുന്നു വിധി കര്‍ത്താക്കള്‍.
ശരീര പ്രദര്‍ശനം അല്പം പോലുമില്ലാതെ തട്ടമോ, മക്കനയോ ധരിച്ചെത്തിയ 20 സുന്ദരികള്‍. ചിത്രത്തുന്നലുകള്‍ ഏറെയുള്ള വസ്ത്രങ്ങളണിഞ്ഞ് അവര്‍ റാമ്പില്‍ ക്യാറ്റ് വാക്ക് നടത്തി.
ലോക മുസ്ലീം സൗന്ദര്യ മത്സരത്തിന്റെ കഥകള്‍ അറിയാം

നൈജീരിയയുടെ കറുത്ത മുത്ത്
ശരീര പ്രദര്‍ശനം നടത്താത്ത ഈ ലോക സുന്ദരി ഇത്തിരി കറുത്തിട്ടാണ്. പക്ഷേ സൗന്ദര്യം എന്ന് പറയുന്നത് നിറത്തിലോ ശരീരത്തിന്റെ മുഴുപ്പിലോ മാതരം അല്ലല്ലോ. ഇസ്ലാമിന്റെ ലോക സുന്ദരി ആയിഷ ഒബാബിയി അജിബോല

തട്ടത്തിന് മറയത്ത്
സ്ത്രീകള്‍ തലമറക്കാത്ത ഒരു പരിപാടിക്കും ഇസ്ലാം സമ്മതം മൂളില്ല. സൗന്ദര്യ മത്സരവും ഇതോപോലെ തന്നെ ആയിരുന്നു. തട്ടത്തിന് മറയത്ത് എന്ന സിനിമയിലെ ഡയലോഗ് പോലെ തന്നെയായിരുന്നു ഇതും. ആയിഷാന്റെ അഞ്ചര അടി ശരീരത്തില്‍ അഞ്ച് ഇഞ്ച് മാത്രമേ പുറത്തു കണ്ടിരുന്നുള്ളൂ.

ഭക്തിയുടെ നിറവില്‍
2013 മുസ്ലീമ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ആയിഷയുടെ ചുണ്ടില്‍ വിരിഞ്ഞത് ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടുള്ള ഖുര്‍ ആന്‍ സൂക്തങ്ങളായിരുന്നു.

സമ്മാനം എന്താ?
ലോക സുന്ദരിക്ക് കോടികളുടെ സമ്മാനത്തുക കിട്ടുമ്പോള്‍ ഈ മുസ്ലീം സുന്ദരിക്ക് അത്ര വലിയ സമ്മാനം ഒന്നും കിട്ടുന്നില്ല. ഏതാണ്ട് 1,40,000 രൂപയും മെക്കയിലേക്കും ഇന്ത്യയിലേക്കും ഒരു യാത്രയും ആണ് സമ്മാനം.
സമ്മാനം കിട്ടുക എന്നതായിരുന്നില്ല തന്റെ ലക്ഷ്യമെന്ന് ആയിഷ പറയുകയും ചെയ്തു.

അവതാരക ഇന്തോനേഷ്യന്‍ നടി
ഇന്തോനേഷ്യന്‍ നടിയും പോപ് താരവും ആയിരുന്ന ദേവി സാന്ദ്ര ആയിരുന്നു മുസ്ലീമ വേള്‍ഡിലെ 'രഞ്ജിനി ഹരിദാസ്'. അടുത്ത കാലത്ത് ഇസ്ലാമില്‍ ആകൃഷ്ടയായ ദേവി സാന്ദ്ര സ്കാര്‍ഫും മുഴുനീള വസ്തവും ധരിച്ചാണ് പരിപാടി അവതരിപ്പിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications