ഫേസ്ബുക്ക് ആപ്പുകൾ വിവരങ്ങൾ ചോർത്തുന്നത് എങ്ങനെ? അതെങ്ങനെ തടയാം? നിഖിൽ നാരായണൻ എഴുതുന്നു!

നിഖിൽ നാരായണൻ
അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിനെ ജയിപ്പിക്കാനും, ബ്രിട്ടന്റെ യൂറോപ്യൻ യൂനിയനിൽ നിന്നുള്ള 'ഇറങ്ങിപ്പോക്ക്'-ലും സ്വാധീനം ചെലുത്താൻ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തി മനസ്സിലാക്കി, അവരെ ടാർഗറ്റ് ചെയ്യാൻ പ്രൊപ്പഗാണ്ട കാമ്പെയിനുകൾ നടത്തി വിജയിച്ച ഒരു കമ്പനിയെക്കുറിച്ചുള്ള വാർത്ത ഇക്കഴിഞ്ഞ ദിവസം പുറത്ത് വരികയുണ്ടായി.
കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ഈ കമ്പനിയുമായി രാഹുൽ ഗാന്ധി/ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടുത്ത ഇലക്ഷൻ ജയിക്കാൻ സഹായം തേടിപ്പോയി എന്ന നവമ്പർ മാസത്തിലെ വാർത്ത, ഈ അവസരത്തിൽ ഞെട്ടലോടെ വേണം നമ്മൾ കാണാൻ. (2010-ലെ ബിഹാർ വിജയത്തിലും ഇവർക്ക് പങ്കുണ്ടായിരുന്നു എന്നവർ തുറന്ന് സമ്മതിക്കുന്നു. അപ്പോൾ ഫേസ്ബുക്ക് വച്ചുള്ള പരിപാടി ആയിരുന്നില്ല എന്ന് അനുമാനിക്കാം, കാരണം അന്ന് ഫേസ്ബുക്ക് ഇത്രയൊന്നും വലുതല്ലല്ലോ)

ആപ്പുകളും കാമ്പെയിനുകളും
ഈ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി വിവരങ്ങൽ എങ്ങിനെ ചോർത്തി എന്നറിയുമോ? ഫേസ്ബുക്കിൽ thisisyourdigitallife എന്നൊരു 'തമാശ' അപ്പ് ഉണ്ടാക്കി. അത് നിരവധിപ്പേർ ഉപയോഗിച്ചു. അത് ഉപയോഗിക്കാൻ അവർ തങ്ങളുടെ വിവരങ്ങൾ ഈ ആപ്പിന് കൊണ്ടുത്തു. തങ്ങളുടെ ഫേസ്ബുക്ക് ചങ്ങാതിമാരുടെ വിവരങ്ങൾ അടക്കം. ഇതെല്ലാം അപഗ്രഥിച്ച് മുകളിൽ പറഞ്ഞ ഫേസ്ബുക്ക് കാമ്പെയിനുകൾ നടത്തി, ട്രമ്പിനെ വിജയിപ്പിക്കുകയും, ബ്രെക്സിറ്റിന് 'യെസ്' പറയിപ്പിക്കുകയും ചെയ്തു.

നിങ്ങൾ എന്തിന് പേടിക്കണം?
ഒന്ന്, ഒരു പയറ്റി തെളിഞ്ഞ ഈ പരിപാടി ഉപയോഗിക്കാൻ കോൺഗ്രസ് (നാളെ ഇത് മറ്റൊരു പാർട്ടി ആയിരിക്കാം. ഇത് അത് കൊണ്ട് ഇന്റിക്കേറ്റീവ് മാത്രം) ഈ കമ്പനിയുമായി സംവാദത്തിൽ ആയിരുന്നു. രണ്ട്, നിങ്ങളിൽ പലരും ഇത്തരം വിവരം-കക്കുന്ന ആപ്പുകൾ തമാശയ്ക്ക് ഉപയോഗിക്കുന്നു. അത് ചെയ്യുന്നത് വഴി ഒരു പക്ഷെ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കോ അത് പോലെയുള്ള കമ്പനികൾക്കോ നിങ്ങളുടെയും നിങ്ങളുടെ ചങ്ങാതിമാരുടെയും വിവരങ്ങൾ കൊടുക്കുകയാണ്. ഇനിയെങ്കിലും ഇത്തരം ഗെയിമുകൾ ഫേസ്ബുക്കിൽ കളിക്കാതിരിക്കുക. അത് കൂടാതെ Facebook.com/settings എന്ന ലിങ്കിൽ പോയി Apps എന്നതിൽ പോവുക. ഇങ്ങനെ നിങ്ങൾ പണ്ട് കളിച്ച കളികളൊക്കെ അവിടെ Apps, Websites and Plugins എന്നതിൽ കാണും.

ആപ്പ് പട്ടികയിൽ നിന്ന് നീക്കം ചെയ്യുക
സംശയം തോന്നുന്നവയേ ഒക്കെ ആ ആപ്പ് പട്ടികയിൽ നിന്ന് നീക്കം ചെയ്യുക. നിങ്ങൽ അതിന് സമ്മതം കൊടുത്ത ദിവസം തൊട്ട് ഇവർ നിങ്ങളുടെ ഒരോ ഫേസ്ബുക്ക് നിമിഷവും (നിങ്ങൾ ഏതൊക്കെ സമ്മതം കൊടുത്തു എന്ന് അനുസരിച്ച്) ഒപ്പിയെടുക്കയായിരുന്നു ഓർക്കുക. കഴിഞ്ഞില്ല. നിങ്ങളുടെ സുഹൃത്തുക്കൾ ഇതുപോലെയുള്ള അപ്പ് കളിച്ച് ആപ്പ് വയ്ക്കുന്നതിൽ നിന്ന് ഇനിയെങ്കിലും രക്ഷ നേടുക. നിങ്ങളുടെ ചങ്ങാതി സ്വന്തം വിവരം മാത്രമല്ല ഇത്തരം കളി കളിച്ച് പങ്ക് വയ്ക്കുന്നത്, നിങ്ങളുടെ കുറേ വിവരങ്ങൾ കൂടി ഈ ഡാറ്റ കള്ളന്മാർക്ക് സമർപ്പിക്കുകയാണ്. അതിൽ നിന്ന് രക്ഷ നേടാൻ Apps Others Use ൽ പോയി എല്ലാം ഓഫ് ആക്കുക. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.

ഇന്ത്യയിലും പ്രവര്‍ത്തനം ഉണ്ട്
ഇപ്പോൾ വന്ന വാർത്തകൾ പ്രകാരം കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃ സ്ഥാപനമായ SCL-ന് ഇന്ത്യയിൽ SCL India ആയും ഒവ്ലീനൊ എന്ന പേരിലും പ്രവർത്തനം ഉണ്ട്. SCL India / Ovleno എന്നീ കമ്പനികളുടെ പുറത്ത്പറയപ്പെടുന്ന ജോലി തിരഞ്ഞെടുപ്പ് സമയത്തുള്ള കമ്മ്യൂണിക്കേഷൻ എന്നതാണ്. അതിൽ ഫോണൂം, വാട്സാപ്പും ഒക്കെ വഴിയുള്ള മാർക്കറ്റിങ്ങ് തോട്ടു ഫേസ്ബുക്ക് വിവര ശേഖരണം, അതിന്റെ അപഗ്രഥനം, അത് ഉപയോഗിച്ചുള്ള പരസ്യങ്ങൾ ഇവയെല്ലാം കാണുമെന്ന് നമുക്ക് അനുമാനിക്കാം.

രാഷ്ട്രീയക്കാരും ഈ സേവനം തേടുന്നുണ്ട്
ബി ജെ പി, കോൺഗ്രസ്, ജെ ഡി യു, ഐ സി ഐ സി ഐ ബാങ്ക്, എയർട്ടെൽ എന്നിവ ഈ ഒവ്ലീനോയുടെ ക്ലയന്റ് ആയിരുന്നു എന്ന് അവരുടെ സൈറ്റിൽ പറയുന്നു. ഇത് കൂടാതെ അവിടെയുള്ള ഒരു സീനിയർ ഉദ്യോഗസ്ഥൻ ബി ജെ പിയുടെ നാല് തിരഞ്ഞെടുപ്പ് വിജയങ്ങളിൽ തന്റെ കമ്പനിക്ക് വലിയ പങ്ക് ഉണ്ടായിരുന്നു എന്നത് തന്റെ ലിങ്ക്ഡിൻ പ്രൊഫൈലിൽ കുറിച്ചിരിക്കുന്നത് വിവാദങ്ങൾക്ക് കൊഴുപ്പ് കൂട്ടുന്നു. ഒരു കാര്യം മാത്രം പച്ച വെള്ളം പോലെ സ്പഷ്ടമാണ്. നമ്മുടെ രാഷ്ട്രീയക്കാരും ഇവരുടെ സേവനം തേടിയിട്ടുണ്ട്, തേടുന്നുണ്ട്.
-
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം











Click it and Unblock the Notifications